ഡോ.റെഡ്ഡീസ് യുകെ വിപണിയില്‍ ക്യാന്‍സര്‍ മരുന്ന് അവതരിപ്പിച്ചു
ഡെല്‍ഹി: യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ (യുഎസ്എഫ്ഡിഎ) അനുമതി ലഭിച്ചതിന് പിന്നാലെ വിവിധ ക്യാന്‍സര്‍ ചികിത്സക്കായി ഉപയോഗിക്കുന്ന സോറഫെനിബ് ഗുളികകള്‍ യുഎസ് വിപണിയില്‍ അവതരിപ്പിച്ചതായി ഡോ.റെഡ്ഡീസ് ലബോറട്ടറീസ് അറിയിച്ചു. രോഗികള്‍ക്ക് താങ്ങാനാവുന്ന വിലയില്‍ ജനറിക് മരുന്നുകള്‍ വിപണിയില്‍ എത്തിക്കുന്നതിനുള്ള തങ്ങളുടെ തുടര്‍ച്ചയായ പ്രതിബദ്ധത വ്യക്തമാക്കുന്ന ഈ ജനറിക് ഉല്‍പ്പന്നം അവതരിപ്പിക്കുന്നതില്‍ തങ്ങള്‍ക്ക് സന്തോഷമുണ്ടെന്ന് ഡോ. റെഡ്ഡീസ് ലബോറട്ടറീസ് ഇന്‍ക് നോര്‍ത്ത് അമേരിക്ക ജെനറിക്സ് സിഇഒ മാര്‍ക്ക് കികുച്ചി പ്രസ്താവനയില്‍ പറഞ്ഞു. ഡോ.റെഡ്ഡീസ് ലബോറട്ടറീസ് സോറഫെനിബ് ഗുളികകള്‍, […]
ഡെല്‍ഹി: യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ (യുഎസ്എഫ്ഡിഎ) അനുമതി ലഭിച്ചതിന് പിന്നാലെ വിവിധ ക്യാന്‍സര്‍ ചികിത്സക്കായി ഉപയോഗിക്കുന്ന സോറഫെനിബ് ഗുളികകള്‍ യുഎസ് വിപണിയില്‍ അവതരിപ്പിച്ചതായി ഡോ.റെഡ്ഡീസ് ലബോറട്ടറീസ് അറിയിച്ചു.
രോഗികള്‍ക്ക് താങ്ങാനാവുന്ന വിലയില്‍ ജനറിക് മരുന്നുകള്‍ വിപണിയില്‍ എത്തിക്കുന്നതിനുള്ള തങ്ങളുടെ തുടര്‍ച്ചയായ പ്രതിബദ്ധത വ്യക്തമാക്കുന്ന ഈ ജനറിക് ഉല്‍പ്പന്നം അവതരിപ്പിക്കുന്നതില്‍ തങ്ങള്‍ക്ക് സന്തോഷമുണ്ടെന്ന് ഡോ. റെഡ്ഡീസ് ലബോറട്ടറീസ് ഇന്‍ക് നോര്‍ത്ത് അമേരിക്ക ജെനറിക്സ് സിഇഒ മാര്‍ക്ക് കികുച്ചി പ്രസ്താവനയില്‍ പറഞ്ഞു.
ഡോ.റെഡ്ഡീസ് ലബോറട്ടറീസ് സോറഫെനിബ് ഗുളികകള്‍, യുഎസ്പി, 200 മില്ലിഗ്രാം ഗുളികകളില്‍ 120 ബോട്ടില്‍ കൗണ്ട് സൈസുകളില്‍ ലഭ്യമാണ്. ഇത് കരള്‍, വൃക്ക, തൈറോയ്ഡ് കാന്‍സര്‍ എന്നിവയുടെ ചികിത്സയില്‍ ഉപയോഗിക്കുന്നു. ബേയര്‍ ഹെല്‍ത്ത്‌കെയര്‍ ഫാര്‍മസ്യൂട്ടിക്കലിന്റെ നെക്‌സാവര്‍ ടാബ്ലെറ്റുകള്‍ക്ക് തുല്യമായ ഒരു മരുന്നാണ് ഡോ.റെഡ്ഡീസ് ലബോറട്ടറീസിന്റെ ഈ ഉല്‍പ്പന്നം