എണ്ണവിലയിൽ തെന്നി സെൻസെക്സും നിഫ്റ്റിയും

​മുംബൈ: റഷ്യ-ഉക്രെയ്ൻ സംഘർഷം നിക്ഷേപകരെ പിന്നോട്ടടിച്ചതോടൊപ്പം എണ്ണവിലയുടെ കുതിപ്പും കൂടിയായപ്പോൾ സെൻസെക്‌സും നിഫ്റ്റിയും ഇന്നു ഉടനീളം അസ്ഥിരത പ്രകടമാക്കി. ബിഎസ്ഇ സെൻസെക്‌സ് ഉയർന്ന നോട്ടിൽ വ്യാപാരം ആരംഭിച്ചു രാവിലെ 527.72 പോയിന്റ് ഉയർന്ന് 55,996.62 എന്ന നിലയിലെത്തിയിരുന്നു. എന്നിരുന്നാലും ഉച്ചകഴിഞ്ഞുള്ള വ്യാപാരത്തിൽ നേട്ടങ്ങൾ അടിയറവെച്ചു ഒടുവിൽ ഇന്നലത്തേക്കാളും 366.22 പോയിന്റ് ( 0.66%) ഇടിഞ്ഞ് 55,102.68- ലാണ് വ്യാപാരം അവസാനിച്ചത്. സമാനമായ രീതിയിൽ നിഫ്റ്റി 107.90 പോയിന്റ് ( 0.65%) ഇടിഞ്ഞ് 16,498.05 ൽ ക്ലോസ് ചെയ്തു. […]

Update: 2022-03-03 06:55 GMT

​മുംബൈ: റഷ്യ-ഉക്രെയ്ൻ സംഘർഷം നിക്ഷേപകരെ പിന്നോട്ടടിച്ചതോടൊപ്പം എണ്ണവിലയുടെ കുതിപ്പും കൂടിയായപ്പോൾ സെൻസെക്‌സും നിഫ്റ്റിയും ഇന്നു ഉടനീളം അസ്ഥിരത പ്രകടമാക്കി.

ബിഎസ്ഇ സെൻസെക്‌സ് ഉയർന്ന നോട്ടിൽ വ്യാപാരം ആരംഭിച്ചു രാവിലെ 527.72 പോയിന്റ് ഉയർന്ന് 55,996.62 എന്ന നിലയിലെത്തിയിരുന്നു. എന്നിരുന്നാലും ഉച്ചകഴിഞ്ഞുള്ള വ്യാപാരത്തിൽ നേട്ടങ്ങൾ അടിയറവെച്ചു ഒടുവിൽ ഇന്നലത്തേക്കാളും 366.22 പോയിന്റ് ( 0.66%) ഇടിഞ്ഞ് 55,102.68- ലാണ് വ്യാപാരം അവസാനിച്ചത്. സമാനമായ രീതിയിൽ നിഫ്റ്റി 107.90 പോയിന്റ് ( 0.65%) ഇടിഞ്ഞ് 16,498.05 ൽ ക്ലോസ് ചെയ്തു.

​"റഷ്യ-ഉക്രെയ്ൻ പ്രതിസന്ധിയെത്തുടർന്ന് ജിയോപൊളിറ്റിക്കൽ സാഹചര്യം മോശമായിക്കൊണ്ടിരിക്കുന്നതിനാൽ ആഭ്യന്തര ഇക്വിറ്റി വിപണികൾ താഴ്ന്നു. റഷ്യയുടെ മേൽ ഏർപ്പെടുത്തിയ ഉപരോധത്തിൽ നിന്നും വിതരണത്തിലുള്ള തടസ്സങ്ങൾ കാരണം ക്രൂഡ് വില കുതിച്ചുയരുന്നത് സ്ഥിതി കൂടുതൽ വഷളാക്കിയിട്ടുണ്ട്," റിലയൻസ് സെക്യൂരിറ്റീസ് റിസർച്ച് മേധാവി മിതുൽ ഷാ പറഞ്ഞു.

സെൻസെക്‌സിലെ ഏറ്റവും വലിയ ഇടിവ് നേരിട്ടത് അൾട്രാടെക് സിമന്റാണ്. 6 ശതമാനത്തിലധികം ഇടിഞ്ഞു. ഏഷ്യൻ പെയിന്റ്‌സ്, ഡോ.റെഡ്ഡീസ് ലബോറട്ടറീസ്, മാരുതി സുസുക്കി ഇന്ത്യ, ഹിന്ദുസ്ഥാൻ യുണിലിവർ ലിമിറ്റഡ്, ഐസിഐസിഐ ബാങ്ക് എന്നിവയും നഷ്ടത്തിലവസാനിച്ചു.

എന്നാൽ പവർഗ്രിഡ്, വിപ്രോ, ടെക് മഹീന്ദ്ര, എച്ച്‌സിഎൽ ടെക്‌നോളജീസ് ലിമിറ്റഡ്, ഐടിസി തുടങ്ങിയ ഓഹരികൾ വിപണിയിൽ നേട്ടമുണ്ടാക്കി.

ബ്രെന്റ് ക്രൂഡ് ബാരലിന് 2.75 ശതമാനം ഉയർന്ന് 116.03 ഡോളറിലെത്തി.

ഹോങ്കോങ്ങിലെയും ടോക്കിയോയിലെയും ഓഹരികൾ നേട്ടത്തോടെ ക്ലോസ് ചെയ്തപ്പോൾ ഷാങ്ഹായ് നേരിയ തോതിൽ താഴ്ന്നു. ​യുഎസിലെ സ്റ്റോക്ക് എക്സ്ചേഞ്ചുകൾ ഒറ്റരാത്രി കൊണ്ട് സെഷൻ പോസിറ്റീവിൽ ക്ലോസ് ചെയ്തു

എക്‌സ്‌ചേഞ്ച് ഡാറ്റ പ്രകാരം ബുധനാഴ്ച വിദേശ സ്ഥാപന നിക്ഷേപകർ അറ്റ ​​അടിസ്ഥാനത്തിൽ 4,338.94 കോടി രൂപയുടെ ഓഹരികളാണ് ഇന്ത്യൻ വിപണികളിൽ വിറ്റഴിച്ചത്.

Tags:    

Similar News