ആഗോള മുന്നേറ്റം വിപണിയെ തുണച്ചേക്കാം
അമേരിക്കന്‍ വിപണിയിലെ മുന്നേറ്റത്തിന്റെ ചുവടുപിടിച്ച് തായ്‌വാന്‍ വെയിറ്റഡ് ഒഴികെയുള്ള എല്ലാ ഏഷ്യന്‍ വിപണികളും ഇന്ന് രാവിലെ ലാഭത്തിലാണ്. അമേരിക്കയില്‍ ഇന്നലെ പുറത്ത് വന്ന കുറെയധികം സാമ്പത്തിക സൂചനകള്‍ വിപണിയ്ക്ക് അനുകൂലമായരുന്നു. ജൂലൈ മാസത്തിലെ സര്‍വീസസ് പിഎംഐ, വാഹന വില്‍പന കണക്കുകള്‍, ഫാക്ടറി ഓര്‍ഡറുകള്‍, നോണ്‍-മാനുഫാക്ചറിംഗ് പിഎംഐ എന്നിവയെല്ലാം മെച്ചപ്പെട്ടതായിരുന്നു. ഇത് വിപണിയ്ക്ക് ഏറെ സഹായകരമായി. നാളെ തൊഴിലില്ലായ്മ സംബന്ധിച്ച കണക്കുകള്‍ പുറത്ത് വരും. അത് സമ്പദ്ഘടനയുടെ ആരോഗ്യസ്ഥിതി കൂടുതല്‍ വ്യക്തമാക്കും. ആഭ്യന്തര വിപണി ഇന്ത്യന്‍ വിപണിയില്‍ ഇന്ന് […]
;അമേരിക്കന്‍ വിപണിയിലെ മുന്നേറ്റത്തിന്റെ ചുവടുപിടിച്ച് തായ്‌വാന്‍ വെയിറ്റഡ് ഒഴികെയുള്ള എല്ലാ ഏഷ്യന്‍ വിപണികളും ഇന്ന് രാവിലെ ലാഭത്തിലാണ്. അമേരിക്കയില്‍ ഇന്നലെ പുറത്ത് വന്ന കുറെയധികം സാമ്പത്തിക സൂചനകള്‍ വിപണിയ്ക്ക് അനുകൂലമായരുന്നു. ജൂലൈ മാസത്തിലെ സര്‍വീസസ് പിഎംഐ, വാഹന വില്‍പന കണക്കുകള്‍, ഫാക്ടറി ഓര്‍ഡറുകള്‍, നോണ്‍-മാനുഫാക്ചറിംഗ് പിഎംഐ എന്നിവയെല്ലാം മെച്ചപ്പെട്ടതായിരുന്നു. ഇത് വിപണിയ്ക്ക് ഏറെ സഹായകരമായി. നാളെ തൊഴിലില്ലായ്മ സംബന്ധിച്ച കണക്കുകള്‍ പുറത്ത് വരും. അത് സമ്പദ്ഘടനയുടെ ആരോഗ്യസ്ഥിതി കൂടുതല്‍ വ്യക്തമാക്കും.
ആഭ്യന്തര വിപണി
ഇന്ത്യന്‍ വിപണിയില്‍ ഇന്ന് ഏറെ നിര്‍ണായകമാവുക ഇന്ന് പുറത്തു വരാനിരിക്കുന്ന കമ്പനി ഫലങ്ങളും, ഇന്നലെ വിപണി അവസാനിച്ചതിന് ശേഷം പുറത്തു വന്ന വോഡാഫോണ്‍-ഐഡിയ ജൂൺ പാദ ഫലവുമാണ്. വോഡാഫോണ്‍-ഐഡിയുടെ നഷ്ടം വർധിച്ചിട്ടുണ്ട്. ഇന്നലെ പുറത്തു വന്ന മറ്റു ഫലങ്ങൾ ഏറെക്കുറെ മെച്ചമാണ്. നാളെയാണ് സുപ്രധാനമായ ആര്‍ബിഐയുടെ പണനയ തീരുമാനം വരുന്നത്. അതിനെ സംബന്ധിച്ചുള്ള നേരിയ ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ട്. എങ്കിലും വിപണി പൊതുവേ ലാഭത്തില്‍ വ്യാപാരം നടത്താനാണ് സാധ്യത. ഇന്നലെ അവസാന ഘട്ടത്തില്‍ ലാഭത്തിലേക്ക് തിരിച്ചു വന്ന വിപണി ഇന്നും അതിന്റെ തുടര്‍ ചലനങ്ങള്‍ സൃഷ്ടിച്ചേക്കാം.
വിദേശ നിക്ഷേപകർ
വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ സ്വീകരിക്കുന്ന നിലപാട് ഏറെ പ്രധാനമാണ്. ചെറിയ അളവിലാണെങ്കിലും അവര്‍ ഇപ്പോഴും അറ്റ നിക്ഷേപകരായി തുടരുകയാണ്. ഇന്നലെ 765 കോടി രൂപ വിലയുള്ള ഓഹരികള്‍ അവര്‍ അധികമായി വാങ്ങി. എന്നാല്‍ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളാകട്ടെ 518 കോടി രൂപ വിലയുള്ള ഓഹരികള്‍ അറ്റവില്‍പന നടത്തി.
ക്രൂഡ് ഓയില്‍
ഏഷ്യന്‍ വിപണിയില്‍ നേരിയ കുറവു കാണിയ്ക്കുന്ന ക്രൂഡ് ഓയില്‍ വില വിപണിയെ ഏറെ സഹായിച്ചേക്കാം. ഇന്നു രാവിലെ 8.30ന് ബാരലിന് 97 ഡോളറിന് അടുത്താണ് ബ്രെന്റ് ക്രൂഡ് ഫ്യൂച്ചേഴ്‌സിന്റെ വില. ഒപെക്കിന്റെ നിര്‍ണായക മീറ്റിംഗിന്റെ ഫലം ഇതുവരെ പുറത്തു വന്നിട്ടില്ല. അവര്‍ ഉത്പാദനം വര്‍ധിപ്പിക്കാന്‍ തീരുമാനിക്കുമോ എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. ഇന്നലെ പുറത്ത് വന്ന അമേരിക്കന്‍ ക്രൂഡ് ഓയില്‍ ശേഖരത്തിന്റെ കണക്കുകള്‍ വിപണിയില്‍ വിലയിടിവിന് കാരണമായിരുന്നു. ഓയില്‍ ശേഖരത്തില്‍ വര്‍ധനവാണ് രേഖപ്പെടുത്തിയത്.
കമ്പനി ഫലങ്ങള്‍
ഇന്നു പുറത്തു വരാനുള്ള പ്രധാന കമ്പനി ഫലങ്ങള്‍ ബ്രിട്ടാനിയ, ഭെല്‍, ബര്‍ജര്‍ പെയിന്റ്‌സ്, അലംബിക്ക് ഫാര്‍മ, സെറ സാനിട്ടറി, ഡാബര്‍ ഇന്ത്യ, ഗെയില്‍ ഇന്ത്യ, ഗുജറാത്ത് ആല്‍ക്കലീസ്, കല്യാണ്‍ ജ്യുവല്ലേഴ്‌സ്, എല്‍ഐസി ഹൗസിംഗ് ഫിനാന്‍സ്, വെല്‍സ്പണ്‍ കോര്‍പ്പ്, ഉജ്ജീവന്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ്, മണപ്പുറം ഫിനാന്‍സ് എന്നിവയാണ്.
കൊച്ചിയില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 4,714 രൂപ (ഓഗസ്റ്റ് 4 )
ഒരു ഡോളറിന് 79.40 രൂപ (ഓഗസ്റ്റ് 4, 09.00 am)
ബ്രെന്റ് ക്രൂഡ് ബാരലിന് 96.99 ഡോളര്‍ (ഓഗസ്റ്റ് 4, 9.00 am)
ഒരു ബിറ്റ് കൊയ്‌ന്റെ വില 23,096.40 ഡോളര്‍ (ഓഗസ്റ്റ് 4, 9.10 am, കോയിന്‍ മാര്‍ക്കറ്റ് ക്യാപ്)