ചാറ്റ് ജിപിടിയെ ആമസോണ്‍ ഭയക്കുന്നുവോ ? ജീവനക്കാര്‍ക്ക് മുന്നറിയിപ്പ് സന്ദേശം

  • കസ്റ്റമര്‍ സര്‍വീസ് സേവനത്തിനുള്‍പ്പടെ കമ്പനി നേരത്തെ ചാറ്റ് ജിപിടിയെ ആശ്രയിച്ചിരുന്നു.

Update: 2023-01-29 08:59 GMT

എഐ അധിഷ്ഠിത ചാറ്റ് ബോട്ടായ ചാറ്റ് ജിപിറ്റിയെ സൂക്ഷിക്കണമെന്ന് ജീവനക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി ആമസോണ്‍. കമ്പനിയുമായി ബന്ധപ്പെട്ട രഹസ്യ സ്വഭാവമുള്ള കാര്യങ്ങള്‍ ഇതില്‍ പങ്കുവെക്കരുതെന്നും നിര്‍ദ്ദേശത്തിലുണ്ട്. കസ്റ്റമര്‍ സര്‍വീസ് സേവനത്തിനുള്‍പ്പടെ കമ്പനി നേരത്തെ ചാറ്റ് ജിപിടിയെ ആശ്രയിച്ചിരുന്നു.

ചാറ്റ് ജിപിറ്റി എന്നാല്‍

ജെനറേറ്റീവ് പ്രീഡട്രെയ്ഡ് ട്രാന്‍സ്ഫോമര്‍ എന്നതിന്റെ ചുരുക്കമാണ് ജിപിടി. ഓപ്പണ്‍ എഐ (ഛുലിഅക) എന്ന ആള്‍ട്ട്മാന്‍, ഇലോണ്‍ മസ്‌ക് പോലുള്ള സിലിക്കണ്‍ വാലി കേന്ദ്രമായുള്ള നിക്ഷേപകര്‍ ചേര്‍ന്നുണ്ടാക്കിയ നോണ്‍ പ്രോഫിറ്റ് എഐ ഗവേഷണ സ്ഥാപനമാണ് ചാറ്റ് ജിപിടിക്ക് പിന്നില്‍. പരസ്പരം സംസാരിച്ച് വിവരങ്ങള്‍ കൈമാറുന്ന രീതിയിലാണ് ചാറ്റ് ജിപിടി സംവിധാനിച്ചിരിക്കുന്നത്.

കംപ്യൂട്ടര്‍ നല്‍കുന്നപോലെയല്ല, മനുഷ്യന്‍ നല്‍കുന്ന പോലെയുള്ള ഉത്തരമാണ് ചാറ്റ് ജിപിടി നല്‍കുന്നതെന്നതാണ് വലിയ പ്രത്യേകത. അതു തന്നെ ഉപയോഗിക്കുന്നവരുടെ ആവശ്യം പോലെയിരിക്കും. കുട്ടി പറയുന്നപോലെ പറഞ്ഞു തരൂ എന്നാവശ്യപ്പെട്ടാല്‍, കുട്ടികളുടെ ഭാഷ ഉപയോഗിക്കാനും ചാറ്റ് ജിപിടിക്ക് മടിയില്ല.

വളരെ പ്രൊഫഷണലായ രീതിയിലും മറുപടി നല്‍കും. എങ്ങനെ ചോദിക്കുന്നു എന്നതിന്റെ അടിസ്ഥാനമാക്കിയാണ് ഉത്തരം വരുന്നതും. അതായത് നമ്മളെപ്പോലെ സംസാരിക്കുമ്പോഴാണല്ലോ, സംഭാഷണം അതിന്റെ പൂര്‍ണതയിലെത്തുന്നത്. ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതോടൊപ്പം, ആ ഉത്തരം പോര എന്നുണ്ടെങ്കില്‍ ഫീഡ്ബാക്ക് നല്‍കാനും ചാറ്റ് ജിപിടി അവസരം നല്‍കുന്നു.

Tags:    

Similar News