പറക്കും കാറുകൾക്കായി സ്‌കൈഡ്രൈവും, സുസുക്കിയും കൈകോർക്കുന്നു

ജപ്പാനിലെ പറക്കും കാറുകളുടെ മുന്‍നിര നിര്‍മ്മാതാക്കളാണ് സ്‌കൈഡ്രൈവ്. കമ്പനി നിലവില്‍, രണ്ട് സീറ്റുകളുള്ള ഇലക്ട്രിക് പവര്‍ ഫ്‌ളൈയിംങ് കാറുകളുടെ പൂര്‍ണ്ണതോതിലുള്ള ഉത്പാദനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നു. അന്താരാഷ്ട്ര വിപണിയില്‍ കോപാക്ട് കാറുകളുടെ നിര്‍മ്മാണവും, വില്‍പ്പനയും നടത്തുന്ന ജപ്പാനിലെ മുന്‍നിര വാഹന നിര്‍മ്മാതാക്കളാണ് സുസുക്കി. ഇരു കമ്പനികളും, ബിസിനസിനോടൊപ്പം ടെക്‌നോളജി മേഖലയിലും സഹകരിച്ചു നീങ്ങാനുള്ള ശ്രമത്തിലാണ്. ആര്‍ അന്റ് ഡി ടെക്‌നോളജി, ഉല്‍പാദനത്തിന്റെയും ഉല്‍പാദന സംവിധാനത്തിന്റെയും ആസൂത്രണം, ബിസിനസിലെ പ്രാരംഭ ശ്രദ്ധ ഇന്ത്യയില്‍ കേന്ദ്രീകരിച്ചു കൊണ്ട് വിദേശ വിപണികളുടെ വികസനം, കാര്‍ബണ്‍ […]

Update: 2022-03-28 06:32 GMT

ജപ്പാനിലെ പറക്കും കാറുകളുടെ മുന്‍നിര നിര്‍മ്മാതാക്കളാണ് സ്‌കൈഡ്രൈവ്. കമ്പനി നിലവില്‍, രണ്ട് സീറ്റുകളുള്ള ഇലക്ട്രിക് പവര്‍ ഫ്‌ളൈയിംങ് കാറുകളുടെ പൂര്‍ണ്ണതോതിലുള്ള ഉത്പാദനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നു. അന്താരാഷ്ട്ര വിപണിയില്‍ കോപാക്ട് കാറുകളുടെ നിര്‍മ്മാണവും, വില്‍പ്പനയും നടത്തുന്ന ജപ്പാനിലെ മുന്‍നിര വാഹന നിര്‍മ്മാതാക്കളാണ് സുസുക്കി.

ഇരു കമ്പനികളും, ബിസിനസിനോടൊപ്പം ടെക്‌നോളജി മേഖലയിലും സഹകരിച്ചു നീങ്ങാനുള്ള ശ്രമത്തിലാണ്. ആര്‍ അന്റ് ഡി ടെക്‌നോളജി, ഉല്‍പാദനത്തിന്റെയും ഉല്‍പാദന സംവിധാനത്തിന്റെയും ആസൂത്രണം, ബിസിനസിലെ പ്രാരംഭ ശ്രദ്ധ ഇന്ത്യയില്‍ കേന്ദ്രീകരിച്ചു കൊണ്ട് വിദേശ വിപണികളുടെ വികസനം, കാര്‍ബണ്‍ ന്യൂട്രാലിറ്റി കൈവരിക്കുക തുടങ്ങിയ ശ്രമങ്ങളും ഇതോടൊപ്പം ഉള്‍പ്പെടുന്നു.

2025-ല്‍ ജപ്പാനിലെ ഒസാക്കയില്‍ നടക്കുന്ന വേള്‍ഡ് എക്സ്പോസിഷനില്‍ എയര്‍ ടാക്സി സര്‍വീസ് ആരംഭിക്കാനും ഒപ്പം ജപ്പാനിലെ മറ്റ് പ്രദേശങ്ങളില്‍ സേവനം ആരംഭിക്കാനും സ്‌കൈഡ്രൈവ് ലക്ഷ്യമിടുന്നുണ്ട്്.

'ഉപഭോക്താവിനെ കേന്ദ്രീകരിച്ച് ഉയര്‍ന്ന മൂല്യമുള്ള ഉല്‍പ്പന്നങ്ങള്‍ വികസിപ്പിക്കുക' എന്നതാണ് സുസുക്കിയുടെ മുദ്രാവാക്യം. ഇതിനോട് ചേര്‍ന്ന് നിന്നുകൊണ്ട്, കമ്പനി നിലവില്‍ ഓട്ടോമൊബൈല്‍, മോട്ടോര്‍സൈക്കിളുകള്‍, ഔട്ട്ബോര്‍ഡ് മോട്ടോറുകള്‍ എന്നിങ്ങനെ മൂന്ന് മൊബിലിറ്റി വിഭാഗങ്ങളിലേക്ക് ഉൽപ്പന്നങ്ങള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.

2018 ജൂലൈയിലാണ് സ്‌കൈഡ്രൈവ് സ്ഥാപിച്ചത്. സ്‌കൈഡ്രൈവ് മനുഷ്യനെ ഉള്‍പ്പെടുത്തിയുള്ള പരീക്ഷണ പറക്കല്‍ വിജയകരമായി നടത്തി. ജപ്പാനിലെ അഡ്വാന്‍സ്ഡ് എയര്‍ മൊബിലിറ്റിക്കായുള്ള പൊതു-സ്വകാര്യ കൗണ്‍സില്‍ അംഗമെന്ന നിലയില്‍ ഭാവിയിലെ എയര്‍ മൊബിലിറ്റിക്ക് വേണ്ടി ഒരു സംവിധാനം രൂപകല്‍പന ചെയ്യുന്നതിനായി കമ്പനി ഏര്‍പ്പെട്ടിരിക്കുന്നു. കാര്‍ഗോ ഡ്രോണുകള്‍ (പരമാവധി 30 കിലോഗ്രാം) ഇതിനോടകം വര്‍ക്ക്‌സൈറ്റുകളില്‍ ഉപയോഗിക്കുന്നുണ്ട്. 2025-ല്‍ ഒസാക്ക ബേ ഏരിയയില്‍ ഒരു പറക്കും കാര്‍ സേവനം ആരംഭിക്കാന്‍ സ്‌കൈഡ്രൈവ് ലക്ഷ്യമിടുന്നുണ്ട്. ടോക്കിയോയിലെ ഷിന്‍ജുകുവില്‍ സ്‌കൈഡ്രൈവിന്റെ ആസ്ഥാനവും കമ്പനിക്കുണ്ട്.

Tags:    

Similar News