വ്യാജ വാർത്തകൾ കണ്ടുപിടിയ്ക്കാൻ പുതിയ ഫീച്ചറുമായി വാട്ട്‌സ്ആപ്പ്

വ്യാജ വാര്‍ത്തകൾ തടയുന്നതിനായി വാട്‌സ്ആപ്പിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ക്യാംപെയ്‌നാണ്‌ 'check the facts’;

Update: 2023-11-23 09:47 GMT
whatsapp with new feature to detect fake news
  • whatsapp icon

ലോകത്ത് ഏറ്റവുമധികം ആളുകൾ ഉപയോഗിക്കുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമാണ് വാട്ട്‌സ്ആപ്പ്. നിരവധി വ്യാജ വാർത്തകളാണ് വാട്ട്‌സ്ആപ്പ് വഴി ദിനംപ്രതി പ്രചരിക്കുന്നത്. ഉപയോക്താക്കളുടെ ഇടയിൽ വലിയ രീതിയിൽ തെറ്റിദ്ധാരണ പരത്താൻ ഇത്തരം വാത്തകൾക്ക് സാധിക്കുന്നുണ്ട്. സോഷ്യൽ മീഡിയ ഉപയോ​ഗിക്കുന്ന പലരും ഇത്തരം വാർത്തകൾ വിശ്വസിക്കുകയും ചെയ്യുന്നുണ്ട്. വാട്‌സ്ആപ്പ് വഴി പ്രചരിക്കുന്ന ഇത്തരം വ്യാജ വാര്‍ത്തകൾ തടയുന്നതിനായി വാട്‌സ്ആപ്പിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ക്യാംപെയ്‌നാണ്‌ ‘ check the facts’. വാട്‌സ്ആപ്പിന്റെ സുരക്ഷ ഫീച്ചറുകളെപ്പറ്റി ഉപയോക്താക്കള്‍ക്കിടയില്‍ അവബോധം വളർത്തിയെടുക്കലാണ് ഈ ക്യാംപെയ്ന്‍ ലക്ഷ്യമിടുന്നത്.

വാട്സ്ആപ്പ് ഈ അടുത്തിടെ അവതരിപ്പിച്ച വാട്സ്ആപ്പ് ചാനലുകൾ വഴിയാണ് പുതിയ ഫീച്ചർ ഉപഭോക്താക്കളിലേക്ക് എത്തിയിരിക്കുന്നത്. ഇന്ത്യയിലെ ഏകദേശം പത്തോളം ഫാക്ട് ചെക്ക് അതോറിറ്റികളുമായി സഹകരിച്ചാണ് വാട്സ്ആപ്പിന്റെ ഈ നീക്കം. രാജ്യത്തെ പതിമൂന്നോളം ഭാഷകളിൽ ഈ സേവനം ലഭിക്കും. വാട്സ്ആപ്പിൽ വരുന്ന വ്യാജ വാർത്തകളെക്കുറിച്ചുള്ള അപ്ഡേറ്റുകൾ ഈ വാട്സ്ആപ്പ് ചാനലുകൾ ഉപയോക്താക്കൾക്ക് നൽകുന്നതായിരിക്കും. ബൂം ഫാക്ട് ചെക്ക്, ഫാക്ട് ക്രെസെന്റോ, ഫാക്ട്ലി , ഇന്ത്യ ടുഡെ ഫാക്ട് ചെക്ക്, ന്യൂസ് ചെക്കർ, ന്യൂസ് മൊബൈൽ, വെബ്ക്യൂഫ് , ദി ഹെൽത്തി ഇന്ത്യൻ പ്രൊജക്ട് , വിശ്വാസ് ന്യൂസ്, ന്യൂസ് മീറ്റർ ഫാക്ട് ചെക്ക് എന്നിവയാണ് വാട്സ്ആപ്പിന്റെ ഫാക്ട് ചെക്ക് ചാനലുകൾ. കൃത്യമായ വിവരങ്ങള്‍ ലഭിക്കാന്‍ വാട്‌സ്ആപ്പ് ചാനലിലെ ഫാക്ട് ചെക്കിംഗ് ചാനലുകൾ ഫോളോ ചെയ്യുക. വാർത്തകൾ, വിവരങ്ങൾ  തുടങ്ങിയ വിവരങ്ങൾ  വ്യാജമാണോ എന്ന് പരിശോധിക്കാന്‍ ഈ സേവനം ഉപയോക്താക്കള്‍ക്ക് പ്രയോജനപ്പെടുത്താവുന്നതാണ്.


Tags:    

Similar News