ആഗോള സൂചനകളില്‍ പ്രതീക്ഷയര്‍പ്പിച്ച് വിപണി

ഇന്നലത്തെ നേരിയ ഉയര്‍ച്ചയ്ക്കുശേഷം ഇന്ന് ഇന്ത്യന്‍ വിപണി തുറക്കുമ്പോള്‍ അനിശ്ചിതത്വവും, ചാഞ്ചാട്ടങ്ങളും തുടരാനാണ് സാധ്യത. ആഗോള വിപണികളിലെ ചലനങ്ങളിലാകും ആഭ്യന്തര വിപണി ഇന്ന് പ്രതീക്ഷവെയ്ക്കുക. ഏഷ്യന്‍ വിപണികൾ രാവിലെ ഏഷ്യന്‍ വിപണികളില്‍ ഷാങ്ഹായ് സൂചികയും, ചൈന എ50യും ഒഴികെയുള്ളവയെല്ലാം ലാഭം കാണിക്കുന്നു. ചൈനയിലെ ഷെന്‍സെന്‍ ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ കോവിഡ് കണക്കുകള്‍ ക്രമാതീതമായി ഉയരുന്നതാണ് വിപണികള്‍ക്ക് തിരിച്ചടിയാകുന്നത്. ചൈന കര്‍ശന നിയന്ത്രണങ്ങളിലേക്ക് പോകുകയാണ്. സിംഗപ്പൂര്‍ എസ്ജിഎക്‌സ് നിഫ്റ്റി 8.27 ന് 0.35 ശതമാനം ലാഭത്തിലാണ്. തായ് വാന്‍ വെയിറ്റഡ്, […]

Update: 2022-06-20 22:23 GMT

ഇന്നലത്തെ നേരിയ ഉയര്‍ച്ചയ്ക്കുശേഷം ഇന്ന് ഇന്ത്യന്‍ വിപണി തുറക്കുമ്പോള്‍ അനിശ്ചിതത്വവും, ചാഞ്ചാട്ടങ്ങളും തുടരാനാണ് സാധ്യത. ആഗോള വിപണികളിലെ ചലനങ്ങളിലാകും ആഭ്യന്തര വിപണി ഇന്ന് പ്രതീക്ഷവെയ്ക്കുക.

ഏഷ്യന്‍ വിപണികൾ
രാവിലെ ഏഷ്യന്‍ വിപണികളില്‍ ഷാങ്ഹായ് സൂചികയും, ചൈന എ50യും ഒഴികെയുള്ളവയെല്ലാം ലാഭം കാണിക്കുന്നു. ചൈനയിലെ ഷെന്‍സെന്‍ ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ കോവിഡ് കണക്കുകള്‍ ക്രമാതീതമായി ഉയരുന്നതാണ് വിപണികള്‍ക്ക് തിരിച്ചടിയാകുന്നത്. ചൈന കര്‍ശന നിയന്ത്രണങ്ങളിലേക്ക് പോകുകയാണ്. സിംഗപ്പൂര്‍ എസ്ജിഎക്‌സ് നിഫ്റ്റി 8.27 ന് 0.35 ശതമാനം ലാഭത്തിലാണ്. തായ് വാന്‍ വെയിറ്റഡ്, ഹാങ്‌സെങ്, ദക്ഷിണ കൊറിയയിലെ കോസ്പി, ജപ്പാനിലെ നിക്കി എന്നീ പ്രമുഖ വിപണികളെല്ലാം ലാഭത്തിലാണ്. അമേരിക്കന്‍ വിപണികള്‍ക്ക് ഇന്നലെ അവധിയായിരുന്നു.

വിദേശ നിക്ഷപേകര്‍
എന്‍എസ്ഇ പ്രൊവിഷണല്‍ ഡേറ്റ അനുസരിച്ച് ഇന്നലെ വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ 1,217 കോടി രൂപ വിലയുള്ള ഓഹരികള്‍ അധികമായി വിറ്റു. എന്നാല്‍, ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ 2,093 കോടി രൂപ വിലയുള്ള ഓഹരികള്‍ അധികമായി വാങ്ങി. വിദേശ നിക്ഷേപകരുടെ വില്‍പ്പനയുടെ അളവ് കുറയുന്നത് ഇന്ത്യന്‍ വിപണിക്ക് നേട്ടമാണ്. അമേരിക്കന്‍ ഫെഡറല്‍ റിസര്‍വിന്റെ നിരക്കുയര്‍ത്തല്‍ സംബന്ധിച്ച അനിശ്ചിതത്വങ്ങള്‍ അവസാനിച്ചതിനാല്‍ വിദേശ നിക്ഷേപകരുടെ ഓഹരി വില്‍പ്പന ക്രമപ്പെടുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു.

ക്രൂഡോയില്‍
ഏഷ്യന്‍ വിപണിയില്‍ ഇന്നു രാവിലെ ക്രൂഡോയില്‍ വില നേരിയ തോതില്‍ ഉയരുന്നുണ്ട്. റഷ്യന്‍ എണ്ണയുടെ മേല്‍ യൂറോപ്യന്‍ യൂണിയന്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിരോധനം നിലവില്‍ വന്നതിനാല്‍ ഇത് ഉത്പാദനത്തെയും, വിതരണത്തെയും ഏതു രീതിയില്‍ ബാധിക്കുമെന്നുള്ള ആശങ്ക നിലനില്‍ക്കുന്നുണ്ട്. ആഗോള സാമ്പത്തിക മാന്ദ്യത്തെക്കുറിച്ചുള്ള ഭീതി നിലനില്‍ക്കുമ്പോഴും ഇക്കാരണത്താലാണ് ക്രൂഡോയില്‍ വിലയില്‍ ശമനമുണ്ടാകാത്തത്. ഇന്ത്യന്‍ രൂപ ഇന്നലെ നേരിയ നേട്ടത്തില്‍ ക്ലോസ് ചെയ്തു. എണ്ണ വില പരിധിവിട്ട് ഉയരാത്തതിന്റെ പ്രതിഫലനമാണിത്.

കൊച്ചിയില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 4,775 രൂപ (ജൂണ്‍ 21)
ഒരു ഡോളറിന് 78.21 രൂപ (ജൂണ്‍ 21)
ബ്രെന്റ് ക്രൂഡ് ബാരലിന് 115.61 ഡോളര്‍ (8.25 am)
ഒരു ബിറ്റ് കോയിന്റെ വില 16,93,341രൂപ (8.25 am)

Tags:    

Similar News