ഐപിഒയിലൂടെ 600 കോടി സമാഹരിക്കാൻ ഫ്യൂഷന്‍ ലിമിറ്റഡ്
ജയ്പൂര്‍: മൈക്രോഫിനാന്‍സ് കമ്പനിയായ ഫ്യൂഷന്‍ ലിമിറ്റഡ് പ്രാരംഭ ഓഹരി വില്‍പ്പനയിലൂടെ (ഐപിഒ) ഇക്വിറ്റി ഓഹരികള്‍ ഇഷ്യൂ ചെയ്ത്‌കൊണ്ട് ഏകദേശം 600 കോടി രൂപ സമാഹരിക്കാന്‍ ഒരുങ്ങുന്നതായി ഔദ്യേഗിക വൃത്തങ്ങള്‍ അറിയിച്ചു. പ്രാരംഭ ഓഹരി വില്‍പ്പന നവംബര്‍ 2 ന് പൊതു സബ്സ്‌ക്രിപ്ഷനായി തുറന്ന് നവംബര്‍ 4 ന് സമാപിക്കും. ഒരു ഓഹരിക്ക് കമ്പനി 350-368 രൂപ പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിട്ടുണ്ടെന്ന് അതിന്റെ എംഡിയും സിഇഒയുമായ ദേവേഷ് സച്ച്ദേവ് പറഞ്ഞു.
ജയ്പൂര്‍: മൈക്രോഫിനാന്‍സ് കമ്പനിയായ ഫ്യൂഷന്‍ ലിമിറ്റഡ് പ്രാരംഭ ഓഹരി വില്‍പ്പനയിലൂടെ (ഐപിഒ) ഇക്വിറ്റി ഓഹരികള്‍ ഇഷ്യൂ ചെയ്ത്‌കൊണ്ട് ഏകദേശം 600 കോടി രൂപ സമാഹരിക്കാന്‍ ഒരുങ്ങുന്നതായി ഔദ്യേഗിക വൃത്തങ്ങള്‍ അറിയിച്ചു.
പ്രാരംഭ ഓഹരി വില്‍പ്പന നവംബര്‍ 2 ന് പൊതു സബ്സ്‌ക്രിപ്ഷനായി തുറന്ന് നവംബര്‍ 4 ന് സമാപിക്കും. ഒരു ഓഹരിക്ക് കമ്പനി 350-368 രൂപ പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിട്ടുണ്ടെന്ന് അതിന്റെ എംഡിയും സിഇഒയുമായ ദേവേഷ് സച്ച്ദേവ് പറഞ്ഞു.
600 കോടി രൂപയുടെ ഇക്വിറ്റി ഓഹരികളുടെ പുതിയ ഇഷ്യൂവും പ്രൊമോട്ടര്‍മാരും നിലവിലുള്ള ഓഹരിയുടമകളും ചേര്‍ന്ന് 1,36,95,466 ഇക്വിറ്റി ഓഹരികള്‍ വില്‍ക്കുന്നതിനുള്ള ഓഫറും ഐപിഒയില്‍ ഉള്‍പ്പെടുന്നു. കമ്പനി പരമാവധി 1,104 കോടി രൂപ സമാഹരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 29 ലക്ഷം ഉപഭോക്താക്കളുള്ള കമ്പനിക്ക് രാജ്യത്തെ 19 സംസ്ഥാനങ്ങളില്‍ 377 ജില്ലകളിലായി 1,000 ശാഖകളുണ്ടെന്ന് സച്ച്ദേവ് പറഞ്ഞു.
ഗ്രാമീണ മേഖലയില്‍ പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് ശരാശരി 25,000 രൂപയും പരമാവധി പരിധി 80,000 രൂപയുമുള്ള വായ്പയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്, സച്ച്‌ദേവ് ചൂണ്ടിക്കാട്ടി.