ടിബി വാക്‌സിൻ, ഭാരത് ബയോടെക് ബയോഫാബ്രിയുമായി കൈകോർക്കുന്നു
ഡെൽഹി: പുതിയ ക്ഷയരോഗ വാക്‌സിൻ വികസിപ്പിക്കുന്നതിനും നിർമ്മിക്കുന്നതിനും വിപണനം ചെയ്യുന്നതിനുമായി സ്പാനിഷ് ബയോ ഫാർമസ്യൂട്ടിക്കൽ സ്ഥാപനമായ ബയോഫാബ്രിയുമായി പങ്കാളിത്തത്തിൽ ഏർപ്പെട്ടതായി ഭാരത് ബയോടെക് അറിയിച്ചു. ഈ പങ്കാളിത്തം 70 ലധികം രാജ്യങ്ങളിൽ, പ്രത്യേകിച്ച് ഉയർന്ന ക്ഷയരോഗബാധയുള്ള തെക്കുകിഴക്കൻ ഏഷ്യയിലും ആഫ്രിക്കയിലും, ക്ഷയരോഗ (ടിബി) വാക്സിനുകളുടെ വിതരണം ഉറപ്പാക്കുമെന്ന് കമ്പനി പ്രസ്താവനയിൽ പറഞ്ഞു. പുതിയ ടിബി വാക്സിനായ 'എംടിബിവിഎസി', ബയോഫാബ്രി, സരഗോസ സർവകലാശാല, ഐഎവിഐ, ട്യൂബർകുലോസിസ് വാക്സിൻ ഇനിഷ്യേറ്റീവ് (ടിബിവിഐ) എന്നിവയുടെ സഹകരണത്തോടെയാണ് നിർമ്മിക്കുകയും വികസിപ്പിക്കുകയും ചെയ്യുന്നത്. ഭാരത് […]
ഡെൽഹി: പുതിയ ക്ഷയരോഗ വാക്‌സിൻ വികസിപ്പിക്കുന്നതിനും നിർമ്മിക്കുന്നതിനും വിപണനം ചെയ്യുന്നതിനുമായി സ്പാനിഷ് ബയോ ഫാർമസ്യൂട്ടിക്കൽ സ്ഥാപനമായ ബയോഫാബ്രിയുമായി പങ്കാളിത്തത്തിൽ ഏർപ്പെട്ടതായി ഭാരത് ബയോടെക് അറിയിച്ചു.
ഈ പങ്കാളിത്തം 70 ലധികം രാജ്യങ്ങളിൽ, പ്രത്യേകിച്ച് ഉയർന്ന ക്ഷയരോഗബാധയുള്ള തെക്കുകിഴക്കൻ ഏഷ്യയിലും ആഫ്രിക്കയിലും, ക്ഷയരോഗ (ടിബി) വാക്സിനുകളുടെ വിതരണം ഉറപ്പാക്കുമെന്ന് കമ്പനി പ്രസ്താവനയിൽ പറഞ്ഞു.
പുതിയ ടിബി വാക്സിനായ 'എംടിബിവിഎസി', ബയോഫാബ്രി, സരഗോസ സർവകലാശാല, ഐഎവിഐ, ട്യൂബർകുലോസിസ് വാക്സിൻ ഇനിഷ്യേറ്റീവ് (ടിബിവിഐ) എന്നിവയുടെ സഹകരണത്തോടെയാണ് നിർമ്മിക്കുകയും വികസിപ്പിക്കുകയും ചെയ്യുന്നത്.
ഭാരത് ബയോടെക്കും ബയോഫാബ്രിയും തമ്മിലുള്ള ഈ കരാർ, ലോകമെമ്പാടുമുള്ള വാക്സിന്റെ ഉൽപ്പാദനത്തിനും ഭാവിയിൽ വാക്സിൻ വിതരണം ചെയ്യുന്നതിനും, ഉയർന്ന ക്ഷയരോഗബാധിതരുള്ള ഇന്ത്യ പോലുള്ള 70-ലധികം രാജ്യങ്ങളിൽ സഹായകരമാകുമെന്ന് കമ്പനി പറഞ്ഞു.
ആദ്യ ദിവസം മുതൽ, ക്ഷയരോഗം കൂടുതലുള്ള ഇടത്തരം, താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളിൽ എല്ലാവർക്കും താങ്ങാവുന്ന വിലയിൽ വാക്സിൻ ലഭ്യമാക്കുക എന്നതാണ് കമ്പനിയുടെ ലക്ഷ്യം. ഇന്ത്യ, ഇന്തോനേഷ്യ, ഫിലിപ്പീൻസ്, പാകിസ്ഥാൻ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങൾ ഇതിനകം ഭാരത് ബയോടെക്കുമായി കരാർ ഒപ്പുവച്ചിട്ടുണ്ട്.