അതിവേഗ വളരുന്ന ഓറിയന്റ് സിമന്റ്
ഓറിയന്റ് സിമന്റ്, അടുത്ത 5 വര്‍ഷത്തിനുള്ളില്‍ 3,600 കോടി രൂപ നിക്ഷേപിക്കാന്‍ പദ്ധതിയിടുന്നു,
1979 ല്‍ സ്ഥാപിതമായ ഓറിയന്റ് സിമന്റ് മുമ്പ് ഓറിയന്റ് പേപ്പര്‍ ആന്‍ഡ് ഇന്‍ഡസ്ട്രീസിന്റെ ഭാഗമായിരുന്നു. 2012-ല്‍ ഇത് വേര്‍പെടുത്തി, അതിനുശേഷം,...
1979 ല്‍ സ്ഥാപിതമായ ഓറിയന്റ് സിമന്റ് മുമ്പ് ഓറിയന്റ് പേപ്പര്‍ ആന്‍ഡ് ഇന്‍ഡസ്ട്രീസിന്റെ ഭാഗമായിരുന്നു. 2012-ല്‍ ഇത് വേര്‍പെടുത്തി, അതിനുശേഷം, ഇന്ത്യയിലെ ഏറ്റവും വേഗത്തില്‍ വളരുന്ന മുന്‍നിര സിമന്റ് നിര്‍മ്മാതാക്കളില്‍ ഒന്നായി ഇത് മാറി. തെലങ്കാനയിലെ അദിലാബാദ് ജില്ലയിലെ ദേവാപൂരില്‍ 1982 ല്‍ ഓറിയന്റ് സിമന്റ് സിമന്റ് ഉത്പാദനം ആരംഭിച്ചു. 1997-ല്‍, മഹാരാഷ്ട്രയിലെ ജല്‍ഗാവിലെ നാഷിറാബാദില്‍ സ്പ്ലിറ്റ്-ഗ്രൈന്‍ഡിംഗ് യൂണിറ്റ് ആരംഭിച്ചു.
2015 ല്‍, ഓറിയന്റ് സിമന്റ് കര്‍ണാടകയിലെ ഗുല്‍ബര്‍ഗയിലെ ചിറ്റപ്പൂരില്‍ സ്ഥിതി ചെയ്യുന്ന സംയോജിത സിമന്റ് പ്ലാന്റില്‍ വാണിജ്യാടിസ്ഥാനത്തില്‍ ഉത്പാദനംcement ആരംഭിച്ചു.മൊത്തം എട്ട് എംടിപിഎ ശേഷിയുള്ള കമ്പനി, മഹാരാഷ്ട്ര, തെലങ്കാന, ആന്ധ്രാപ്രദേശ്, കര്‍ണാടക, മധ്യപ്രദേശ്, തമിഴ്നാട്, കേരളം, ഗുജറാത്ത്, ഛത്തീസ്ഗഡ് എന്നിവടങ്ങളില്‍ വിപണനം നടത്തുന്നു. ബിര്‍ള. എ1 - ബിര്‍ള.എ1 പ്രീമിയം സിമന്റ്, ബിര്‍ള.എ1 സ്ട്രാങ്ങ് ക്രീറ്റ് എന്ന ബ്രാന്‍ഡ് നാമത്തില്‍ വിപണനം ചെയ്യുന്ന പോസോളാന പോര്‍ട്ട്ലാന്‍ഡ് സിമന്റ് ഓര്‍ഡിനറി പോര്‍ട്ട്ലാന്‍ഡ് സിമന്റ് എന്നിവ കമ്പനി വിപണനം ചെയ്യുന്നു.
ഓറിയന്റ് സിമന്റ്, അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 3,600 കോടി രൂപ നിക്ഷേപിക്കാന്‍ പദ്ധതിയിടുന്നു, നിലവിലെ സിമന്റ് നിര്‍മ്മാണ ശേഷിയായ 8 മെട്രിക്ക് ടണ്ണില്‍ല്‍ നിന്ന് പ്രതിവര്‍ഷം 15 ദശലക്ഷം ടണ്‍ ആയി വര്‍ദ്ധിപ്പിക്കും. ജപ്പാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാന്റ് മെയിന്റനന്‍സിന്റെ ടി പി എം (ടോട്ടല്‍ പ്ലാന്റ് മെയിന്റനന്‍സ്) എക്സലന്‍സ് അവാര്‍ഡ് ലഭിച്ച രണ്ട് ഇന്ത്യന്‍ സിമന്റ് കമ്പനികളില്‍ ഒന്നാണ് ഓറിയന്റ് സിമന്റ്. ബിര്‍ള.എ1 പ്രീമിയം സിമന്റിന് (പിപിസി) സിഐഐ - ഗ്രീന്‍ പ്രൊഡക്ട്സ് ആന്‍ഡ് സര്‍വീസസ് കൗണ്‍സിലിന്റെ 'ഗ്രീന്‍പ്രോ സര്‍ട്ടിഫിക്കേഷന്‍' ഉള്‍പ്പെടെയുള്ള ഹരിത, സുരക്ഷാ സമ്പ്രദായങ്ങള്‍ക്കായി നിരവധി അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്.