റെക്കോഡ് വളർച്ചയുമായി ഭാരത്‌പേ; രണ്ടു വർഷത്തിനകം ഓഹരി വിപണിയിലിറങ്ങും
ഡെൽഹി: സഹസ്ഥാപകൻ അഷ്‌നീർ ഗ്രോവറിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾ നിലനിൽക്കെ ഫിൻടെക് സ്റ്റാർട്ടപ്പായ ഭാരത്പേ മാർച്ച് 31 ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ റെക്കോർഡ് വളർച്ച രേഖപ്പെടുത്തി. അടുത്ത 18-24 മാസത്തിനുള്ളിൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്യാനുള്ള ശ്രമത്തിലാണെന്ന് ഭാരത്‌പേ സിഇഒ സുഹൈൽ സമീർ പറഞ്ഞു. "അവസാന പാദത്തിൽ (ജനുവരി-മാർച്ച്) ഇടപാടുകൾ, ഇടപാട് മൂല്യം (transaction value), വായ്പകൾ, വരുമാനം എന്നിങ്ങനെ എല്ലാ മെട്രിക്കുകളിലും ബിസിനസ്സ് 20 ശതമാനം ഉയർന്നു. ജനുവരിയിൽ കോവിഡ് ബാധിച്ചിട്ടും കാര്യങ്ങൾ മന്ദഗതിയിലായിട്ടും നേട്ടമുണ്ടാക്കാൻ […]
ഡെൽഹി: സഹസ്ഥാപകൻ അഷ്‌നീർ ഗ്രോവറിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾ നിലനിൽക്കെ ഫിൻടെക് സ്റ്റാർട്ടപ്പായ ഭാരത്പേ മാർച്ച് 31 ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ റെക്കോർഡ് വളർച്ച രേഖപ്പെടുത്തി. അടുത്ത 18-24 മാസത്തിനുള്ളിൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്യാനുള്ള ശ്രമത്തിലാണെന്ന് ഭാരത്‌പേ സിഇഒ സുഹൈൽ സമീർ പറഞ്ഞു.
"അവസാന പാദത്തിൽ (ജനുവരി-മാർച്ച്) ഇടപാടുകൾ, ഇടപാട് മൂല്യം (transaction value), വായ്പകൾ, വരുമാനം എന്നിങ്ങനെ എല്ലാ മെട്രിക്കുകളിലും ബിസിനസ്സ് 20 ശതമാനം ഉയർന്നു. ജനുവരിയിൽ കോവിഡ് ബാധിച്ചിട്ടും കാര്യങ്ങൾ മന്ദഗതിയിലായിട്ടും നേട്ടമുണ്ടാക്കാൻ കഴിഞ്ഞു,” അദ്ദേഹം പറഞ്ഞു.
ക്യൂആർ കോഡുകൾ വഴി ഡിജിറ്റൽ പേയ്‌മെന്റുകൾ നടത്താൻ ഷോപ്പ് ഉടമകളെ അനുവദിക്കുന്ന ഭാരത്‌പേ ഇപ്പോൾ 225 നഗരങ്ങളിലും (കഴിഞ്ഞ സാമ്പത്തിക വർഷത്തേക്കാൾ 2 മടങ്ങ് വളർച്ച), 8 ദശലക്ഷത്തിലധികം വ്യാപാരികൾക്കും (2021 സാമ്പത്തിക വർഷം ഇത് 5 ദശലക്ഷം) ലഭ്യമാണ്.
"ഇടപാട് മൂല്യം (TPV) 2021-22 ൽ (ഏപ്രിൽ 2021 മുതൽ മാർച്ച് 2022 വരെ) 2.5 മടങ്ങ് വർധിച്ച് 16 ബില്യൺ ഡോളറായി. പിഒഎസ് (പോയിന്റ് ഓഫ് സെയിൽ) ബിസിനസും കഴിഞ്ഞ വർഷത്തേക്കാൾ 2 മടങ്ങ് വർധിച്ചു. 1.25 ലക്ഷം പോയിന്റ് ഓഫ് സെയിൽ മെഷീനുകൾ ഈ കാലയളവിൽ വിന്യസിപ്പിച്ചു. മാർച്ച് വരെ 4 ബില്യൺ യുഎസ് ഡോളറിന്റെ ഇടപാടുകൾ ഇതുവഴി നടത്തുന്നുണ്ട്," അദ്ദേഹം പറഞ്ഞു. വായ്പയെടുത്ത വ്യാപാരികളുടെ എണ്ണം കഴിഞ്ഞ വർഷത്തെ 1.6 ലക്ഷത്തിൽ നിന്ന് 3 ലക്ഷമായി ഉയർന്നു.
അഞ്ച് മാസം മുമ്പ് കമ്പനി പുറത്തിറക്കിയ ബൈ-നൗ-പേ ലേറ്റർ ഉത്പന്നമായ പോസ്റ്റ്പേ, പ്രതിമാസം ഒരു ദശലക്ഷം ഇടപാടുകൾ നടത്തുന്നുണ്ട്. നടപ്പ് സാമ്പത്തിക വർഷത്തിൽ, ഭാരത്‌പേ പ്രതീക്ഷിക്കുന്നത്, ടിപിവിയിൽ 85 ശതമാനം കുതിച്ചുചാട്ടം നടത്തി 30 ബില്യൺ ഡോളറിലെത്താനാണ്. വായ്പകൾ 2 ബില്യൺ ഡോളറായി ഉയർത്തും. നടപ്പ് സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെ സേവനം 300 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാനും, 2022 അവസാനത്തോടെ 20 നഗരങ്ങളിൽ സ്വർണ്ണ വായ്പ നൽകാനും ഭാരത്പേ ലക്ഷ്യമിടുന്നു.