പല ബാങ്കുകളിലായി 20 ലക്ഷം രൂപയുടെ ഇടപാട് നടത്തുന്നുണ്ടോ? പാന്‍ നിര്‍ബന്ധം

  20 ലക്ഷം രൂപയോ അതിലധികമോ ഒരു സാമ്പത്തികവര്‍ഷത്തില്‍ ബാങ്കില്‍ അല്ലെങ്കില്‍ പോസ്റ്റോഫീസില്‍ നിക്ഷേപിക്കുകയോ പിന്‍വലിക്കുകയോ ചെയ്യുമ്പോള്‍ ആധാര്‍ നമ്പര്‍ അല്ലെങ്കില്‍ പാന്‍ നമ്പര്‍ നല്‍കണമെന്നത് നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍. ഒന്നിലധികം അക്കൗണ്ടുകള്‍ വഴിയാണ് ഇടപാടെങ്കിലും ഈ നിയമം ബാധകമായിരിക്കും. പുതുക്കിയ നിയമം സംബന്ധിച്ച വിജ്ഞാപനം കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് പുറത്തിറക്കി. ഉയര്‍ന്ന തുകയ്ക്ക് ഇപ്പോള്‍ തന്നെ ബാങ്കുകള്‍ പാന്‍ കാര്‍ഡ് ആവശ്യപ്പെടുന്നുണ്ട്. ഇനി മുതല്‍ ആധാറോ പാന്‍ കാര്‍ഡോ ഇല്ലാതെ ഇടപാടുകള്‍ നടന്നാല്‍ ബാങ്കുകള്‍ക്കെതിരെ കടുത്ത […]

Update: 2022-05-12 02:48 GMT

 

20 ലക്ഷം രൂപയോ അതിലധികമോ ഒരു സാമ്പത്തികവര്‍ഷത്തില്‍ ബാങ്കില്‍ അല്ലെങ്കില്‍ പോസ്റ്റോഫീസില്‍ നിക്ഷേപിക്കുകയോ പിന്‍വലിക്കുകയോ ചെയ്യുമ്പോള്‍ ആധാര്‍ നമ്പര്‍ അല്ലെങ്കില്‍ പാന്‍ നമ്പര്‍ നല്‍കണമെന്നത് നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍. ഒന്നിലധികം അക്കൗണ്ടുകള്‍ വഴിയാണ് ഇടപാടെങ്കിലും ഈ നിയമം ബാധകമായിരിക്കും. പുതുക്കിയ നിയമം സംബന്ധിച്ച വിജ്ഞാപനം കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് പുറത്തിറക്കി.

ഉയര്‍ന്ന തുകയ്ക്ക് ഇപ്പോള്‍ തന്നെ ബാങ്കുകള്‍ പാന്‍ കാര്‍ഡ് ആവശ്യപ്പെടുന്നുണ്ട്. ഇനി മുതല്‍ ആധാറോ പാന്‍ കാര്‍ഡോ ഇല്ലാതെ ഇടപാടുകള്‍ നടന്നാല്‍ ബാങ്കുകള്‍ക്കെതിരെ കടുത്ത നടപടി ഉണ്ടാകും. കറന്റ് അക്കൗണ്ട് അല്ലെങ്കില്‍ കാഷ് ക്രെഡിറ്റ് അക്കൗണ്ട് തുടങ്ങുന്നതിനും പാന്‍ നമ്പര്‍ അല്ലെങ്കില്‍ ആധാര്‍ നമ്പര്‍ നല്‍കണമെന്ന് കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡിന്റെ ഉത്തരവില്‍ പറയുന്നു. മേയ് 26-ന് ഉത്തരവ് പ്രാബല്യത്തില്‍ വരും. വാണിജ്യബാങ്കുകള്‍, പോസ്റ്റ് ഓഫീസ്, കൂടാതെ സഹകരണ ബാങ്കുകള്‍ എന്നിവിടങ്ങളിലും ഇത് ബാധകമായിരിക്കും.

ഇത്തരത്തിലൊരു നിയമത്തിലൂടെ ബാങ്ക്, പോസ്റ്റോഫീസ് എന്നിവിടങ്ങളിലെ ഉയര്‍ന്ന തുകയുടെ ഇടപാടുകളില്‍ കൂടുതല്‍ സുതാര്യത കൈവരുമെന്നാണ് പ്രതീക്ഷ. മാത്രമല്ല, സമ്പദ് വ്യവസ്ഥയില്‍ പണത്തിന്റെ നീക്കം നിരീക്ഷിക്കുകയാണ് ഇതുവഴി പ്രധാനമായും ലക്ഷ്യമിടുന്നത്. സംശയകരമായ സാമ്പത്തിക ഇടപാടുകള്‍ നിരീക്ഷിക്കാനും അവ കുറയ്ക്കാനുമുള്ള നടപടികള്‍ എടുക്കാനാകും. നിലവില്‍ ദിവസം 50,000 രൂപയോ അതിലധികമോ തുകയുടെ ഇടപാടിന് പാന്‍നമ്പര്‍ നിര്‍ബന്ധമാണ്. ഇതിന് വാര്‍ഷികപരിധി നിശ്ചയിച്ചിട്ടില്ല.

 

Tags:    

Similar News