5ജി കണക്റ്റഡ് ആബുലൻസുമായി അപ്പോളോ ഹോസ്പിറ്റല്‍സും സിസ്‌കോയും
ഡെല്‍ഹി: അത്യാഹിത സാഹചര്യങ്ങളില്‍ ജീവന്‍ രക്ഷിക്കുന്നതിനായി ടെലികോം ഓപ്പറേറ്റര്‍ ഭാരതി എയര്‍ടെല്‍, അപ്പോളോ ഹോസ്പിറ്റല്‍സുമായും സിസ്‌കോയുമായും സഹകരിച്ച് 5ജി കണക്റ്റഡ് ആംബുലന്‍സ് ഒരുക്കുന്നു. ടെലികോം വകുപ്പ് എയര്‍ടെല്ലിന് അനുവദിച്ച 5ജി സ്പെക്ട്രത്തിന്റെ ട്രയല്‍ ബെംഗളൂരുവിലാണ് നടന്നത്. ട്രയലില്‍, ഇഷ്ടാനുസൃതമായി രൂപകല്‍പ്പന ചെയ്ത 5ജി കണക്റ്റഡ് ആംബുലന്‍സില്‍ ഏറ്റവും പുതിയ മെഡിക്കല്‍ ഉപകരണങ്ങള്‍, രോഗികളുടെ നിരീക്ഷണ ആപ്ലിക്കേഷനുകള്‍, രോഗിയുടെ ആരോഗ്യ വിവരങ്ങള്‍ തത്സമയം ആശുപത്രിയിലേക്ക് കൈമാറുന്ന ടെലിമെട്രി ഉപകരണങ്ങള്‍ എന്നിവ സജ്ജീകരിച്ചിരിക്കുന്നു. കൂടാതെ, ഓണ്‍ബോര്‍ഡ് ക്യാമറകള്‍, ക്യാമറ അധിഷ്ഠിത […]
ഡെല്‍ഹി: അത്യാഹിത സാഹചര്യങ്ങളില്‍ ജീവന്‍ രക്ഷിക്കുന്നതിനായി ടെലികോം ഓപ്പറേറ്റര്‍ ഭാരതി എയര്‍ടെല്‍, അപ്പോളോ ഹോസ്പിറ്റല്‍സുമായും സിസ്‌കോയുമായും സഹകരിച്ച് 5ജി കണക്റ്റഡ് ആംബുലന്‍സ് ഒരുക്കുന്നു. ടെലികോം വകുപ്പ് എയര്‍ടെല്ലിന് അനുവദിച്ച 5ജി സ്പെക്ട്രത്തിന്റെ ട്രയല്‍ ബെംഗളൂരുവിലാണ് നടന്നത്. ട്രയലില്‍, ഇഷ്ടാനുസൃതമായി രൂപകല്‍പ്പന ചെയ്ത 5ജി കണക്റ്റഡ് ആംബുലന്‍സില്‍ ഏറ്റവും പുതിയ മെഡിക്കല്‍ ഉപകരണങ്ങള്‍, രോഗികളുടെ നിരീക്ഷണ ആപ്ലിക്കേഷനുകള്‍, രോഗിയുടെ ആരോഗ്യ വിവരങ്ങള്‍ തത്സമയം ആശുപത്രിയിലേക്ക് കൈമാറുന്ന ടെലിമെട്രി ഉപകരണങ്ങള്‍ എന്നിവ സജ്ജീകരിച്ചിരിക്കുന്നു.
കൂടാതെ, ഓണ്‍ബോര്‍ഡ് ക്യാമറകള്‍, ക്യാമറ അധിഷ്ഠിത ഹെഡ്ഗിയര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍ക്കുള്ള ബോഡിക്യാമുകള്‍ എന്നിവയും ഇതില്‍ സജ്ജീകരിച്ചിരിക്കുന്നു. ഗുരുതരാവസ്ഥയിലുള്ള ഒരു രോഗി ആശുപത്രിയിലേക്ക് പോകുമ്പോള്‍ ഓരോ സെക്കന്‍ഡിലും മാറ്റങ്ങള്‍ കാണിക്കുന്ന സാഹചര്യത്തില്‍ 5ജി കണക്റ്റഡ് ആംബുലന്‍സ് അത്യാഹിത വിഭാഗത്തിന്റെ കാര്യത്തിവല്‍ മെച്ചപ്പെട്ട രീതിയില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് പ്രസ്താവനയില്‍ പറയുന്നു.
5ജി ഉപയോഗത്തിന് ഏറ്റവും സാധ്യതയുള്ള ഒന്നാണ് ഹെല്‍ത്ത്കെയര്‍, ഇന്ത്യന്‍ വിപണിയില്‍ ചില നൂതന ഉപയോഗ രീതികള്‍ കൊണ്ടുവരുന്നതിന് അപ്പോളോ ഹോസ്പിറ്റല്‍സുമായും സിസ്‌കോയുമായും പങ്കാളിത്തം ശക്തമാക്കുന്നതില്‍ തങ്ങള്‍ക്ക് സന്തോഷമുണ്ടെന്ന് എയര്‍ടെല്‍ ബിസിനസ്സ് ഡയറക്ടറും സിഇഒയുമായ അജയ് ചിത്കര പറഞ്ഞു. 5ജി ബന്ധിപ്പിച്ച ആംബുലന്‍സുകളുടെ വക്താവാണ് അപ്പോളോ ഹോസ്പിറ്റല്‍സ് എന്നും അത് മരണനിരക്ക് കുറയ്ക്കാനും രോഗികളുടെ പ്രയോജനത്തിനായി ഗോള്‍ഡന്‍ അവര്‍ പരമാവധിയാക്കാനും ഉപയോഗിക്കുന്നുണ്ടെന്നും അപ്പോളോ ഹോസ്പിറ്റല്‍സ് ഗ്രൂപ്പ് ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍ സംഗീത റെഡ്ഡി പറഞ്ഞു. കണ്‍ട്രി ഡിജിറ്റൈസേഷന്‍ ആക്സിലറേഷന്‍ പ്രോഗ്രാമിലൂടെ എയര്‍ടെല്ലുമായുള്ള സിസ്‌കോയുടെ പങ്കാളിത്തം ക്രിട്ടിക്കല്‍ കെയര്‍ ആപ്ലിക്കേഷനുകളുടെ പ്രകടനം മെച്ചപ്പെടുത്തുമെന്നും 5ജിയുടെ അപാരമായ സാധ്യതകളിലേക്കുള്ള ഒരു ചുവടുവയ്പാണിതെന്നും സിസ്‌കോ ഇന്ത്യ ആന്‍ഡ് സാര്‍ക്ക് സര്‍വീസ് പ്രൊവൈഡര്‍ ബിസിനസ് മാനേജിംഗ് ഡയറക്ടര്‍ ആനന്ദ് ഭാസ്‌കര്‍ പറഞ്ഞു.