ഫ്യൂച്ചര്‍ക്യൂര്‍ ഹെല്‍ത്തിന് 30 കോടി രൂപയുടെ സീരീസ് എ ഫണ്ടിംഗ്
ഡെല്‍ഹി:ഹെല്‍ത്ത് ടെക് സ്റ്റാര്‍ട്ടപ്പായ ഫ്യൂച്ചര്‍ക്യൂര്‍ ഹെല്‍ത്തിന് ഇന്ത്യ ഗ്രോത്ത് ഫണ്ട്, യൂണികോണ്‍ ഇന്ത്യ വെഞ്ച്വേഴ്സ്, കൊട്ടക് ഇന്‍വെസ്റ്റ്മെന്റ് അഡൈ്വസര്‍ ലിമിറ്റഡ്, മറ്റ് നിക്ഷേപകര്‍ എന്നിവരില്‍ സീരിസ് എ ഫണ്ടിംഗില്‍ ഏകദേശം 4 ദശലക്ഷം ഡോളറിന്റെ (ഏകദേശം 30.4 കോടി രൂപ) നിക്ഷേപം ലഭിച്ചു. മൈഗ്രെയ്ന്‍, തലകറക്കം തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളുടെ രോഗനിര്‍ണയത്തിനും ചികിത്സയ്ക്കുമുള്ള സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുന്നതിനും യുഎസ് ഫുഡ് ആന്‍ഡ ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ അംഗീകാരത്തിനും ആഗോള വിപുലീകരണത്തിനും ഈ ഫണ്ട് ഉപയോഗിക്കാനാണ് കമ്പനിയുടെ പദ്ധതി. മൈഗ്രെയ്ന്‍, തലകറക്കം, തുടങ്ങിയ വിട്ടുമാറാത്ത […]
ഡെല്‍ഹി:ഹെല്‍ത്ത് ടെക് സ്റ്റാര്‍ട്ടപ്പായ ഫ്യൂച്ചര്‍ക്യൂര്‍ ഹെല്‍ത്തിന് ഇന്ത്യ ഗ്രോത്ത് ഫണ്ട്, യൂണികോണ്‍ ഇന്ത്യ വെഞ്ച്വേഴ്സ്, കൊട്ടക് ഇന്‍വെസ്റ്റ്മെന്റ് അഡൈ്വസര്‍ ലിമിറ്റഡ്, മറ്റ് നിക്ഷേപകര്‍ എന്നിവരില്‍ സീരിസ് എ ഫണ്ടിംഗില്‍ ഏകദേശം 4 ദശലക്ഷം ഡോളറിന്റെ (ഏകദേശം 30.4 കോടി രൂപ) നിക്ഷേപം ലഭിച്ചു.
മൈഗ്രെയ്ന്‍, തലകറക്കം തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളുടെ രോഗനിര്‍ണയത്തിനും ചികിത്സയ്ക്കുമുള്ള സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുന്നതിനും യുഎസ് ഫുഡ് ആന്‍ഡ ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ അംഗീകാരത്തിനും ആഗോള വിപുലീകരണത്തിനും ഈ ഫണ്ട് ഉപയോഗിക്കാനാണ് കമ്പനിയുടെ പദ്ധതി.
മൈഗ്രെയ്ന്‍, തലകറക്കം, തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങള്‍ കണ്ടുപിടിക്കുന്നതിനും ചികിത്സിക്കുന്നതിനുമായി ഫ്യൂച്ചര്‍ക്യൂര്‍ അത്യാധുനിക സാങ്കേതികവിദ്യകള്‍ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. മൈഗ്രെയ്ന്‍ രോഗികള്‍ക്ക് ധരിക്കാവുന്ന ന്യൂറോമോഡുലേഷന്‍, ബയോഫീഡ്ബാക്ക് ഉപകരണങ്ങള്‍ ഉള്‍പ്പെടെ വിവിധ സാങ്കേതികവിദ്യകള്‍ അവതരിപ്പിക്കാന്‍ ഫ്യൂച്ചര്‍ക്യൂര്‍ പദ്ധതിയിടുന്നു. ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് ജീവിതശൈലി മാറ്റങ്ങള്‍ നിയന്ത്രിക്കാന്‍ സഹായിക്കുക എന്നീ ലക്ഷ്യങ്ങളുണ്ടെന്നും ഫ്യൂച്ചര്‍ക്യൂര്‍ സ്ഥാപകന്‍ രജനീഷ് ഭണ്ഡാരി പ്രസ്താവനയില്‍ പറഞ്ഞു.