2,861.77 കോടി രൂപ ലാഭം നേടി ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ

ഡെല്‍ഹി: കഴിഞ്ഞ സാമ്പത്തിക വര്‍ഷം 2,861.77 കോടി രൂപ ലാഭം (നികുതി കിഴിച്ചുള്ള തുക) നേടിയെന്നറിയിച്ച് ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ. നാലു വര്‍ഷത്തിനിടയില്‍ കമ്പനി നേടിയ മികച്ച നേട്ടമാണിതെന്ന് ബിസിനസ് ഇന്റലിജന്‍സ് പ്ലാറ്റ്‌ഫോമായ ടോഫ്‌ളര്‍ ഇറക്കിയ റിപ്പോര്‍ട്ടിലുണ്ട്. 2020-21ല്‍ 1847.16 കോടി രൂപയുടെ നികുതി കിഴിച്ചുള്ള ലാഭമാണ് കമ്പനി നേടിയത്. 2019-20ല്‍ ഇത് 2,355 കോടി രൂപയായിരുന്നു. 2018-19ല്‍ 2,581.73 കോടി രൂപയുടെ ലാഭമാണ് നേടിയതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യയുടെ മൊത്ത വില്‍പ്പന സെപ്റ്റംബറില്‍ […]

Update: 2022-10-09 02:02 GMT

ഡെല്‍ഹി: കഴിഞ്ഞ സാമ്പത്തിക വര്‍ഷം 2,861.77 കോടി രൂപ ലാഭം (നികുതി കിഴിച്ചുള്ള തുക) നേടിയെന്നറിയിച്ച് ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ. നാലു വര്‍ഷത്തിനിടയില്‍ കമ്പനി നേടിയ മികച്ച നേട്ടമാണിതെന്ന് ബിസിനസ് ഇന്റലിജന്‍സ് പ്ലാറ്റ്‌ഫോമായ ടോഫ്‌ളര്‍ ഇറക്കിയ റിപ്പോര്‍ട്ടിലുണ്ട്.

2020-21ല്‍ 1847.16 കോടി രൂപയുടെ നികുതി കിഴിച്ചുള്ള ലാഭമാണ് കമ്പനി നേടിയത്. 2019-20ല്‍ ഇത് 2,355 കോടി രൂപയായിരുന്നു. 2018-19ല്‍ 2,581.73 കോടി രൂപയുടെ ലാഭമാണ് നേടിയതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യയുടെ മൊത്ത വില്‍പ്പന സെപ്റ്റംബറില്‍ 38 ശതമാനം വര്‍ധിച്ച് 63,201 യൂണിറ്റിലെത്തി. കഴിഞ്ഞ സെപ്റ്റംബറില്‍ ഇത് 45,791 യൂണിറ്റുകളായിരുന്നു.

ആഭ്യന്തര മൊത്ത വില്‍പ്പന കഴിഞ്ഞ സെപ്റ്റംബറിലെ 33,087 യൂണിറ്റുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇക്കഴിഞ്ഞ മാസം 49,700 യൂണിറ്റായിരുന്നു. ഏതാണ്ട് 50 ശതമാനം വര്‍ധന. കയറ്റുമതി കഴിഞ്ഞ വര്‍ഷത്തെ 12,704 യൂണിറ്റില്‍ നിന്ന് 13,501 യൂണിറ്റായി ഉയര്‍ന്നു.

Tags:    

Similar News