തട്ടിപ്പുക്കാരെ സൂക്ഷിക്കണമെന്ന് വരിക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി ഇപിഎഫ്ഒ
ജനങ്ങള്‍ക്കിടയില്‍ എത്രത്തോളം ബോധവല്‍ക്കരണം നടത്തിയാലും ഓണ്‍ലൈന്‍ തട്ടിപ്പുക്കാരുടെ എണ്ണം വര്‍ധിച്ചു വരികയാണ്. ഈ സാഹചര്യത്തില്‍ തട്ടിപ്പുകാരെ കുറിച്ച് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിന്റെ (ഇപിഎഫ്) വരിക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ). ആധാര്‍, പാന്‍, യുഎഎന്‍, ബാങ്ക് അക്കൗണ്ട്, ഫോണ്‍ വഴിയുള്ള ഒടിപി, സോഷ്യല്‍ മീഡിയ, വാട്ട്‌സ്ആപ്പ് തുടങ്ങിയ വ്യക്തിഗത വിവരങ്ങള്‍ തങ്ങള്‍ ഒരിക്കലും ചോദിക്കുന്നില്ലെന്ന് ഇപിഎഫ്ഒ ട്വിറ്ററിലൂടെ അറിയിച്ചു. ഏതെങ്കിലും സേവനങ്ങള്‍ക്കായി, വാട്ട്‌സ്ആപ്പ്, സോഷ്യല്‍ മീഡിയ മുതലായവ വഴി പണം നിക്ഷേപിക്കാന്‍
ജനങ്ങള്‍ക്കിടയില്‍ എത്രത്തോളം ബോധവല്‍ക്കരണം നടത്തിയാലും ഓണ്‍ലൈന്‍ തട്ടിപ്പുക്കാരുടെ എണ്ണം വര്‍ധിച്ചു വരികയാണ്. ഈ സാഹചര്യത്തില്‍ തട്ടിപ്പുകാരെ കുറിച്ച് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിന്റെ (ഇപിഎഫ്) വരിക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ). ആധാര്‍, പാന്‍, യുഎഎന്‍, ബാങ്ക് അക്കൗണ്ട്, ഫോണ്‍ വഴിയുള്ള ഒടിപി, സോഷ്യല്‍ മീഡിയ, വാട്ട്‌സ്ആപ്പ് തുടങ്ങിയ വ്യക്തിഗത വിവരങ്ങള്‍ തങ്ങള്‍ ഒരിക്കലും ചോദിക്കുന്നില്ലെന്ന് ഇപിഎഫ്ഒ ട്വിറ്ററിലൂടെ അറിയിച്ചു.
ഏതെങ്കിലും സേവനങ്ങള്‍ക്കായി, വാട്ട്‌സ്ആപ്പ്, സോഷ്യല്‍ മീഡിയ മുതലായവ വഴി പണം നിക്ഷേപിക്കാന്‍ ഇപിഎഫ്ഒ ഒരിക്കലും ആവശ്യപ്പെടുന്നില്ലെന്നും ഇപിഎഫ്ഒ ഉദ്യോഗസ്ഥരാണെന്ന വ്യാജേന വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനോ പണം അയയ്ക്കാനോ ആവശ്യപ്പെടുന്ന കോളുകളോടും സന്ദേശങ്ങളോടും ഒരിക്കലും പ്രതികരിക്കരുതെന്നും ഇപിഎഫ്ഒ അംഗങ്ങളോട് ആവശ്യപ്പെട്ടു.
ഇപിഎഫ്ഒ ഉദ്യോഗസ്ഥരെന്ന വ്യാജേന നിങ്ങളുടെ യുഎഎന്‍ വിശദാംശങ്ങളോ പാന്‍ അല്ലെങ്കില്‍ ആധാര്‍ നമ്പറോ പങ്കിടാന്‍ ആവശ്യപ്പെടുന്ന കോളുകളോ സന്ദേശങ്ങളോ ലഭിച്ചാല്‍ ഉടന്‍ തന്നെ ആ വിവരം എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനെ അറിയിക്കണം. ഇക്കഴിഞ്ഞ മാസവും എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ ഇത്തരമൊരു മുന്നറിയിപ്പ് നല്‍കിയിരുന്നു.