സീ മീഡിയ സിഇഒ സുധീര്‍ ചൗധരി രാജിവെച്ചു
സീ മീഡിയ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ഇസെഡ് എംസിഎല്‍) സിഇഒ സുധീര്‍ ചൗധരി രാജിവെച്ചു. രാജിക്ക് പിന്നിലെ കാരണം കമ്പനി വിശദീകരിച്ചിട്ടില്ല. റെഗുലേറ്ററി ഫയലിംഗിലാണ് സിഇഒയുടെ രാജി സംബന്ധിച്ച വിവരങ്ങള്‍ കമ്പനി വ്യക്തമാക്കിയത്. സീ മീഡിയയുടെ ചീഫ് ബിസിനസ് ഓഫീസറായ അഭയ് ഓജയെ സിഇഒ ആയി നിയമിച്ചേക്കുമെന്നും സൂചനയുണ്ട്. രാജ്യത്ത് 10 ഭാഷകളിലായി 14 വാര്‍ത്താ ചാനലുകളുള്ള കമ്പനിയാണ് സീ മീഡിയ. 2022 മാര്‍ച്ച് 31 ന് അവസാനിച്ച നാലാംപാദത്തില്‍ 51.45 കോടി രൂപയായിരുന്നു സീ മീഡിയ കോര്‍പ്പറേഷന്റെ […]
സീ മീഡിയ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ഇസെഡ് എംസിഎല്‍) സിഇഒ സുധീര്‍ ചൗധരി രാജിവെച്ചു. രാജിക്ക് പിന്നിലെ കാരണം കമ്പനി വിശദീകരിച്ചിട്ടില്ല. റെഗുലേറ്ററി ഫയലിംഗിലാണ് സിഇഒയുടെ രാജി സംബന്ധിച്ച വിവരങ്ങള്‍ കമ്പനി വ്യക്തമാക്കിയത്. സീ മീഡിയയുടെ ചീഫ് ബിസിനസ് ഓഫീസറായ അഭയ് ഓജയെ സിഇഒ ആയി നിയമിച്ചേക്കുമെന്നും സൂചനയുണ്ട്. രാജ്യത്ത് 10 ഭാഷകളിലായി 14 വാര്‍ത്താ ചാനലുകളുള്ള കമ്പനിയാണ് സീ മീഡിയ.
2022 മാര്‍ച്ച് 31 ന് അവസാനിച്ച നാലാംപാദത്തില്‍ 51.45 കോടി രൂപയായിരുന്നു സീ മീഡിയ കോര്‍പ്പറേഷന്റെ കണ്‍സോളിഡേറ്റഡ് അറ്റനഷ്ടം. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ജനുവരി-മാര്‍ച്ച് പാദത്തില്‍ കമ്പനി 10.50 കോടി രൂപ അറ്റാദായം നേടിയതായി സീ മീഡിയ കോര്‍പ്പറേഷന്‍ റെഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചു. എന്നിരുന്നാലും, സീ മീഡിയ കോര്‍പ്പറേഷന്റെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 37.78 ശതമാനം വര്‍ധിച്ച് 247.73 കോടി രൂപയായി. നാലാംപാദത്തില്‍ മൊത്തം ചെലവ് 219.94 കോടി രൂപയായിരുന്നു.