ശാസ്ത്രത്തോടള്ള അഭിനിവേശമാണ് കോവാക്സിന് പ്രേരകമായത്: കൃഷ്ണ എല്ല
ഹൈദരാബാദ്:ശാസ്ത്രം എന്റെ അഭിനിവേശമായി തുടരുന്നതുകൊണ്ടാണ് ഒരു വാക്‌സിന്‍ നിര്‍മാതാവായത്.അത് സംരഭകത്വത്തെക്കാള്‍ വെല്ലുവിളി നിറഞ്ഞതാണെന്നും കൊവിഡിനെതിരെ കോവാക്‌സിന്‍ നിര്‍മിച്ച് ജനപ്രീതിയാര്‍ജിച്ച ഭാരത് ബയോടെക്കിന്റെ സ്ഥാപകനും ചെയര്‍മാനുമായ കൃഷ്ണ എല്ല. ഹൈദരാബാദ് ഫിക്കി ലേഡീസ് ഓര്‍ഗനൈസേഷന്റെ (FLO) ചെയര്‍പേഴ്‌സണ്‍ ഉമ ചിഗുരുപതിയുമായുള്ള സംഭാഷണത്തിനിടയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഭാരത് ബയോടെക്കിന്റെ ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍ സുചിത്ര എല്ലയും ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഭാരത് ബയോടെക്കിന്റെ വെബ്‌സൈറ്റില്‍ കൃഷ്ണ എല്ല മോളിക്യുളാര്‍ ബയോളജിയിലെ റിസേര്‍ച്ച് സയിന്റിസ്റ്റാണെന്നാണ് പറയുന്നത്. ശാസ്ത്രമാണോ സംരംഭകത്വമാണോ വെല്ലുവിളി നിറഞ്ഞത് […]
ഹൈദരാബാദ്:ശാസ്ത്രം എന്റെ അഭിനിവേശമായി തുടരുന്നതുകൊണ്ടാണ് ഒരു വാക്‌സിന്‍ നിര്‍മാതാവായത്.അത് സംരഭകത്വത്തെക്കാള്‍ വെല്ലുവിളി നിറഞ്ഞതാണെന്നും കൊവിഡിനെതിരെ കോവാക്‌സിന്‍ നിര്‍മിച്ച് ജനപ്രീതിയാര്‍ജിച്ച ഭാരത് ബയോടെക്കിന്റെ സ്ഥാപകനും ചെയര്‍മാനുമായ കൃഷ്ണ എല്ല.
ഹൈദരാബാദ് ഫിക്കി ലേഡീസ് ഓര്‍ഗനൈസേഷന്റെ (FLO) ചെയര്‍പേഴ്‌സണ്‍ ഉമ ചിഗുരുപതിയുമായുള്ള സംഭാഷണത്തിനിടയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഭാരത് ബയോടെക്കിന്റെ ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍ സുചിത്ര എല്ലയും ചടങ്ങില്‍ പങ്കെടുത്തിരുന്നു.
ഭാരത് ബയോടെക്കിന്റെ വെബ്‌സൈറ്റില്‍ കൃഷ്ണ എല്ല മോളിക്യുളാര്‍ ബയോളജിയിലെ റിസേര്‍ച്ച് സയിന്റിസ്റ്റാണെന്നാണ് പറയുന്നത്. ശാസ്ത്രമാണോ സംരംഭകത്വമാണോ വെല്ലുവിളി നിറഞ്ഞത് എന്ന ചോദ്യത്തിന്, ഞാന്‍ ഇപ്പോഴും ശാസ്ത്രജ്ഞനാണ്,ശാസ്ത്രം എന്റെ അഭിനിവേശമാണ് എന്നദ്ദേഹം പറഞ്ഞു.വാക്‌സിന്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ശാസ്ത്രജ്ഞന്‍ മത്സരിക്കേണ്ടത് ആഗോളതലത്തിലാണ്. സംവിധാനങ്ങള്‍ ഒരിക്കല്‍ സ്ഥാപിച്ചു കഴിഞ്ഞാല്‍ സംരംഭത്തെ നയിക്കാന്‍ കഴിയും.എന്നാല്‍ സംരഭകത്വത്തിന് ശാസ്ത്രത്തെ നയിക്കാന്‍ കഴിയില്ല.വാക്‌സിന്‍ നിര്‍മാണ വേളയില്‍ സുരക്ഷയ്ക്കാണ് ഞാന്‍ ഏറെ പ്രാധാന്യം നല്‍കിയത്.കാരണം വാക്‌സിന്‍ ഒരു വ്യക്തിയെ സഹായിക്കുന്നില്ലെങ്കിലും അയാള്‍ക്ക് അത് ദേഷമാകരുത് കൃഷ്ണ എല്ല പറഞ്ഞു. ചടങ്ങില്‍ തെലുങ്കാന ഗവര്‍ണര്‍ തമിളിസാലി സൗന്ദര്‍രാജാന്‍ മുഖ്യാതിഥിയായിരുന്നു.