ഗൂഗിൾ മീറ്റ് ഇനി എവിടെ വെച്ച് വേണം? എഐ സഹായിക്കും

  • നിർമിത ബുദ്ധി ഉപയോഗിച്ച് ഉപയോക്താക്കളുടെ ഇഷ്ടാനുസൃതം പശ്ചാത്തലം മാറ്റാം
  • ഗൂഗിൾ വർക്‌സ്പേസ് ലാബിൽ സൈൻ അപ് ചെയ്തവർക്ക്
  • ലളിതമായ നിർദ്ദേശങ്ങളിലൂടെ പശ്ചാത്തലം സൃഷ്ടിക്കാം

Update: 2023-07-19 15:00 GMT

ഗൂഗിൾ മീറ്റ്,സൂം തുടങ്ങിയ വീഡിയോ കോൺഫറൻസിങ് പ്ലാറ്റ്ഫോമുകൾ കോവിഡ്-19 പടർന്നു പിടിച്ചപ്പോൾ ആളുകളുടെ രക്ഷക്കെത്തി. മഹാമാരി അവസാനിച്ചിട്ടും വീഡിയോ കോൺഫറൻസ് പ്ലാറ്റ്ഫോമുകൾ ആളുകളുടെ ദൈനം ദിന ജീവിതത്തിന്റെ ഭാഗമാണ്.

വീഡിയോ കോൺഫെറെൻസിങ് പ്ലാറ്റ് ഫോമിൽ പശ്ചാത്തലം മാറ്റാൻ കഴിയുന്നത് ഉപയോക്താക്കളെ ആകർഷിക്കുന്ന ഫീച്ചറുകളിലൊന്നാണ്. ഗൂഗിൾ മീറ്റിൽ നിർമിത ബുദ്ധി ഉപയോഗിച്ച് ഉപയോക്താക്കളുടെ ഇഷ്ടാനുസൃതം പശ്ചാത്തലം മാറ്റാൻ കഴിയുന്ന ഫീച്ചർ ഒരുങ്ങിയെന്നു സൂചന നൽകുന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നു.

എക്സ്ഡിഎ ഡെവലപ്പേഴ്സ് റിപ്പോർട്ട്‌ ചെയ്യുന്നതനുസരിച്ച് ഗൂഗിൾ മീറ്റിൽ ലളിതമായ നിർദേശങ്ങൾ നൽകി ഉപയോക്താക്കൾക്ക് പശ്ചാത്തലം സൃഷ്ടിക്കാൻ കഴിയും.

നിലവിൽ ഈ ഫീച്ചർ ഗൂഗിൾ വർക്‌സ്പേസ് ലാബിൽ സൈൻ അപ് ചെയ്തവർക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. വർക്‌സ്പേസ് ലാബ്സ് പ്രോഗ്രാം യു എസിലെ തെരഞ്ഞെടുത്ത ഉപയോക്താക്കൾക്ക് മാത്രം ലഭ്യമാണ്.

എഐ എങ്ങനെ പ്രവർത്തിക്കും

ഗൂഗിൾ മീറ്റിൽ പ്രവേശിക്കുമ്പോൾ  'ജനറേറ്റ് ബാക്ക്ഗ്രൗണ്ട് ' എന്ന നിർദേശം ലഭ്യമാവും.നിർമിത ബുദ്ധി ഉപയോഗിച്ച് പശ്ചാത്തല ചിത്രങ്ങൾ സൃഷ്ടിക്കാൻ ഇതിലൂടെ സാധിക്കും. ഉദാഹരണത്തിന്, കാട് കടൽത്തീരം , നഗരക്കാഴ്ചകൾ തുടങ്ങി ഉപയോക്താക്കൾക് ഇഷ്ടമുള്ള എന്തും പശ്ചാത്തലം ആക്കാവുന്നതാണ്. ആഡംബര പൂർണമായ റൂം പശ്ചാത്തലമായി വേണമെന്നുണ്ടെങ്കിൽ അതും ഉപയോക്താക്കൾക്ക് സൃഷ്ടിക്കാൻ കഴിയും.

പശ്ചാത്തലത്തെ ഇഷ്ടമുള്ള രീതിയിൽ ക്രമീകരിക്കാൻ ഉപയോക്താക്കൾക്ക് മനോധർമ്മം ഉപയോഗിച്ച് നിർദ്ദേശങ്ങൾ നൽകാവുന്നതാണ്. എല്ലാ ഉപയോക്താക്കൾക്കും ഈ ഫീച്ചർ എപ്പോൾ ലഭ്യമാവും എന്നത് കമ്പനി വ്യക്തമാക്കിയിട്ടില്ല.

Tags:    

Similar News