ദക്ഷിണേന്ത്യയില്‍ നിന്ന് വിദേശത്തേയ്ക്ക് കുട്ടികള്‍ ഒഴുകുന്നു, വായ്പയില്‍ ഇരട്ടി വളര്‍ച്ച

ജീവിത ലക്ഷ്യങ്ങളില്‍ വിദേശ വിദ്യാഭ്യാസം പ്രധാനപ്പെട്ട ഒന്നായി മാറിയതോടെ ഇന്ത്യയില്‍ വിദേശ വിദ്യാഭ്യാസ വായ്പകള്‍ എടുക്കുന്നവരുടെ എണ്ണം കുതിച്ചുയര്‍ന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വിദ്യാഭ്യാസ വായ്പകളുടെ എണ്ണം ഇരട്ടിയായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 2022 ലെ ആദ്യ മൂന്ന് മാസങ്ങളിലും 2021 ലെ ആദ്യ മൂന്ന് മാസങ്ങളിലും വിദേശ പഠന വായ്പാ അപേക്ഷകളില്‍ 98 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. ഇന്ത്യയിലെ തെക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള കുട്ടികളാണ് കുടുതലും വിദേശപഠനം തിരഞ്ഞെടുക്കുന്നത്. മെട്രോ നഗരങ്ങളില്‍ നിന്നുള്ളതിനേക്കാളും കൂടിയ അളവിലാണ് താരതമ്യേന ചെറിയ-ഇടത്തരം […]

Update: 2022-04-02 04:29 GMT

ജീവിത ലക്ഷ്യങ്ങളില്‍ വിദേശ വിദ്യാഭ്യാസം പ്രധാനപ്പെട്ട ഒന്നായി മാറിയതോടെ ഇന്ത്യയില്‍ വിദേശ വിദ്യാഭ്യാസ വായ്പകള്‍ എടുക്കുന്നവരുടെ എണ്ണം കുതിച്ചുയര്‍ന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വിദ്യാഭ്യാസ വായ്പകളുടെ എണ്ണം ഇരട്ടിയായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 2022 ലെ ആദ്യ മൂന്ന് മാസങ്ങളിലും 2021 ലെ ആദ്യ മൂന്ന് മാസങ്ങളിലും വിദേശ പഠന വായ്പാ അപേക്ഷകളില്‍ 98 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി.

ഇന്ത്യയിലെ തെക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള കുട്ടികളാണ് കുടുതലും വിദേശപഠനം തിരഞ്ഞെടുക്കുന്നത്. മെട്രോ നഗരങ്ങളില്‍ നിന്നുള്ളതിനേക്കാളും കൂടിയ അളവിലാണ് താരതമ്യേന ചെറിയ-ഇടത്തരം നഗരങ്ങളില്‍ നിന്ന് കുട്ടികള്‍ പോകുന്നത്. കേരളത്തില്‍ ഗ്രാമങ്ങളില്‍ നിന്നും ഒഴുക്ക് തുടരുന്നു.

വിദ്യാഭ്യാസ വായ്പയുടെ 176 ശതമാനവും ഇത്തരം മേഖലയില്‍ നിന്നാണ്. അപേക്ഷകരില്‍ 67 ശതമാനം ആണ്‍കുട്ടികളും 33 ശതമാനം പെണ്‍കുട്ടികളുമാണ്.

വിദേശത്ത് പഠിക്കുന്നതിന് അപേക്ഷകരുടെ ശരാശരി വായ്പ തുക ഏകദേശം 30 ലക്ഷം രൂപയാണ്. കോവിഡ് പ്രതിസന്ധിയില്‍ വിദേശപഠനം ലോകമെമ്പാടുമുള്ള വിദ്യാഭ്യാസ മേഖലയെ ബാധിച്ചിട്ടുണ്ട്. വിദേശത്തേക്ക് പോയ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ 2020ല്‍ 55% ഇടിവ് സംഭവിച്ചത് കോവിഡിനെ തുടര്‍ന്നാണ്.
വിദേശത്തേക്ക് പോകുന്ന വിദ്യാര്‍ത്ഥികള്‍ ബിസിനസ്സ്, എഞ്ചിനീയറിംഗ്, ഹെല്‍ത്ത് കെയര്‍, നിയമം, പബ്ലിക് പോളിസി, സയന്‍സ് എന്നീ മേഖലകളിലാണ് കോഴ്സുകള്‍ തിരഞ്ഞെടുക്കുന്നത്. എഞ്ചിനീയറിംഗ് ബിരുദം നേടാന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാര്‍ പ്രധാനമായും തിരഞ്ഞെടുക്കുന്നത് അമേരിക്കയാണ്.

വിദേശ വിദ്യാഭ്യാസം തിരഞ്ഞെുടുക്കുന്നതില്‍ തെക്കന്‍ സംസ്ഥാനങ്ങളാണ് മുന്നില്‍. ഇതില്‍ കേരളത്തിന്റെ നിരക്ക് താരതമ്യേന കുറവാണ്. 2019 ല്‍ ഔദ്യോഗിക കണക്കുകള്‍ അനുസരിച്ച് തമിഴ് നാട്ടില്‍ നിന്ന് 69,465 വിദ്യാര്‍ഥികള്‍ വിദേശ പഠനത്തിനായി പോയപ്പോള്‍ ആന്ധ്രാ പ്രദേശ് 41,488 വിദ്യാര്‍ഥികളെയാണ് വിദേശത്തയച്ചത്. കര്‍ണാടകവും കേരളവും എതാണ്ട് ഒപ്പത്തിനൊപ്പമായിരുന്നു. കര്‍ണാടക 30,948 ആയിരുന്നുവെങ്കില്‍ കേരളം 29314 എന്ന നിലയിലായിരുന്നു.

ഇന്ത്യയില്‍ മികച്ച പഠന സൗകര്യങ്ങളുടെ അഭാവവും, കൂടിയ പഠന ചെലവുമാണ് വിദ്യാര്‍ഥികളുടെ വിദേശയാത്രാ സ്വപ്‌നങ്ങള്‍ക്ക് പിന്നില്‍. ഒപ്പം നല്ല ജോലിയും, മികച്ച ജീവിത നിലവാരവും, പെര്‍മനന്റ് റസിഡന്‍സിയും എല്ലാം ഇത്തരം സ്വപ്‌നങ്ങള്‍ക്ക് നിറം പകരുന്നു.

Tags:    

Similar News