ഹൈഡല്‍ബര്‍ഗ് സിമന്റ് ഇന്ത്യ
നിര്‍മ്മാണ സാമഗ്രികളുടെ ഉല്‍പ്പാദനത്തില്‍ ലോകത്തിലെ ഏറ്റവും വലിയ കമ്പനിയാണിത്.
സിമന്റ്, കോണ്‍ക്രീറ്റ്, മറ്റ് നിര്‍മ്മണ ഉല്‍പ്പന്നങ്ങള്‍ എന്നിവ നിര്‍മ്മിക്കുന്ന ആഗോള വിപണിയിലെ മുന്‍ നിര കമ്പനിയാണ് ഹൈഡല്‍ബര്‍ഗ്...
സിമന്റ്, കോണ്‍ക്രീറ്റ്, മറ്റ് നിര്‍മ്മണ ഉല്‍പ്പന്നങ്ങള്‍ എന്നിവ നിര്‍മ്മിക്കുന്ന ആഗോള വിപണിയിലെ മുന്‍ നിര കമ്പനിയാണ് ഹൈഡല്‍ബര്‍ഗ് സിമന്റ്‌സ്. നിര്‍മ്മാണ സാമഗ്രികളുടെ ഉല്‍പ്പാദനത്തില്‍ ലോകത്തിലെ ഏറ്റവും വലിയ കമ്പനിയാണിത്. 40 ലധികം രാജ്യങ്ങളിലെ 2,500 സ്ഥലങ്ങളിലായി 52,600 തൊഴിലാളികള്‍ കമ്പനിയില്‍ ജോലി ചെയ്യുന്നു. 1874 ജൂണ്‍ 5 ന് ജര്‍മ്മനിയിലെ ബാഡന്‍-വുര്‍ട്ടംബര്‍ഗിലെ ഹൈഡല്‍ബര്‍ഗില്‍ ജോഹാന്‍ ഫിലിപ്പ് ഷിഫര്‍ഡെക്കര്‍ ആണ് കമ്പനി സ്ഥാപിച്ചത്.
2006 ല്‍ ഹൈഡല്‍ബര്‍ഗ് സിമന്റ് ഇന്ത്യയില്‍ പ്രവേശിച്ചു, മൈസൂര്‍ സിമന്റ്സ്. കൊച്ചിന്‍ സിമന്റ്സ് എന്നിവയുടെ ഭൂരിഭാഗം ഓഹരികളും ഗ്രൂപ്പ് ഏറ്റെടുത്തു, കൂടാതെ ഇന്‍ഡോരമ സിമന്റ് സംയുക്ത സംരംഭം 2008 ല്‍ സമ്പൂര്‍ണ്ണമായി ഏറ്റെടുത്തു. ഇന്‍ഡോരമ സിമന്റുമായുള്ള ലയനത്തെത്തുടര്‍ന്ന് മൈസൂര്‍ സിമന്റ്സ് എന്ന പേര് ഹൈഡല്‍ബെര്‍ഗ് സിമന്റ് ഇന്ത്യ ലിമിറ്റഡ് (എച്ച്സിഐഎല്‍ )എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ടു. 2009ബ്രൗണ്‍ഫീല്‍ഡ് പദ്ധതിയുടെ ഭാഗമായി മധ്യ ഇന്ത്യയില്‍ നിലവിലുള്ള എച്ച്സിഐഎല്‍ സൗകര്യങ്ങള്‍ വിപുലീകരിച്ചു, അതിന്റെ ശേഷി പ്രതിവര്‍ഷം 2 ദശലക്ഷം ടണ്ണില്‍ നിന്ന് 2013 ല്‍ 5 ദശലക്ഷം ടണ്ണായി ഉയര്‍ത്തി.
2016 ന്റെ രണ്ടാം പകുതിയില്‍ ഇറ്റാല്‍സെമെന്റി ഏറ്റെടുത്തതോടെ, ഗ്രൂപ്പ് അതിന്റെ സ്ഥാപിത ശേഷി ഇരട്ടിയിലധികം വര്‍ദ്ധിപ്പിച്ച് ഇന്ത്യയിലെ മികച്ച 10 കമ്പനികളില്‍ ഒന്നായി മാറി. 12.6 ദശലക്ഷം ടണ്‍ സ്ഥാപിത ശേഷിയുള്ള 4 ഇന്റഗ്രേറ്റഡ് സിമന്റ് പ്ലാന്റുകളും 4 ഗ്രൈന്‍ഡിംഗ് യൂണിറ്റുകളും ഒരു ടെര്‍മിനലും ഉള്‍പ്പെടെ 12 സംസ്ഥാനങ്ങളായി പ്രവര്‍ത്തനങ്ങള്‍ വിപുലീകരിച്ചു. ദാമോ (മധ്യപ്രദേശ് ), യെരഗുണ്ട്‌ല (ആന്ധ്രപ്രദേശ് ), സീതാപുരം (തെലങ്കാന ), അമ്മസാന്ദ്ര (കര്‍ണ്ണാടക ), ഝാന്‍സി (ഉത്തര്‍പ്രദേശ് ), ഷോലാപൂര്‍ (മഹാരാഷ്ട്ര ), ചെന്നൈ (തമിഴ്‌നാട് ), കൊച്ചി (കേരളം). എന്നിവടങ്ങളിലാണ് നിര്‍മ്മാണ കേന്ദ്രങ്ങള്‍. മൈസെം ആണ് ബ്രാന്‍ഡ്.