ബില്‍ഡിംഗ് മെറ്റീരിയല്‍ രംഗത്തേക്ക് ഗ്രാസിം ഇന്‍ഡസ്ട്രീസ്, 2,000 കോടിയുടെ നിക്ഷേപം നടത്തും

 ആദിത്യ ബിര്‍ള ഗ്രൂപ്പ് സ്ഥാപനമായ ഗ്രാസിം ഇന്‍ഡസ്ട്രീസ്, 2,000 കോടി രൂപയുടെ നിക്ഷേപത്തോടെ ബില്‍ഡിംഗ് മെറ്റീരിയല്‍ സെഗ്മെന്റിലേക്ക് ചുവടുവയ്ക്കുന്നു. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളിലായിരിക്കും ബി2ബി ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമിലേക്കുള്ള കമ്പനിയുടെ സമ്പൂര്‍ണ്ണ പ്രവേശനം സാധ്യമാകുക. ഇതിലൂടെ കൂടുതല്‍ വ്യാപന സാധ്യതകളുള്ള എംഎസ്എംഇകളില്‍ കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കും. പ്രതിവര്‍ഷം 119.95 മെട്രിക് ടണ്‍ (എംടിപിഎ) ശേഷിയുള്ള രാജ്യത്തെ മുന്‍നിര സിമന്റ് നിര്‍മ്മാതാക്കളായ അള്‍ട്രാടെക് സിമന്റ് ഗ്രാസിം ഇന്‍ഡസ്ട്രീസിന്റെ അനുബന്ധ സ്ഥാപനമാണ്. 22.6 എംടിപിഎ ശേഷി കൂട്ടാന്‍ കഴിഞ്ഞ മാസം 12,886 […]

Update: 2022-07-20 03:51 GMT
ആദിത്യ ബിര്‍ള ഗ്രൂപ്പ് സ്ഥാപനമായ ഗ്രാസിം ഇന്‍ഡസ്ട്രീസ്, 2,000 കോടി രൂപയുടെ നിക്ഷേപത്തോടെ ബില്‍ഡിംഗ് മെറ്റീരിയല്‍ സെഗ്മെന്റിലേക്ക് ചുവടുവയ്ക്കുന്നു. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളിലായിരിക്കും ബി2ബി ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമിലേക്കുള്ള കമ്പനിയുടെ സമ്പൂര്‍ണ്ണ പ്രവേശനം സാധ്യമാകുക. ഇതിലൂടെ കൂടുതല്‍ വ്യാപന സാധ്യതകളുള്ള എംഎസ്എംഇകളില്‍ കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കും.
പ്രതിവര്‍ഷം 119.95 മെട്രിക് ടണ്‍ (എംടിപിഎ) ശേഷിയുള്ള രാജ്യത്തെ മുന്‍നിര സിമന്റ് നിര്‍മ്മാതാക്കളായ അള്‍ട്രാടെക് സിമന്റ് ഗ്രാസിം ഇന്‍ഡസ്ട്രീസിന്റെ അനുബന്ധ സ്ഥാപനമാണ്. 22.6 എംടിപിഎ ശേഷി കൂട്ടാന്‍ കഴിഞ്ഞ മാസം 12,886 കോടി രൂപയുടെ (ഏകദേശം 1.65 ബില്യണ്‍ ഡോളര്‍) നിക്ഷേപം കമ്പനി പ്രഖ്യാപിച്ചിരുന്നു.
ബി2ബി ഇ-കൊമേഴ്സിലേക്കുള്ള കടന്നുകയറ്റം മറ്റൊരു തന്ത്രപ്രധാനമായ പോര്‍ട്ട്ഫോളിയോ തിരഞ്ഞെടുപ്പാണെന്ന് ആദിത്യ ബിര്‍ള ഗ്രൂപ്പ് ചെയര്‍മാന്‍ കുമാര്‍ മംഗളം ബിര്‍ള പറഞ്ഞു. പുതിയ-യുഗത്തില്‍ ഉയര്‍ന്ന വളര്‍ച്ചയുള്ള ഡിജിറ്റല്‍ മേഖലകളില്‍ നിക്ഷേപിക്കാനാണ് കമ്പനി ലക്ഷ്യം വയ്ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Tags:    

Similar News