ഗൂഗിൾ പേയുമായി മത്സരിക്കാന് ടാറ്റ പേ വരുന്നു

  • ഇന്ത്യയുടെ പ്രൈമറി പേമെന്റ് ആപ്പായി മാറാൻ ടാറ്റ പേ
  • ഗൂഗിൾ പേയ്‌ക്കും പേയ്‌ടി എമ്മിനും കടുത്ത മത്സരം നേരിടേണ്ടി വരും
  • യൂസര്‍ ഫ്രണ്ട്‌ലിയായിട്ടുള്ള ഇ കൊമേഴ്‌സ് ഇടപാടുകളാണ് ടാറ്റ പേ ഓഫര്‍ ചെയ്യുന്നത്

Update: 2024-01-30 05:45 GMT

ഇന്ത്യൻ ഡിജിറ്റൽ പേയ്‌മെന്റ് മേഖലയിൽ പുതിയ ചുവട് വെയ്പ്പുമായി ടാറ്റ ഗ്രൂപ്പ് എത്തുന്നു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ ബി ഐ ) 2024 ജനുവരിയിൽ ടാറ്റ പേയ്‌ക്ക്‌ പേയ്‌മെന്റ് അഗ്രഗേറ്റർ (പി എ) ലൈസൻസ് അനുവദിച്ചതോടെ ഇനി ഗൂഗിൾ പേയ്‌ക്കും പേയ്‌ടി എമ്മിനും കടുത്ത മത്സരം നേരിടേണ്ടി വരും. ഈ ലൈസൻസ്, ടാറ്റ ഗ്രൂപ്പിന്റെ എല്ലാ ഇ-കൊമേഴ്‌സ്‌ പ്രവർത്തനങ്ങളെയും ശക്തിപ്പെടുത്തുകയും കൂടുതൽ കാര്യക്ഷമമായ ഫണ്ട്‌ മാനേജ്‌മെന്റിലേക്ക്‌ നയിക്കുകയും ചെയ്യും.

ടാറ്റ ഡിജിറ്റൽ നിയന്ത്രിക്കുന്ന ടാറ്റ പേയ്‌മെന്റുകൾ, ഡിജിറ്റൽ ഇക്കോസിസ്റ്റത്തെ കൂടുതൽ മികച്ചതാക്കാനും ഉപഭോക്താക്കൾക്ക്‌ സൗകര്യപ്രദമായ ഇ-കൊമേഴ്‌സ്‌ അനുഭവം നൽകാനും ലക്ഷ്യമിടുന്നു. പി എ ലൈസൻസ് ടാറ്റ യുടെ ഭാവി പേയ്‌മെന്റ് ഇടപാടുകളെ സുരക്ഷിതമാക്കുന്നു. ഈ ലൈസൻസിന്റെ സഹായത്തോടെ, ടാറ്റ ഗ്രൂപ്പിന് തങ്ങളുടെ ഉപസ്ഥാപനങ്ങൾക്കുള്ളിലെ എല്ലാ ഇ-കൊമേഴ്‌സ്‌ ഇടപാടുകളെയും ശക്തിപ്പെടുത്താനും ഫണ്ട്‌ മാനേജ്‌മെന്റ് കൂടുതൽ കാര്യക്ഷമമാക്കാനും സാധിക്കും.

ലളിതവും ഉപയോഗിക്കാൻ എളുപ്പവുമായ ഇന്റർഫേസ്, ടാറ്റ ഗ്രൂപ്പിന്റെ എല്ലാ ബാങ്കുകൾക്കും ക്രെഡിറ്റ് കാർഡുകൾക്കും പിന്തുണ എന്നീ പ്രത്യേകതകളുമായാണ് ടാറ്റ പേ ആപ്പ് എത്തുന്നത്. ഫോൺ ബില്ലുകൾ, ഇൻഷുറൻസ് പ്രീമിയങ്ങൾ, ഗ്യാസ് ബില്ലുകൾ, ഡിടിഎച്ച് ഫീസ് തുടങ്ങി വിവിധ ബില്ലുകൾ അടയ്‌ക്കാനുള്ള സൗകര്യങ്ങൾ ടാറ്റ പേ നൽകുന്നു. കൂടാതെ ഓൺലൈൻ ഷോപ്പിംഗ്, ടിക്കറ്റ് ബുക്കിംഗ്, ഫുഡ് ഡെലിവറി സേവനങ്ങൾ എന്നീ യൂസര്‍ ഫ്രണ്ട്‌ലിയായിട്ടുള്ള ഇ കൊമേഴ്‌സ് ഇടപാടുകളാണ് ടാറ്റ പേ ഓഫര്‍ ചെയ്യുന്നത്. ഇതിലൂടെ ഇന്ത്യയുടെ പ്രൈമറി പേമെന്റ് ആപ്പായി മാറാൻ ടാറ്റ പേയ്ക്ക് സാധിക്കും.

2024-ലെ മൂന്നാം പാദത്തിൽ ടാറ്റ പേ ആപ്ലിക്കേഷൻപുറത്തിറങ്ങും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ബാംഗ്ലൂർ ആസ്ഥാനമായ ഡിജിയോ എന്ന ഐഡന്റിറ്റി വെരിഫിക്കേഷൻ സ്റ്റാർട്ടപ്പും ജനുവരി ഒന്നിന് ടാറ്റ പേയ്‌മെന്റുകൾക്കൊപ്പം പി എ ആയി അംഗീകാരം നേടിയിട്ടുണ്ട്.  

Tags:    

Similar News