അലംബിക്ക് ഫാര്‍മ അലെയോറിനെ ഏറ്റെടുത്തു

ഡെല്‍ഹി : സംയുക്ത സംരംഭ പങ്കാളിയായ ഓര്‍ബിക്കുലറില്‍ നിന്ന് അലെയോര്‍ ഡെര്‍മസ്യൂട്ടിക്കല്‍സ് പൂര്‍ണ്ണമായും ഏറ്റെടുത്തതായി അലംബിക് ഫാര്‍മസ്യൂട്ടിക്കല്‍സ് അറിയിച്ചു. ചര്‍മ്മ സംരക്ഷണവുമായി ബന്ധപ്പെട്ട നിര്‍മ്മാണ-വിപണന മേഖലയിലേക്ക് ചുടവുവെക്കുന്നതിന്റെ ഭാഗമായാണ് നീക്കം. ഓര്‍ബിക്യുലാര്‍ ഫാര്‍മസ്യൂട്ടിക്കല്‍ ടെക്നോളജീസിന്റെ പക്കലുണ്ടായിരുന്ന 40 ശതമാനം ഓഹരികള്‍ കൂടിയാണ് കമ്പനി അടുത്തിടെ വാങ്ങിയത്. ക്രീം, ജെല്‍, തൈലം, ഷാംപൂ, ലോഷന്‍, ലായനികള്‍, സ്‌പ്രേകള്‍, മൈക്രോസ്പോഞ്ച്, നാനോപാര്‍ട്ടിക്കുലേറ്റ് അധിഷ്ഠിതമാക്കിയുള്ള ഉല്‍പ്പന്നങ്ങള്‍ എന്നിവയാണ് അലെയോര്‍ ഡെര്‍മസ്യൂട്ടിക്കല്‍സ് ഇറക്കിയിരുന്നത്. ഏറ്റെടുക്കല്‍ ഇടപാട് മൂല്യം എത്രയാണെന്ന് കമ്പനി പുറത്ത് വിട്ടിട്ടില്ല. […]

Update: 2022-03-29 07:43 GMT
ഡെല്‍ഹി : സംയുക്ത സംരംഭ പങ്കാളിയായ ഓര്‍ബിക്കുലറില്‍ നിന്ന് അലെയോര്‍ ഡെര്‍മസ്യൂട്ടിക്കല്‍സ് പൂര്‍ണ്ണമായും ഏറ്റെടുത്തതായി അലംബിക് ഫാര്‍മസ്യൂട്ടിക്കല്‍സ് അറിയിച്ചു. ചര്‍മ്മ സംരക്ഷണവുമായി ബന്ധപ്പെട്ട നിര്‍മ്മാണ-വിപണന മേഖലയിലേക്ക് ചുടവുവെക്കുന്നതിന്റെ ഭാഗമായാണ് നീക്കം. ഓര്‍ബിക്യുലാര്‍ ഫാര്‍മസ്യൂട്ടിക്കല്‍ ടെക്നോളജീസിന്റെ പക്കലുണ്ടായിരുന്ന 40 ശതമാനം ഓഹരികള്‍ കൂടിയാണ് കമ്പനി അടുത്തിടെ വാങ്ങിയത്.
ക്രീം, ജെല്‍, തൈലം, ഷാംപൂ, ലോഷന്‍, ലായനികള്‍, സ്‌പ്രേകള്‍, മൈക്രോസ്പോഞ്ച്, നാനോപാര്‍ട്ടിക്കുലേറ്റ് അധിഷ്ഠിതമാക്കിയുള്ള ഉല്‍പ്പന്നങ്ങള്‍ എന്നിവയാണ് അലെയോര്‍ ഡെര്‍മസ്യൂട്ടിക്കല്‍സ് ഇറക്കിയിരുന്നത്. ഏറ്റെടുക്കല്‍ ഇടപാട് മൂല്യം എത്രയാണെന്ന് കമ്പനി പുറത്ത് വിട്ടിട്ടില്ല. അലെയോറിന് യുഎസ്എഫ്ഡിഎ അംഗീകൃത നിര്‍മ്മാണ പ്ലാന്റും, ഇതിനകം അംഗീകാരം ലഭിച്ച 30 ഉല്‍പ്പന്നങ്ങളും ഉണ്ട്. 15 ഉല്‍പന്നങ്ങള്‍ വികസിപ്പിച്ച് വരികയാണെന്നും അലംബിക്ക് ഫാര്‍സ്യൂട്ടിക്കല്‍സ് മാനേജിംഗ് ഡയറക്ടര്‍ പ്രണവ് അമിന്‍ അറിയിച്ചു.
Tags:    

Similar News