ആഗോള സൂചനകള്‍ ഈ ആഴ്ച വിപണി നിർണയിക്കും

ആഭ്യന്തര ഓഹരി വിപണികള്‍ ഈ ആഴ്ച അസ്ഥിരമാകാന്‍ സാധ്യതയെന്ന് വിദഗ്ദര്‍. ആഗോള സൂചകങ്ങള്‍, രൂപയുടെ മൂല്യം, ക്രൂഡ് ഓയില്‍ വില എന്നിവ വിപണിയെ നയിക്കുമെന്ന് അവർ പറയുന്നു. റഷ്യ-ഉക്രെയ്ന്‍ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട ആഗോള രാഷ്ട്രീയ സംഭവവികാസങ്ങള്‍ നിക്ഷേപകര്‍ ശ്രദ്ധയോടെ നിരീക്ഷിക്കും. ഈ വിഷയത്തില്‍ കഴിഞ്ഞ കുറച്ച് ആഴ്ചകളായി ആഗോള വിപണി തളര്‍ച്ചയിലായിരുന്നു. "യുഎസും റഷ്യയും തമ്മിലുള്ള നിര്‍ണായക കൂടിക്കാഴ്ച കണക്കിലെടുത്ത് ഈ ആഴ്ചയും അസ്ഥിരത വലിയ തോതില്‍ തുടരുമെന്നാണ് കണക്കുകൂട്ടല്‍. പണപ്പെരുപ്പ ആശങ്ക, എഫ്ഐഐ (foreign institutional […]

Update: 2022-02-20 22:24 GMT
ആഭ്യന്തര ഓഹരി വിപണികള്‍ ഈ ആഴ്ച അസ്ഥിരമാകാന്‍ സാധ്യതയെന്ന് വിദഗ്ദര്‍. ആഗോള സൂചകങ്ങള്‍, രൂപയുടെ മൂല്യം, ക്രൂഡ് ഓയില്‍ വില എന്നിവ വിപണിയെ നയിക്കുമെന്ന് അവർ പറയുന്നു.
റഷ്യ-ഉക്രെയ്ന്‍ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട ആഗോള രാഷ്ട്രീയ സംഭവവികാസങ്ങള്‍ നിക്ഷേപകര്‍ ശ്രദ്ധയോടെ നിരീക്ഷിക്കും. ഈ വിഷയത്തില്‍ കഴിഞ്ഞ കുറച്ച് ആഴ്ചകളായി ആഗോള വിപണി തളര്‍ച്ചയിലായിരുന്നു.
"യുഎസും റഷ്യയും തമ്മിലുള്ള നിര്‍ണായക കൂടിക്കാഴ്ച കണക്കിലെടുത്ത് ഈ ആഴ്ചയും അസ്ഥിരത വലിയ തോതില്‍ തുടരുമെന്നാണ് കണക്കുകൂട്ടല്‍. പണപ്പെരുപ്പ ആശങ്ക, എഫ്ഐഐ (foreign institutional investor) കളുടെ തുടര്‍ച്ചയായ വില്‍പ്പന, പ്രതിമാസ എഫ് ആന്‍ഡ് ഒ (f&o) കാലഹരണപ്പെടല്‍ എന്നിവ വിപണി ചാഞ്ചാട്ടം വര്‍ദ്ധിപ്പിക്കുമെന്ന് മോത്തിലാല്‍ ഓസ്വാള്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ് റീട്ടെയില്‍ റിസര്‍ച്ച്, തലവന്‍ സിദ്ധാര്‍ത്ഥ ഖേംക പറഞ്ഞു.
പ്രതിസന്ധിക്ക് പരിഹാരം അന്വേഷിക്കുന്നതിനു വേണ്ടി ഉക്രേനിയന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി, റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനെ കാണും.
രാഷ്ട്രീയ പ്രതിസന്ധികളും യുഎസ് ഫെഡറല്‍ റിസര്‍വിന്റെ നിരക്ക് വര്‍ദ്ധനാ സാധ്യതകളും ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന് വിദേശ ഫണ്ടുകളുടെ ഒഴുക്കിന് കാരണമായി. ഇനി, മുന്നോട്ട് പോകുമ്പോള്‍, നിക്ഷേപകര്‍ മാര്‍ച്ചിലെ യുഎസ് ഫെഡറല്‍ റിസര്‍വ് നയത്തിന്റെ ഫലത്തെക്കുറിച്ച് ശ്രദ്ധാലുവായിരിക്കും.
ഇന്ത്യയിലും ആഗോളതലത്തിലും പണപ്പെരുപ്പത്തിനൊപ്പം ക്രൂഡ് വിലയും ഉയരുകയാണ്. ഇന്ത്യയിലെ വരുമാന വളര്‍ച്ചയാണ് ശ്രദ്ധിക്കേണ്ട പ്രധാന ഘടകങ്ങളെന്ന് കൊട്ടക് മഹീന്ദ്ര അസറ്റ് മാനേജ്‌മെന്റ് കമ്പനി ഇക്വിറ്റി റിസര്‍ച്ച്, സീനിയര്‍ ഇവിപി ആന്‍ഡ് ഹെഡ് ഷിബാനി കുര്യന്‍ പറഞ്ഞു.
ആഭ്യന്തര വിപണിയില്‍ ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, പഞ്ചാബ്, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ സൂക്ഷ്മമായി നിരീക്ഷിക്കേണ്ടതുണ്ടെന്ന് വിദഗ്ധര്‍ പറഞ്ഞു.
ഇന്ത്യന്‍ കറന്‍സിയിലെ പ്രവണതയും ക്രൂഡ് ഓയില്‍ വിലയും വ്യാപാരത്തെ സ്വാധീനിക്കുന്നത് തുടരുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
വെള്ളിയാഴ്ച ബിഎസ്ഇ സെന്‍സെക്സ് 59.04 പോയിന്റ് അഥവാ 0.10 ശതമാനം ഇടിഞ്ഞ് 57,832.97 എന്ന നിലയിലാണ് ക്ലോസ് ചെയ്തത്. എന്‍എസ്ഇ നിഫ്റ്റിയും 28.30 പോയിന്റ് അഥവാ 0.16 ശതമാനം ഇടിഞ്ഞ് 17,276.30 എന്ന നിലയിലെത്തി.
ആഴ്ചാടിസ്ഥാനത്തില്‍ സെന്‍സെക്സ് 319.95 പോയിന്റ് അഥവാ 0.55 ശതമാനവും നിഫ്റ്റി 98.45 പോയിന്റ് അല്ലെങ്കില്‍ 0.56 ശതമാനവും കുറഞ്ഞു.
ജൂലിയസ് ബെയര്‍ ഇന്ത്യയുടെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ മിലിന്ദ് മുച്ചാലയുടെ അഭിപ്രായത്തില്‍, ഫെഡറല്‍ നടപടിയുമായി ബന്ധപ്പെട്ട അനിശ്ചിതത്വം, കൂടാതെ തുടര്‍ച്ചയായി ഉയര്‍ന്ന പണപ്പെരുപ്പവും വിപണിയെ ബാധിച്ചു.
മാത്രമല്ല, റഷ്യയും ഉക്രെയ്നും തമ്മിലുള്ള സമീപകാല രാഷ്ട്രീയ നിലപാടുകള്‍ അനിശ്ചിതത്വത്തിന് ആക്കം കൂട്ടി.
'വിപണിയിലെ ഉയര്‍ന്ന ചാഞ്ചാട്ടം കുറച്ച് മാസങ്ങള്‍ കൂടി തുടരുമെന്ന് തങ്ങള്‍ കരുതുന്നു. പണപ്പെരുപ്പത്തിലും ഫെഡറല്‍ നടപടിയിലും കൂടുതല്‍ വ്യക്തത ലഭിക്കുന്നതുവരെ ചാഞ്ചാട്ടം തുടര്‍ന്നേക്കും. അതേ സമയം, ഈ ഇടക്കാല തിരുത്തലുകള്‍ ക്രമേണ ഒരു നല്ല അവസരം നല്‍കുമെന്ന് കരുതുന്നതായി മുച്ചാല പറഞ്ഞു.
Tags:    

Similar News