മികച്ച ഐസിയു വളര്‍ച്ചാ പങ്കാളിക്കുള്ള അവാര്‍ഡ് സിപാക്കയ്ക്ക്

ചെന്നൈ: ഗ്രാമീണ ആശുപത്രികള്‍ക്കായുള്ള മികച്ച ഐസിയു വളര്‍ച്ചാ പങ്കാളിയായി തങ്ങള്‍ക്ക് അവാര്‍ഡ് ലഭിച്ചതായി എമര്‍ജന്‍സി ഹെല്‍ത്ത് കെയര്‍ പ്രൊവൈഡര്‍ സിപാക്ക അറിയിച്ചു. 2021 ഗ്ലോബല്‍ ഹെല്‍ത്ത് കെയര്‍ ഉച്ചകോടിക്കിയാലാണ് അവാര്‍ഡ് സമ്മാനിച്ചത്. തങ്ങള്‍ ഐസിയു ദാതാവില്‍ നിന്ന് ഗ്രാമീണ ആരോഗ്യ സംരക്ഷണത്തിലെ ഐസിയു പങ്കാളിയായി മാറിയതിനാല്‍ ഇത് വളര്‍ച്ചാ ഘട്ടത്തിലെ ഒരു പുതിയ അധ്യായമാണെന്ന് സിപാക്ക അറിയിച്ചു. ഇത് തികച്ചും നൂതനമായ ഒരു അംഗീകാരമാണെന്നും തങ്ങളുടെ കുടുംബത്തിലെ ഓരോ അംഗത്തിനും ആശുപത്രികള്‍ക്കും ജീവനക്കാര്‍ക്കും പങ്കാളികള്‍ക്കും താൻ നന്ദി […]

Update: 2022-03-18 08:13 GMT

ചെന്നൈ: ഗ്രാമീണ ആശുപത്രികള്‍ക്കായുള്ള മികച്ച ഐസിയു വളര്‍ച്ചാ പങ്കാളിയായി തങ്ങള്‍ക്ക് അവാര്‍ഡ് ലഭിച്ചതായി എമര്‍ജന്‍സി ഹെല്‍ത്ത് കെയര്‍ പ്രൊവൈഡര്‍ സിപാക്ക അറിയിച്ചു. 2021 ഗ്ലോബല്‍ ഹെല്‍ത്ത് കെയര്‍ ഉച്ചകോടിക്കിയാലാണ് അവാര്‍ഡ് സമ്മാനിച്ചത്. തങ്ങള്‍ ഐസിയു ദാതാവില്‍ നിന്ന് ഗ്രാമീണ ആരോഗ്യ സംരക്ഷണത്തിലെ ഐസിയു പങ്കാളിയായി മാറിയതിനാല്‍ ഇത് വളര്‍ച്ചാ ഘട്ടത്തിലെ ഒരു പുതിയ അധ്യായമാണെന്ന് സിപാക്ക അറിയിച്ചു.

ഇത് തികച്ചും നൂതനമായ ഒരു അംഗീകാരമാണെന്നും തങ്ങളുടെ കുടുംബത്തിലെ ഓരോ അംഗത്തിനും ആശുപത്രികള്‍ക്കും ജീവനക്കാര്‍ക്കും പങ്കാളികള്‍ക്കും താൻ നന്ദി പറയുന്നുവെന്നും സിപാക്ക സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ രാജ അമര്‍നാഥ് പറഞ്ഞു. ഗ്രാമപ്രദേശങ്ങളിലെ ചെറിയ ആശുപത്രികളുമായുള്ള തങ്ങളുടെ പങ്കാളിത്തം ഗ്രാമീണ ആരോഗ്യ സംരക്ഷണ മേഖലയില്‍ കാര്യമായ സ്വാധീനം ചെലുത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സിപാക്ക ഗ്രാമീണ മേഖലയിലെ ചെറുതും ഇടത്തരവുമായ ആശുപത്രികളുമായി സഹകരിച്ച് അവിടെ ആളുകള്‍ക്ക് അടിയന്തര ചികിത്സ എത്തിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. കാരണം ആരോഗ്യ പരിരക്ഷയുടെ ഭാവി ചെറുപട്ടണങ്ങളില്‍ ആരോഗ്യ സംരക്ഷണ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിലാണ്. ഇതുവരെ രാജ്യത്തിന്റെ തെക്ക്, പടിഞ്ഞാറ്, കിഴക്കന്‍ ഗ്രാമീണ മേഖലകളിലെ 15 ആശുപത്രികളുമായി സിപാക്ക സഹകരിച്ച് പ്രവര്‍ത്തിച്ചുപോരുന്നു.

 

Tags:    

Similar News