നാലാം ദിനവും നഷ്ടത്തില്‍: സെന്‍സെക്‌സ് 240 പോയിന്റ് താഴ്ന്നു, നിഫ്റ്റി 16,000 നു താഴെ

മുംബൈ: തുടർച്ചയായ നാലാം ദിവസവും വിപണിയിൽ ചാഞ്ചാട്ടം തുടരുന്നു. രാവിലെ 10.51ന് സെന്‍സെക്‌സ് 245 പോയിന്റ് താഴ്ന്ന് 53,503.51 ലും, നിഫ്റ്റി 102 പോയിന്റ് താഴ്ന്ന് 15,923.45 ലും എത്തി. ആദ്യഘട്ട വ്യാപാരത്തില്‍, ഉറച്ച തുടക്കത്തോടെയാണ് വിപണി ആരംഭിച്ചത്. ആഗോള വിപണിയിലെ പോസിറ്റീവ് ട്രെന്‍ഡ്, എച്ച്ഡിഎഫ്‌സി ബാങ്ക്, എച്ച്ഡിഎഫ്‌സി, ഐസിഐസിഐ ബാങ്ക് എന്നീ ഓഹരികളുടെ വാങ്ങലും ഇതിന് പിന്തുണ നല്‍കി. സെന്‍സെക്‌സ് 353.1 പോയിന്റ് ഉയര്‍ന്ന് 54,102.36 ലും, നിഫ്റ്റി 104.1 പോയിന്റ് ഉയര്‍ന്ന് 16,129.90 ലും […]

;

Update: 2022-05-26 01:21 GMT

മുംബൈ: തുടർച്ചയായ നാലാം ദിവസവും വിപണിയിൽ ചാഞ്ചാട്ടം തുടരുന്നു. രാവിലെ 10.51ന് സെന്‍സെക്‌സ് 245 പോയിന്റ് താഴ്ന്ന് 53,503.51 ലും, നിഫ്റ്റി 102 പോയിന്റ് താഴ്ന്ന് 15,923.45 ലും എത്തി.

ആദ്യഘട്ട വ്യാപാരത്തില്‍, ഉറച്ച തുടക്കത്തോടെയാണ് വിപണി ആരംഭിച്ചത്. ആഗോള വിപണിയിലെ പോസിറ്റീവ് ട്രെന്‍ഡ്, എച്ച്ഡിഎഫ്‌സി ബാങ്ക്, എച്ച്ഡിഎഫ്‌സി, ഐസിഐസിഐ ബാങ്ക് എന്നീ ഓഹരികളുടെ വാങ്ങലും ഇതിന് പിന്തുണ നല്‍കി. സെന്‍സെക്‌സ് 353.1 പോയിന്റ് ഉയര്‍ന്ന് 54,102.36 ലും, നിഫ്റ്റി 104.1 പോയിന്റ് ഉയര്‍ന്ന് 16,129.90 ലും എത്തി.

ടെക് മഹീന്ദ്ര, നെസ്‌ലേ, എച്ച്ഡിഎഫ്‌സി ബാങ്ക്, എച്ച്ഡിഎഫ്‌സി, ഐസിഐസിഐ ബാങ്ക്, ടിസിഎസ് എന്നിവയാണ് ആദ്യഘട്ട വ്യാപാരത്തില്‍ നേട്ടമുണ്ടാക്കിയ ഓഹരികള്‍. ഏഷ്യന്‍ പെയിന്റ്‌സ്, മാരുതി, എന്‍ടിപിസി, ഹിന്ദുസ്ഥാന്‍ യൂണീലിവവര്‍, എം ആന്‍ഡ് എം എന്നീ ഓഹിരകള്‍ നഷ്ടം നേരിട്ടു.‌

ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാര്‍ പറയുന്നു: "ഇന്ത്യന്‍ വിപണി ഇപ്പോഴത്തെ നിലയില്‍ത്തന്നെ സ്ഥിരത കൈവരിക്കാനോ, ഏകീകരണത്തിലേക്ക് പോകാനോ സാധ്യതയുണ്ട്. മാന്ദ്യത്തെപ്പറ്റിയുള്ള ഭീതികള്‍ ആവശ്യത്തിലേറെ കണക്കിലെടുത്തു കഴിഞ്ഞു എന്നൊരഭിപ്രായം അമേരിക്കന്‍ വിപണിയിലുണ്ട്. എസ് ആന്‍ഡ് പി 500 ന്റെ 19 ശതമാനം താഴ്ച്ചയില്‍ നിന്നുള്ള തിരിച്ചുവരവ് സൂചിപ്പിക്കുന്നത് ഇക്കാര്യമാണ്. ആഭ്യന്തര വിപണിയില്‍, നിരന്തരമായ വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ വില്‍പ്പനയും ഉയരുന്ന ക്രൂഡോയില്‍ വിലകളും വലിയ തടസങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. വിദേശ നിക്ഷേപത്തിന്റെ പുറത്തേക്കുള്ള ഒഴുക്ക് ഇനിയും തുടരാനാണിട. വിപണിയില്‍ ഇപ്പോഴും അനിശ്ചിതത്വമാണ്. അതിനാല്‍, നിക്ഷേപകര്‍ മധ്യകാല-ദീര്‍ഘകാല ലക്ഷ്യത്തോടു കൂടി മികച്ച ഓഹരികള്‍ മാത്രമേ വാങ്ങാവു. ധനകാര്യ ഓഹരികള്‍, പ്രത്യേകിച്ച് മുന്‍നിര ബാങ്കുകള്‍, നിക്ഷേപത്തിന് അനുയോജ്യമാണ്."

ഏഷ്യന്‍ വിപണികളായ സിയോള്‍, ഷാങ്ഹായ്, ടോക്കിയോ എന്നിവ നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. എന്നാല്‍, ഹോംകോംഗ് മാത്രമാണ് നേരിയ നഷ്ടത്തില്‍ വ്യാപാരം നടത്തുന്നത്. യുഎസ് വിപണികളും ഇന്നലെ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

അന്താരാഷ്ട്ര വിപണിയില്‍ ബ്രെന്റ് ക്രൂഡോയില്‍ വില 0.35 ശതമാനം ഉയര്‍ന്ന് ബാരലിന് 114.47 ഡോളറിലെത്തി. ഓഹരി വിപണി വിവരങ്ങള്‍ പ്രകാരം വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഇന്നലെ 1,803.06 കോടി രൂപ വിലയുള്ള ഓഹരികള്‍ അധികമായി വിറ്റഴിച്ചു.

Tags:    

Similar News