ഇന്ത്യയില്‍ പിസി കയറ്റുമതി 7.1 ശതമാനം വര്‍ധിച്ചു

  • റിപ്പോര്‍ട്ട് അനുസരിച്ച് 31.7 ശതമാനം ഷെയറുമായി എച്ച്പി പിസി വിപണിയെ നയിക്കുന്നു
  • 17.5 ശതമാനവുമായി ലെനോവോയാണ് തൊട്ടുപിന്നില്‍

Update: 2024-08-20 02:52 GMT

ഇന്ത്യയുടെ പരമ്പരാഗത പിസി വിപണി ഈ വര്‍ഷം ഏപ്രില്‍-ജൂണ്‍ മാസങ്ങളില്‍ കയറ്റുമതിയില്‍ 7.1 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി 3.39 ദശലക്ഷം യൂണിറ്റിലെത്തി.

ഇന്റര്‍നാഷണല്‍ ഡാറ്റ കോര്‍പ്പറേഷന്‍ (ഐഡിസി) വേള്‍ഡ് വൈഡ് ക്വാര്‍ട്ടര്‍ലി പേഴ്സണല്‍ കംപ്യൂട്ടിംഗ് ഡിവൈസ് ട്രാക്കര്‍ അനുസരിച്ച്, 31.7 ശതമാനം ഷെയറുമായി എച്ച്പി പിസി വിപണിയെ നയിച്ചു.

17.5 ശതമാനവുമായി ലെനോവോയും 14.8 ശതമാനവുമായി ഡെല്ലും 14.7 ശതമാനവുമായി ഏസര്‍ ഗ്രൂപ്പും 7.1 ശതമാനവുമായി അസൂസും തൊട്ടുപിന്നില്‍.

ഈ വര്‍ഷം ജൂണ്‍ പാദത്തില്‍ ഡെസ്‌ക്ടോപ്പുകള്‍, നോട്ട്ബുക്കുകള്‍, വര്‍ക്ക്‌സ്റ്റേഷനുകള്‍ എന്നിവയുടെ കയറ്റുമതി യഥാക്രമം 5.9 ശതമാനം, 7.4 ശതമാനം, 12.4 ശതമാനം എന്നിങ്ങനെ വര്‍ധിച്ചു.

2024-ന്റെ രണ്ടാം പാദത്തില്‍, ഓണ്‍ലൈന്‍, ഓഫ്ലൈന്‍ ചാനലുകള്‍ക്ക് നല്ല ഡിമാന്‍ഡ് ലഭിച്ചതിനാല്‍ ഉപഭോക്തൃ വിഭാഗം പ്രതിവര്‍ഷം 11.2 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി.

ഉപഭോക്തൃ വിഭാഗത്തിന്റെ വാര്‍ഷിക വളര്‍ച്ചയുടെ തുടര്‍ച്ചയായ നാലാം പാദമാണിതെന്ന് ഐഡിസി ഇന്ത്യയും സൗത്ത് ഏഷ്യയും റിസര്‍ച്ച് മാനേജര്‍ ഭരത് ഷേണായി പറഞ്ഞു.

Tags:    

Similar News