കടുത്ത മത്സരം, ഡിമാന്റ് കുറവ്: സിമന്റ് ഓഹരികൾക്ക് സ്ഥിരത പോര
ഉയർന്ന മത്സരങ്ങളും, കുറഞ്ഞ ഡിമാൻഡും കാരണം സിമന്റ് കമ്പനികളുടെ ഓഹരികൾ വില്പന സമ്മർദ്ദം നേരിട്ടു. ഗ്ലോബൽ ബ്രോക്കറേജ് ജെഫ്‌റീസിലെ അനലിസ്റ്റുകളുടെ അഭിപ്രായത്തിൽ, കുറഞ്ഞ ഡിമാൻഡ് മൂലം 2022 മെയ് മാസത്തിൽ ഇന്ത്യ മുഴുവൻ സിമെന്റ് വില ശരാശരി 3 ശതമാനമാണ് കുറഞ്ഞത്. പടിഞ്ഞാറൻ മേഖലകളിൽ ചെറിയ തോതിലായിരുന്നുവെങ്കിലും മധ്യമേഖലയിൽ ഇത് വലിയ തോതിലായിരുന്നു. 2022 ജൂണിൽ വില വർദ്ധനവ് പ്രഖ്യാപിച്ചിരുന്നുവെങ്കിലും, വില വർധനവ് സുസ്ഥിരമല്ലാത്തതിനാലും, ചെലവ് വർധിക്കുന്നതിനാലും വരുമാന എസ്റ്റിമേറ്റുകളിൽ താഴ്ച കണ്ടുതുടങ്ങിയിരുന്നു. ഏപ്രിലിന്റെ ആദ്യം ഒരു […]
ഉയർന്ന മത്സരങ്ങളും, കുറഞ്ഞ ഡിമാൻഡും കാരണം സിമന്റ് കമ്പനികളുടെ ഓഹരികൾ വില്പന സമ്മർദ്ദം നേരിട്ടു. ഗ്ലോബൽ ബ്രോക്കറേജ് ജെഫ്‌റീസിലെ അനലിസ്റ്റുകളുടെ അഭിപ്രായത്തിൽ, കുറഞ്ഞ ഡിമാൻഡ് മൂലം 2022 മെയ് മാസത്തിൽ ഇന്ത്യ മുഴുവൻ സിമെന്റ് വില ശരാശരി 3 ശതമാനമാണ് കുറഞ്ഞത്. പടിഞ്ഞാറൻ മേഖലകളിൽ ചെറിയ തോതിലായിരുന്നുവെങ്കിലും മധ്യമേഖലയിൽ ഇത് വലിയ തോതിലായിരുന്നു. 2022 ജൂണിൽ വില വർദ്ധനവ് പ്രഖ്യാപിച്ചിരുന്നുവെങ്കിലും, വില വർധനവ് സുസ്ഥിരമല്ലാത്തതിനാലും, ചെലവ് വർധിക്കുന്നതിനാലും വരുമാന എസ്റ്റിമേറ്റുകളിൽ താഴ്ച കണ്ടുതുടങ്ങിയിരുന്നു.
ഏപ്രിലിന്റെ ആദ്യം ഒരു തിരിച്ചുവരവ് നടത്താൻ ശ്രമിച്ചിരുന്നുവെങ്കിലും, ദക്ഷിണേന്ത്യൻ ഉത്പാദകർ കിഴക്കൻ മേഖലയിൽ വില വെട്ടിക്കുറച്ചത് സിമന്റ് വില കുറയുന്നതിന് കാരണമായി. ദക്ഷിണേന്ത്യയിൽ, മെയ് മാസത്തിൽ, എല്ലാ വിപണിയിലും സിമന്റ് വില ട്രേഡ് വിഭാഗത്തിൽ ബാഗിന് 10-15 രൂപ വരെയും, നോൺ-ട്രേഡ് വിഭാഗത്തിൽ 30 രൂപ വരെയും കുറഞ്ഞിരുന്നു. ഡിമാന്റിലുണ്ടായ കുറവും, വിപണി വിഹിതത്തിനായുള്ള മത്സരവും വിലയെ തളർത്തി.
"ഹൈദരാബാദ് വിപണിയിൽ ചെട്ടിനാട് സിമന്റ് (ലിസ്‌റ്റ് ചെയ്യപ്പെടാത്ത കമ്പനി) നടത്തുന്ന വോള്യം വർധനവ് മറ്റെല്ലാ കമ്പനികളുടെയും വിലയെയും, വോള്യത്തെയും ബാധിക്കുന്നുണ്ട്. ഡീലർമാർ പറയുന്നതനുസരിച്ച്, ചെട്ടിനാട് സിമന്റ് ഭവ്യ സിമെന്റിനെ അടുത്തിടെ ഏറ്റെടുത്തും, ഗുണ്ടൂരിലെ പുതിയ ശേഷി സ്ഥിരപ്പെടുത്തിയും വോളിയം വർദ്ധിപ്പിച്ചു. ജൂണിൽ ഒരു ബാഗിന് 20 മുതൽ 30 രൂപ വരെ വില വർധിപ്പിക്കുമെന്ന്
സിമന്റ് നിർമ്മാതാക്കൾ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ഇത് നടപ്പാക്കുമോയെന്ന് ഡീലർമാർക്ക് സംശയമുണ്ട്," ജെഫ്‌റീസ് അനലിസ്റ്റ് പ്രതീക് കുമാർ പറഞ്ഞു.
മുംബൈ, അഹമ്മദാബാദ് വിപണികളിൽ സിമന്റ് വില മെയ് മാസത്തിൽ സ്ഥിരമായി നിൽക്കുകയായിരുന്നു. എന്നാൽ, ലക്നൗവിൽ ബാഗിന് 10 രൂപ കുറഞ്ഞു. ഭോപ്പാലിലും ഇൻഡോറിലുമായി ബാഗിന് 25 രൂപയും ഇടിഞ്ഞു.