ഇന്ത്യ ഗെയിമിംഗിൻറെ ഏറ്റവും വലിയ വിപണി, ആനിമേഷനിലും തിളങ്ങുന്നു

ദുബായ്: ഇന്ത്യന്‍ ആനിമേഷന്‍ വിഷ്വല്‍ എഫക്ട് വ്യവസായം  ലോക ശ്രദ്ധ നേടുന്നു.  ഏകദേശം 57 ശതമാനത്തോളം വളര്‍ച്ചയോടെ ഈ വര്‍ഷം ഏറ്റവും വേഗത്തില്‍ വളരുന്ന മേഖലയായി ഇത് മാറിയെന്ന് വ്യവസായ സ്ഥാപനമായ ഫിക്കിയുടെയും (ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേമ്പേഴ്സ് ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി) കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ഇവൈയുടെയും സംയുക്ത റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്നത്തേതില്‍ നിന്നും രണ്ടിരട്ടി വളര്‍ച്ചയാണ് 2024 ല്‍  വിഷ്വല്‍ എഫക്ടിന്(വിഎഫ്എക്സിന്) പ്രതീക്ഷിക്കുന്നത്. ഇത് ഏകദേശം 18,000 കോടി രൂപയിലെത്തുമെന്നാണ് കണക്കുകൂട്ടൽ.

Update: 2022-03-22 05:01 GMT

ഇന്ത്യയില്‍ നിന്നും ഈ മേഖലയില്‍ ഏകദേശം 954 സ്റ്റുഡിയോകള്‍ ഉണ്ട്. ഇത് 139 പരിശീലന കേന്ദ്രത്തോടൊപ്പം, 18,5000 കലാകാരന്മാരെയും സൃഷ്ടിക്കുന്നു. അടുത്ത മൂന്ന്-നാല് വര്‍ഷത്തിനുള്ളില്‍ പരിശീലനം ലഭിച്ച കലാകാരന്മാരുടെ എണ്ണം ഏകദേശം 1 മില്യണായി വര്‍ദ്ധിക്കുമെന്നും പ്രതീക്ഷിക്കുന്നു. കഴിഞ്ഞ വര്‍ഷം ഇന്ത്യ 156000 മണിക്കൂര്‍ ടെലിവിഷന്‍ ഉള്ളടക്കം നിര്‍മ്മിച്ചിരുന്നു. 2026 ഓടെ 2500 മണിക്കൂര്‍ ഉള്ള ഒടിടി, 4500 മണിക്കൂറില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നത്. കൂടാതെ, ഈ ഉള്ളടക്കം ആഗോള അംഗീകാരവും നേടുന്നു.

ആമസോണ്‍ പ്രൈം വ്യൂവര്‍ഷിപ്പിന്റെ ഇരുപത് ശതമാനവും ഇന്ത്യയ്ക്ക് പുറത്ത് നിന്നാണ്. മൊത്തത്തില്‍, ഇന്ത്യന്‍ മീഡിയ ആന്‍ഡ് എന്റര്‍ടൈന്‍മെന്റ് (എം ആന്‍ഡ് ഇ) മേഖലയ്ക്ക് ശോഭനമായ സമയമാണിത്.

ഗെയിമിംഗ് രംഗത്ത്, ആഗോളതലത്തിലെ ഏറ്റവും വലിയ ഗെയിമിംഗ് വിപണികളിലൊന്നാണ് ഇന്ത്യ.ഇത് അതിവേഗം വളരുന്നു.

ഇന്ത്യയില്‍ ഏകദേശം 390 ദശലക്ഷം ഗെയിമര്‍മാരുണ്ട്. ഇതും അതിവേഗം വളരുകയാണ്. റിപ്പോര്‍ട്ട് അനുസരിച്ച്, മീഡിയ ആന്‍ഡ് എന്റര്‍ടൈന്‍മെന്റ് വ്യവസായം 2022 ല്‍ 17 ശതമാനം വളര്‍ച്ച നേടി 2022 ല്‍ 1.89 ട്രില്യണ്‍ രൂപയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. 2024 ഓടെ, വ്യവസായം ഏകദേശം 2.32 ട്രില്യണ്‍ രൂപയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.

കഴിഞ്ഞ രണ്ട് വര്‍ഷമായി ജിഡിപി ല്‍ ഉണ്ടായ വളര്‍ച്ച പരസ്യ വളര്‍ച്ചയെക്കാള്‍ കൂടുതലാണ്. ഡിജിറ്റല്‍ മീഡിയ ഏകദേശം 68 ബില്യണ്‍ രൂപ വളര്‍ന്നു. വിഎഫ്എക്‌സ് കഴിഞ്ഞാല്‍ രണ്ടാമത്തെ വലിയ വിഭാഗമായി മീഡിയയിലും വിനോദവും മാറി. ടിവിയും റേഡിയോയും മാത്രമാണ് 16 ശതമാനത്തില്‍ താഴെയുള്ളത്.

ഇന്ത്യയില്‍ ഇപ്പോള്‍ ഏകദേശം 790 ദശലക്ഷം ഇന്റര്‍നെറ്റ് കണക്ഷനുകളുണ്ട്. അതില്‍ 25 ദശലക്ഷം വയര്‍ഡ് ബ്രോഡ്ബാന്‍ഡും 771 ദശലക്ഷം മൊബൈല്‍ ബ്രോഡ്ബാന്‍ഡുമാണ്. ഇത് കണക്റ്റിവിറ്റിയുടെ വര്‍ദ്ധനവിന് കാരണമാകുന്നു. 2021-ല്‍, മൊത്തം 890 ദശലക്ഷത്തില്‍ 12 ദശലക്ഷം വരിക്കാര്‍ മാത്രമാണ് കേബിള്‍ കണക്ഷന്‍ വിച്ഛേദിച്ചത്. ഈ വര്‍ഷം ഡിജിറ്റല്‍ പരസ്യങ്ങള്‍ ഏകദേശം 29 ശതമാനം വര്‍ധിച്ചു. ഗൂഗിളും ഫെയ്സ്ബുക്കും ഉള്‍പ്പെടുന്ന 'സെര്‍ച്ച് ആന്‍ഡ് സോഷ്യല്‍' 69 ശതമാനത്തോളം എത്തി.

Tags:    

Similar News