സെന്‍കോ ഗോള്‍ഡ് ഐപിഒയിലൂടെ 525 കോടി രൂപ സമാഹരിക്കും
കൊല്‍ക്കത്ത: കിഴക്കന്‍ ഇന്ത്യയിലെ മുന്‍നിര ജ്വല്ലറി റീട്ടെയില്‍ ശൃംഖലയായ സെന്‍കോ ഗോള്‍ഡ്, പ്രാരംഭ ഓഹരി വില്‍പ്പനയിലൂടെ 525 കോടി രൂപ സമാഹരിക്കുന്നതിനായി ക്യാപിറ്റല്‍ മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബിയില്‍ ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസ് (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു. സെന്‍കോ ഗോള്‍ഡിന്റെ ഐപിഒയില്‍ 325 കോടി രൂപ വരെയുള്ള ഇക്വിറ്റികളുടെ പുതിയ ഇഷ്യൂവും, നിലവിലെ ഓഹരിയുടമയായ എസ്എഐഎഫ് പാര്‍ട്ണേഴ്സ് ഇന്ത്യ ഐവി ലിമിറ്റഡിന്റെ 200 കോടി രൂപയുടെ ഓഹരികള്‍ വില്‍ക്കുന്നതിനുള്ള ഓഫറും ഉള്‍പ്പെടുന്നു. ഡിആര്‍എച്ച്പി അനുസരിച്ച്, പുതിയ ഇഷ്യൂവില്‍ നിന്നുള്ള […]
കൊല്‍ക്കത്ത: കിഴക്കന്‍ ഇന്ത്യയിലെ മുന്‍നിര ജ്വല്ലറി റീട്ടെയില്‍ ശൃംഖലയായ സെന്‍കോ ഗോള്‍ഡ്, പ്രാരംഭ ഓഹരി വില്‍പ്പനയിലൂടെ 525 കോടി രൂപ സമാഹരിക്കുന്നതിനായി ക്യാപിറ്റല്‍ മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബിയില്‍ ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസ് (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു.
സെന്‍കോ ഗോള്‍ഡിന്റെ ഐപിഒയില്‍ 325 കോടി രൂപ വരെയുള്ള ഇക്വിറ്റികളുടെ പുതിയ ഇഷ്യൂവും, നിലവിലെ ഓഹരിയുടമയായ എസ്എഐഎഫ് പാര്‍ട്ണേഴ്സ് ഇന്ത്യ ഐവി ലിമിറ്റഡിന്റെ 200 കോടി രൂപയുടെ ഓഹരികള്‍ വില്‍ക്കുന്നതിനുള്ള ഓഫറും ഉള്‍പ്പെടുന്നു.
ഡിആര്‍എച്ച്പി അനുസരിച്ച്, പുതിയ ഇഷ്യൂവില്‍ നിന്നുള്ള 240 കോടി രൂപ പ്രവര്‍ത്തന മൂലധന ആവശ്യങ്ങള്‍ക്കും, ബാക്കിയുള്ളത് പൊതു കോര്‍പ്പറേറ്റ് ആവശ്യങ്ങള്‍ക്കും വിനിയോഗിക്കാന്‍ കമ്പനി ഉദ്ദേശിക്കുന്നു. കൂടാതെ, 65 കോടി രൂപ വരെയുള്ള ഇക്വിറ്റി ഓഹരികളുടെ പ്രീ-ഐപിഒ പ്ലേസ്മെന്റ് കമ്പനി പരിഗണിച്ചേക്കാം. പ്രീ-ഐപിഒ പ്ലേസ്മെന്റ് ഏറ്റെടുക്കുകയാണെങ്കില്‍, അതില്‍ നിന്ന് സമാഹരിച്ച തുക പുതിയ ഇഷ്യുവില്‍ നിന്ന് കുറയും.
കിഴക്കന്‍ ഇന്ത്യയിലെ ഏറ്റവും വലിയ ജ്വല്ലറി ശൃംഖല മറ്റൊരു സ്വകാര്യ ഇക്വിറ്റി ഫണ്ടായ ഒമാന്‍ ഇന്ത്യ ജോയിന്റ് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടില്‍ നിന്ന് 75 കോടി രൂപ സമാഹരിച്ചിരുന്നു. കമ്പനി പ്രവര്‍ത്തിപ്പിക്കുന്ന 70 ഷോറൂമുകളും, 57 ഫ്രാഞ്ചൈസി ഷോറൂമുകളും ഉള്‍പ്പടെ സെന്‍കോ ഗോള്‍ഡിന് നിലവില്‍ 127 ഷോറൂമുകള്‍ ഉണ്ട്.