മരണ വിവരവും ഇനി ആധാര്‍ റഡാറിൽ

ജനനം മുതല്‍ മരണം വരെയുള്ള വിവരങ്ങള്‍ ഇനി ആധാര്‍ കാര്‍ഡില്‍ സുരക്ഷിതമായിരിക്കും. മരണ റജിസ്ട്രേഷനും ആധാറും തമ്മില്‍ ബന്ധിപ്പിക്കാനുള്ള നീക്കത്തിലാണ് യുഐഡിഎഐ. മാത്രമല്ല നവജാത ശിശുക്കള്‍ക്ക് താല്‍ക്കാലിക ആധാര്‍ നമ്പര്‍ നല്‍കാനുള്ള സംവിധാനവും ഉടന്‍ നിലവില്‍ വരുമെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. മരണ രജിസ്ട്രേഷനും അനുബന്ധ രേഖകളും ആധാറുമായി ബന്ധിപ്പിക്കുന്നതോടെ മരിച്ച ആളുകളുടെ ആധാര്‍ ഉപയോഗിച്ച് തട്ടിപ്പുകള്‍ നടത്തുണ്ടെങ്കില്‍ അതിന് തടയിടാനാകും. ലോകത്തിലെ തന്നെ ഏറ്റവും വലിയ ബയോമെട്രിക്ക് ഐഡന്റിറ്റി ഡാറ്റാബേസാണ് ആധാറിന്റേത്. ഒരു കുഞ്ഞ് […]

;

Update: 2022-06-15 22:34 GMT
aadhaar enrollment law

aadhaar enrollment law 

  • whatsapp icon

ജനനം മുതല്‍ മരണം വരെയുള്ള വിവരങ്ങള്‍ ഇനി ആധാര്‍ കാര്‍ഡില്‍ സുരക്ഷിതമായിരിക്കും. മരണ റജിസ്ട്രേഷനും ആധാറും തമ്മില്‍ ബന്ധിപ്പിക്കാനുള്ള നീക്കത്തിലാണ് യുഐഡിഎഐ. മാത്രമല്ല നവജാത ശിശുക്കള്‍ക്ക് താല്‍ക്കാലിക ആധാര്‍ നമ്പര്‍ നല്‍കാനുള്ള സംവിധാനവും ഉടന്‍ നിലവില്‍ വരുമെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. മരണ രജിസ്ട്രേഷനും അനുബന്ധ രേഖകളും ആധാറുമായി ബന്ധിപ്പിക്കുന്നതോടെ മരിച്ച ആളുകളുടെ ആധാര്‍ ഉപയോഗിച്ച് തട്ടിപ്പുകള്‍ നടത്തുണ്ടെങ്കില്‍ അതിന് തടയിടാനാകും. ലോകത്തിലെ തന്നെ ഏറ്റവും വലിയ ബയോമെട്രിക്ക് ഐഡന്റിറ്റി ഡാറ്റാബേസാണ് ആധാറിന്റേത്. ഒരു കുഞ്ഞ് ജനിക്കുമ്പോള്‍ തന്നെ ആധാര്‍ നമ്പര്‍ ലഭിക്കുന്നത് വഴി സമൂഹത്തിലെ നല്ലൊരു വിഭാഗം ആളുകളും ആധാറിന്റെ പരിധിയില്‍ വരുന്നുവെന്ന് ഉറപ്പാക്കാന്‍ സാധിക്കും.

മാത്രമല്ല, മരണ റജിസ്ട്രേഷന്‍ ഡാറ്റാബേസിന് പുറമേ രാജ്യത്തെ സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളുമായും സഹകരിച്ച് ജനന-മരണ വിവരങ്ങള്‍ ശേഖരിക്കാനുള്ള നീക്കം യുഐഡിഎഐ നടത്തുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. ആധാര്‍ (കോപ്പി) സമര്‍പ്പിച്ചത് വഴി തട്ടിപ്പിന് ഇരയാകാന്‍ സാധ്യതയുണ്ടോ എന്ന ആശങ്കയും പൊതുജനങ്ങള്‍ക്കിടയിലുണ്ട്. എന്നാല്‍ നിലവില്‍ യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) ഇറക്കിയിരിക്കുന്ന മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിച്ചാല്‍ തട്ടിപ്പില്‍ നിന്നും ഒരു പരിധി വരെ ഒഴിവാകാന്‍ സാധിക്കുമെന്നതാണ് സത്യം. ഒരു വ്യക്തിയുടെ വിരലടയാളം ഉള്‍പ്പടെയുള്ള ബയോമെട്രിക്ക് വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് ആധാര്‍ സൃഷ്ടിച്ചിരിക്കുന്നത്.

ആധാര്‍ എവിടെയൊക്കെ നല്‍കണം?

ആധാര്‍ പകര്‍പ്പ് ഒരു സ്ഥാപനവുമായും പങ്കുവയ്ക്കരുതെന്നും ആവശ്യമെങ്കില്‍ നാലക്കം മാത്രം കാണിക്കുന്ന മാസ്‌ക്ഡ് ആധാര്‍ ഉപയോഗിക്കണമെന്നുമാണ് സര്‍ക്കാരിന്റെ പ്രധാന നിര്‍ദ്ദേശം. പൊതു സ്ഥലത്തുള്ള കമ്പ്യൂട്ടറുകളോ മറ്റ് ഗാഡ്ജറ്റുകളിലോ (ഇന്റര്‍നെറ്റ് കഫേ ഉള്‍പ്പടെ) നിന്ന് ആധാര്‍ ഡൗണ്‍ലോഡ് ചെയ്യരുതെന്നും അഥവാ അങ്ങനെ ചെയ്യേണ്ടി വന്നാല്‍ അത് ഉടന്‍ തന്നെ ഡീലീറ്റ് ചെയ്യണമെന്നും സര്‍ക്കാര്‍ പറയുന്നു.

തിരിച്ചറിയല്‍ രേഖയായി ആധാര്‍ ചോദിക്കുന്ന സ്ഥാപനങ്ങളുണ്ട്. എന്നാല്‍ യുഐഡിഎഐ യൂസര്‍ ലൈസന്‍സ് നല്‍കിയ സ്ഥാപനങ്ങള്‍ക്കു മാത്രമേ ഇതിന് അനുമതിയുള്ളൂ. സിനിമാ തിയേറ്റര്‍, ഹോട്ടലുകള്‍, ഉള്‍പ്പടെയുള്ള ലൈസന്‍സ് ഇല്ലാത്ത സ്വകാര്യസ്ഥാപനങ്ങള്‍ ആധാര്‍ ശേഖരിക്കുന്നത് 2016ലെ ആധാര്‍ നിയമത്തിന്റെ ലംഘനമാണ്. ഇത്തരം സ്ഥാപനങ്ങള്‍ ആധാറിന്റെ ഫോട്ടോസ്റ്റാറ്റ് ചോദിച്ചാല്‍ യുഐഡിഎഐ ലൈസന്‍സ് ഉണ്ടോയെന്നു ചോദിച്ചറിയുക. ഉണ്ടെന്ന് രേഖാമൂലം മനസിലായാല്‍ മാത്രം ആധാര്‍ കോപ്പി നല്‍കുന്നതാണ് ഉചിതം. സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച മാസ്‌ക്ഡ് ആധാറിന്റെ ഉപയോഗവും പ്രധാനമാണ്.

Tags:    

Similar News