സ്വര്‍ണവിലയില്‍ ഇടിവ്: പവന് 320 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 320 രൂപ കുറഞ്ഞ് 37,480 രൂപയായി; അതായത് , ഗ്രാമിന് 40 രൂപ കുറഞ്ഞ് 4685 രൂപയില്‍ എത്തി. കഴിഞ്ഞ ദിവസം രാവിലെ പവന് 680 രൂപ വര്‍ധിച്ച് 37,480 രൂപയായിരുന്നു. ഉച്ചയ്ക്ക് ശേഷം ഇത് പവന് 37,800 രൂപയിലേക്ക് ഉയര്‍ന്നു. ഈ മാസത്തെ റെക്കോര്‍ഡ് വിലയാണിത്. 2020 ഓഗസ്റ്റില്‍ പവന് 42,000 രൂപയായതാണ് സംസ്ഥാനത്ത് ഇതുവരെ രേഖപ്പെടുത്തിയതിലെ റെക്കോര്‍ഡ് സ്വര്‍ണവില. യുക്രെയിനുമായി റഷ്യ യുദ്ധം ആരംഭിച്ചതോടെ ആഗോള സ്വര്‍ണ […]

Update: 2022-02-25 09:15 GMT
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 320 രൂപ കുറഞ്ഞ് 37,480 രൂപയായി; അതായത് , ഗ്രാമിന് 40 രൂപ കുറഞ്ഞ് 4685 രൂപയില്‍ എത്തി.
കഴിഞ്ഞ ദിവസം രാവിലെ പവന് 680 രൂപ വര്‍ധിച്ച് 37,480 രൂപയായിരുന്നു. ഉച്ചയ്ക്ക് ശേഷം ഇത് പവന് 37,800 രൂപയിലേക്ക് ഉയര്‍ന്നു. ഈ മാസത്തെ റെക്കോര്‍ഡ് വിലയാണിത്.
2020 ഓഗസ്റ്റില്‍ പവന് 42,000 രൂപയായതാണ് സംസ്ഥാനത്ത് ഇതുവരെ രേഖപ്പെടുത്തിയതിലെ റെക്കോര്‍ഡ് സ്വര്‍ണവില.
യുക്രെയിനുമായി റഷ്യ യുദ്ധം ആരംഭിച്ചതോടെ ആഗോള സ്വര്‍ണ വിലയില്‍ 33.68 ഡോളറാണ് കഴിഞ്ഞ ദിവസം വര്‍ധിച്ചത്. അമേരിക്ക റഷ്യയ്‌ക്കെതിരെ സൈനിക നടപടികള്‍ക്കില്ല എന്ന സൂചനയ്ക്ക് പിന്നാലെയാണ് രാജ്യാന്തര സ്വര്‍ണവിലയില്‍ വര്‍ധനയുണ്ടാകാതിരുന്നത്.
Tags:    

Similar News