റിലയന്‍സ് ഇന്‍ഷുറന്‍സുമായി വണ്‍ മോട്ടോ ഇന്ത്യ കരാറിൽ എത്തി

ഡെല്‍ഹി:  ഉപഭോക്താക്കള്‍ക്ക് മോട്ടോര്‍ ഇന്‍ഷുറന്‍സ് നല്‍കുന്നതിനായി റിലയന്‍സ്  ഇന്‍ഷുറന്‍സുമായി  ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ വണ്‍ മോട്ടോ ഇന്ത്യ കരാറിൽ ഏർപ്പെട്ടു. ബൈക്, ഇലക്റ്റ, കമ്മ്യൂട്ട എന്നീ മൂന്ന് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ പുറത്തിറക്കിയ കമ്പനി, ഈ പങ്കാളിത്തം ഉപഭോക്താക്കള്‍ക്ക് എളുപ്പത്തില്‍ ഇന്‍ഷുറന്‍സ് സേവനം സാധ്യമാക്കുമെന്ന് അറിയിച്ചു. കമ്പനി തങ്ങളുടെ സേവനങ്ങളും ഉല്‍പ്പന്ന പോര്‍ട്ട്ഫോളിയോയും ശക്തിപ്പെടുത്തുകയാണെന്ന് വണ്‍ മോട്ടോ ഇന്ത്യ മാര്‍ക്കറ്റിംഗ് ആന്‍ഡ് സെയില്‍സ് വൈസ് പ്രസിഡന്റ് ആദിത്യ റെഡ്ഡി പറഞ്ഞു.റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സുമായുള്ള ബന്ധം മറ്റൊരു നാഴികക്കല്ലാണെന്ന് […]

Update: 2022-03-17 06:17 GMT
trueasdfstory

ഡെല്‍ഹി: ഉപഭോക്താക്കള്‍ക്ക് മോട്ടോര്‍ ഇന്‍ഷുറന്‍സ് നല്‍കുന്നതിനായി റിലയന്‍സ് ഇന്‍ഷുറന്‍സുമായി ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ...

ഡെല്‍ഹി: ഉപഭോക്താക്കള്‍ക്ക് മോട്ടോര്‍ ഇന്‍ഷുറന്‍സ് നല്‍കുന്നതിനായി റിലയന്‍സ് ഇന്‍ഷുറന്‍സുമായി ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ വണ്‍ മോട്ടോ ഇന്ത്യ കരാറിൽ ഏർപ്പെട്ടു. ബൈക്, ഇലക്റ്റ, കമ്മ്യൂട്ട എന്നീ മൂന്ന് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ പുറത്തിറക്കിയ കമ്പനി, ഈ പങ്കാളിത്തം ഉപഭോക്താക്കള്‍ക്ക് എളുപ്പത്തില്‍ ഇന്‍ഷുറന്‍സ് സേവനം സാധ്യമാക്കുമെന്ന് അറിയിച്ചു.

കമ്പനി തങ്ങളുടെ സേവനങ്ങളും ഉല്‍പ്പന്ന പോര്‍ട്ട്ഫോളിയോയും ശക്തിപ്പെടുത്തുകയാണെന്ന് വണ്‍ മോട്ടോ ഇന്ത്യ മാര്‍ക്കറ്റിംഗ് ആന്‍ഡ് സെയില്‍സ് വൈസ് പ്രസിഡന്റ് ആദിത്യ റെഡ്ഡി പറഞ്ഞു.റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സുമായുള്ള ബന്ധം മറ്റൊരു നാഴികക്കല്ലാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വണ്‍ മോട്ടോയുമായുള്ള പങ്കാളിത്തം തങ്ങളുടെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുകയും ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ പ്രാപ്തമാക്കുകയും ചെയ്യുന്നുവെന്ന് റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ് ചീഫ് ഡിസ്ട്രിബ്യൂഷന്‍ ഓഫീസര്‍ ആനന്ദ് സിംഗി പറഞ്ഞു. ആദ്യഘട്ടമായി തെലങ്കാനയില്‍ 40,000 യൂണിറ്റ് ശേഷിയുള്ള നിര്‍മാണ യൂണിറ്റ് സ്ഥാപിക്കാന്‍ 250 കോടി രൂപ നിക്ഷേപിക്കുമെന്ന് ഈ വര്‍ഷം ആദ്യം കമ്പനി പ്രഖ്യാപിച്ചിരുന്നു.

 

 

 

Tags:    

Similar News