മാസത്തിന്റെ ആദ്യ വ്യാപാരത്തിൽ വിപണി നേട്ടത്തിൽ; ബാങ്ക് നിഫ്റ്റി 118 പോയിന്റ് ഉയർന്നു

  • നിഫ്റ്റി 50-ലെ 29 ഓഹരികൾ ഉയർന്നപ്പോൾ 21 എണ്ണം താഴ്ചയിലായിരുന്നു.
  • ലാര്സണ് ആൻഡ് ടൂബ്രോ, ബജാജ് ആട്ടോ, ഡോ. ഈഡിസ്, നെസ്‌ലെ എന്നിവ 52-ആഴ്ചത്തെ ഏറ്റവും ഉയർച്ചയിലെത്തി

Update: 2023-05-02 10:30 GMT

കഴിഞ്ഞ ആഴ്ചത്തെ ഉയർച്ചയെ തുടർന്ന് മാസത്തിന്റെ ആദ്യ വ്യാപാരത്തിൽ ഇന്ന് വിപണി നേട്ടത്തിലാണ് അവസാനിച്ചത്.

സെൻസെക്സ് 242.27 പോയിന്റ് വർധിച്ച് 61,354.71 ലും നിഫ്റ്റി 82.65 പോയിന്റ് ഉയർന്ന് 18,147.65 ലും എത്തിച്ചേർന്നു. 

നിഫ്റ്റി ബാങ്ക് 118.20 പോയിന്റ് നേട്ടത്തിൽ 43,352.10 വരെയെത്തി. നിഫ്റ്റി പി എസ് യു ബാങ്ക് 0.39 ശതമാനത്തിലധികം ഉയർന്നപ്പോൾ നിഫ്റ്റി മെറ്റലും ഐ ടി യും 1 ശതമാനത്തിലധികം നേട്ടത്തിലായിരുന്നു. 

നിഫ്റ്റി 50-ലെ 29 ഓഹരികൾ ഉയർന്നപ്പോൾ 21 എണ്ണം താഴ്ചയിലായിരുന്നു. 

ലാര്സണ് ആൻഡ് ടൂബ്രോ, ബജാജ് ആട്ടോ, ഡോക്റ്റർ ഈഡിസ്, നെസ്‌ലെ എന്നിവ 52-ആഴ്ചത്തെ ഏറ്റവും ഉയർച്ചയിലെത്തി.

നിഫ്റ്റിയിൽ ഇന്ന് ഓ എൻ ജി സി, ടെക് മഹിന്ദ്ര, എച് ഡി എഫ് സി ലൈഫ്, ഹിൻഡാൽകോ, ടാറ്റ സ്റ്റീൽ  എന്നിവ നേട്ടം കൈവരിച്ചു. ഹീറോ മോട്ടോകോർപ്, സൺ ഫാർമ, അൾട്രാടെക്, ഭാരതി എയർടെൽ, ടാറ്റ മോട്ടോർസ് എന്നിവ നഷ്ടം രേഖപ്പെടുത്തി.

ഇന്ന് കേരളം ആസ്ഥാനമായുള്ള കമ്പനികളിൽ ധനലക്ഷ്മി ബാങ്ക്, ജിയോജിത്, ജ്യോതി ലാബ്, കേരള കെമിക്കൽസ്, കിംസ്, വി ഗാർഡ്ഒ, വണ്ടർ ല എന്നിവയൊഴിച്ച് ബാക്കിയെല്ലാം പച്ചയിലാണവസാനിച്ചത്. കൊച്ചിൻ ഷിപ്യാർഡ് 6.3 ശതമാനം ഉയർന്നപ്പോൾ കിറ്റെക്സ് 4.47 ശതമാനം നേട്ടം കൈവരിച്ചു.

ഏഷ്യൻ വിപണികളിൽ ജക്കാർത്ത ഇന്ന് താഴ്ചയിലാണവസാനിച്ചത്. ബാക്കിയെല്ലാം പച്ചയിലായിരുന്നു. സിംഗപ്പൂർ എസ് ജി എക്സ് നിഫ്റ്റി 52.50 പോയിന്റ് ഉയർന്നാണ് വ്യാപാരം നടത്തുന്നത്.

യൂറോപ്യൻ വിപണികൾ എല്ലാം ചുവപ്പിലാണ് വ്യപാരം ചെയുന്നത്. ഇന്നലെ യുഎസ് വിപണിയിൽ ഡൗ ജോൺസും എസ് ആൻഡ് പി യും നസ്‌ഡേക്കും നഷ്ടത്തിലായിരുന്നു.

സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയില്‍ മാറ്റമില്ല. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5,570 രൂപയാണ്. പവന് 44,560. ഇന്നലെ ഗ്രാമിന് 15 രൂപയും പവന് 120 രൂപയും കുറഞ്ഞിരുന്നു.. 24 കാരറ്റ് സ്വർണം ഗ്രാമിന് 6,076 രൂപയാണ് ഇന്നത്തെ വില. പവന് 48,608 രൂപയായി.

വെള്ളി വിലയിൽ ഗ്രാമിന് 30 പൈസയുടെ വര്‍ധനയാണ് ഇന്നുണ്ടായിട്ടുള്ളത്. ഗ്രാമിന് 80.50 രൂപയാണ് വില. എട്ട് ഗ്രാമിന് 644 രൂപയാണ്. ഹ്രസ്വകാലയളവിലേക്ക് സ്വര്‍ണ്ണവില ഉയര്‍ന്ന തലത്തില്‍ തന്നെ തുടരുമെന്നാണ് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നത്. 

അന്താരാഷ്ട്ര ബ്രെന്റ് ക്രൂഡ് ഓയിൽ വില 0.43 ശതമാനം താഴ്ന്ന് ബാരലിന് 78.88 ഡോളറായി.

Tags:    

Similar News