വിദേശ ഫണ്ടില്‍ കുതിച്ച് സൂചികകൾ; ജിഎസ്ടി കളക്ഷന്‍ റെക്കോര്‍ഡില്‍

  • ഉച്ചക്ക് 2.00 മണിക്ക് ബിഎസ്ഇ സെന്‍സെക്സ് 318.61 പോയിന്റ് ഉയര്‍ന്ന് 61,425.26 ൽ
  • ജപ്പാന്‍ താഴ്ന്ന നിലയിലാണ് പ്രകടനം നടത്തുന്നത്

Update: 2023-05-02 08:52 GMT

മേയ് മാസത്തിലെ ആദ്യ വ്യാപാരത്തില്‍ ഓഹരി സൂചികകള്‍ക്ക് നേട്ടം. തുടര്‍ച്ചയായ വിദേശ ഫണ്ടുകളുടെ വരവും ഏപ്രിലിലെ റെക്കോര്‍ഡ് ജിഎസ്ടി കളക്ഷനുമാണ് സൂചിക ഉയരാന്‍ കാരണമായത്.

സിയോള്‍, ഷാങ്ഹായ്, ഹോങ്കോംഗ് എന്നീ ഏഷ്യന്‍ വിപണികളിലെ സ്ഥിരതയും ഇന്ത്യന്‍ ഓഹരികള്‍ക്ക് തുണയായിട്ടുണ്ട്. കൂടാതെ റിലയന്‍സ് ഇന്‍ഡ്‌സ്ട്രീസും, ഐടി ഓഹരികളും മുന്നേറ്റം നടത്തുന്നത് പ്രതീക്ഷ നല്‍കുന്നുണ്ട്. ജപ്പാന്‍ താഴ്ന്ന നിലയിലാണ് പ്രകടനം നടത്തുന്നത്.

ഉച്ചക്ക് 2.00 മണിക്ക് ബിഎസ്ഇ സെന്‍സെക്സ് 318.61 പോയിന്റ് ഉയര്‍ന്ന് 61,425.26 ലും, എന്‍എസ്ഇ നിഫ്റ്റി 98.75 പോയിന്റ് ഉയര്‍ന്ന് 18,166.75 ലും എത്തി.

സെന്‍സെക്സ് കമ്പനികളില്‍ ഇന്‍ഫോസിസ്, ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ, വിപ്രോ, പവര്‍ ഗ്രിഡ്, നെസ്ലെ, എന്‍ടിപിസി, ഏഷ്യന്‍ പെയിന്റ്സ്, എച്ച്ഡിഎഫ്സി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടെക് മഹീന്ദ്ര, ടാറ്റ സ്റ്റീല്‍ എന്നിവയാണ് കൂടുതല്‍ നേട്ടമുണ്ടാക്കിയവ. അതേസമയം ടാറ്റ മോട്ടോഴ്സ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, അള്‍ട്രാടെക് സിമന്റ് എന്നിവയുടെ ഓഹരികള്‍ നഷ്ടം അഭിമുഖീകരിക്കുന്നുണ്ട്.

അമേരിക്കന്‍ വിപണികള്‍ നേരിയ തോതില്‍ താഴ്ന്നിരുന്നു.

തിങ്കളാഴ്ച്ച ധനമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, ഏപ്രിലിലെ ജിഎസ്ടി കളക്ഷന്‍ പ്രതിവര്‍ഷം 12 ശതമാനം ഉയര്‍ന്ന് 1.87 ലക്ഷം കോടി രൂപയായിട്ടുണ്ട്.

രാജ്യത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വേഗത്തിലാകുകയും, ഇതില്‍ ജനുവരി മുതലുള്ള നാല് മാസത്തെതില്‍ ഏപ്രില്‍ ഏറ്റവും മുന്നിട്ട് നില്‍ക്കുന്നുണ്ട്. ശക്തമായ പുതിയ ബിസിനസ് വളര്‍ച്ച, നേരിയ വില സമ്മര്‍ദ്ദം, മികച്ച അന്താരാഷ്ട്ര വില്‍പ്പന, കാര്യക്ഷമമായ വിതരണ ശൃംഖല എന്നിവയില്‍ മുന്നേറ്റം കൈവരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

'വിദേശ നിക്ഷേപകരുടെ പെട്ടന്നുള്ള തന്ത്രത്തിന്റെ ഫലമായി വലിയ വാങ്ങലുകാരായി മാറിയ ഇവര്‍ മികച്ച മുന്നേറ്റത്തിലൂടെ ഏഷ്യയിലേതടക്കമുള്ള വികസിത വിപണികളെ കടത്തി വെട്ടി. കൂടാതെ, മികച്ച കോര്‍പ്പറേറ്റ് ഫലങ്ങളും, ബാങ്കിംഗ് മേഖലയാണ് ഇതില്‍ മുന്നില്‍. കൂടാതെ 1.87 ലക്ഷം കോടി രൂപയുടെ ജിഎസ്ടി ശേഖരണവും ബുള്ളിഷ് വികാരങ്ങളെ സഹായിക്കുന്നുണ്ട്. അതിനാല്‍ വിപണി കൂടുതല്‍ പ്രതിരോധശേഷി കൈവരിച്ചിട്ടുണ്ട്,' ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ ചീഫ് ഇന്‍വെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാര്‍ പറഞ്ഞു.

'ഏപ്രിലിലെ ജിഎസ്ടി ശേഖരണത്തിന്റെ നേട്ടമായിരിക്കും വിപണിയെ സമീപകാല മുന്നേറ്റത്തിന് ശുഭാപ്തിവിശ്വാസം പകരുക. ഇത് ആഗോള മാക്രോ ഇക്കണോമിക് വെല്ലുവിളികള്‍ക്കിടയിലും ആഭ്യന്തര സമ്പദ്വ്യവസ്ഥ ശക്തമായ അടിത്തറയില്‍ തുടരുമെന്ന് സൂചനയാണ് നല്‍കുന്നത്,' മേത്ത ഇക്വിറ്റീസിലെ സീനിയര്‍ വൈസ് പ്രസിഡന്റ് പ്രശാന്ത് തപ്സെ പറഞ്ഞു.

എക്സ്ചേഞ്ച് ഡാറ്റ പ്രകാരം 3,304.32 കോടി രൂപയുടെ ഓഹരികള്‍ വാങ്ങിയതിനാല്‍ വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ വെള്ളിയാഴ്ച വാങ്ങുന്നവരായിരുന്നു.

തിങ്കളാഴ്ച ഓഹരി വിപണികള്‍ക്ക് അവധിയായിരുന്നു. വെള്ളിയാഴ്ച ബിഎസ്ഇ സൂചിക 463.06 പോയിന്റ് അഥവാ 0.76 ശതമാനം ഉയര്‍ന്ന് 61,112.44 എന്ന നിലയിലെത്തി. നിഫ്റ്റി 149.95 പോയിന്റ് അഥവാ 0.84 ശതമാനം ഉയര്‍ന്ന് 18,065 ല്‍ എത്തി. അതേസമയം, ബ്രെന്റ് ക്രൂഡ് 0.13 ശതമാനം ഉയര്‍ന്ന് ബാരലിന് 79.41 ഡോളറായി.

Tags:    

Similar News