Q3-ൽ 1.3% വളര്‍ച്ച നേടി ജപ്പാൻ സമ്പദ് വ്യവസ്ഥ

ടോക്കിയോ: ഒക്ടോബര്‍-ഡിസംബര്‍ പാദത്തില്‍ ജപ്പാന്റെ സമ്പദ് വ്യവസ്ഥ വളര്‍ച്ചയിലേക്ക് തിരിച്ചെത്തിയാതായി കണക്കുകൾ സൂചിപ്പിക്കുന്നു. ഉയര്‍ന്ന ഉപഭോക്തൃ ചെലവാണ് വളര്‍ച്ചയിലേക്ക് എത്തിച്ചതെങ്കിലും കൊവിഡ് സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ നിലവിലെ പാദത്തില്‍ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയില്‍ ഇടിവ് സംഭവിക്കാന്‍ സാധ്യതയുണ്ടെന്ന് വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ മുന്നറിയിപ്പ് നൽകുന്നുണ്ട്. 2021 ന്റെ അവസാന പാദത്തില്‍, യുഎസിനും ചൈനക്കും ശേഷം ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയായ ജപ്പാൻ മുന്‍ പാദത്തെ അപേക്ഷിച്ച് 1.3 ശതമാനം വളര്‍ച്ച നേടി. വാര്‍ഷിക അടിസ്ഥാനത്തില്‍ അത് 5.4 ശതമാനത്തിന് […]

Update: 2022-02-20 02:44 GMT

japan economy news 

ടോക്കിയോ: ഒക്ടോബര്‍-ഡിസംബര്‍ പാദത്തില്‍ ജപ്പാന്റെ സമ്പദ് വ്യവസ്ഥ വളര്‍ച്ചയിലേക്ക് തിരിച്ചെത്തിയാതായി കണക്കുകൾ സൂചിപ്പിക്കുന്നു.

ഉയര്‍ന്ന ഉപഭോക്തൃ ചെലവാണ് വളര്‍ച്ചയിലേക്ക് എത്തിച്ചതെങ്കിലും കൊവിഡ് സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ നിലവിലെ പാദത്തില്‍ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയില്‍ ഇടിവ് സംഭവിക്കാന്‍ സാധ്യതയുണ്ടെന്ന് വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ മുന്നറിയിപ്പ് നൽകുന്നുണ്ട്.

2021 ന്റെ അവസാന പാദത്തില്‍, യുഎസിനും ചൈനക്കും ശേഷം ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയായ ജപ്പാൻ മുന്‍ പാദത്തെ അപേക്ഷിച്ച് 1.3 ശതമാനം വളര്‍ച്ച നേടി. വാര്‍ഷിക അടിസ്ഥാനത്തില്‍ അത് 5.4 ശതമാനത്തിന് തുല്യമാണ്.

വളര്‍ച്ചയുടെ പ്രധാന കാരണം സ്വകാര്യ ചെലവുകള്‍ വര്‍ദ്ധിച്ചതാണ്. മുന്‍ പാദത്തില്‍ സ്വകാര്യ ചെലവുകള്‍2 .7 ശതമാനം വര്‍ദ്ധനയാണ് രേഖപ്പെടുത്തിയത്.

കോവിടിന്റെ പരിണിത ഫലമായി ടോക്കിയോയിലെയും മറ്റ് നഗരങ്ങളിലെയും അടിയന്തര സാഹചര്യങ്ങള്‍ സെപ്റ്റംബര്‍ 30 ന് ശേഷം സാധാരണനിലയിലായി. അതോടെ വിവിധ സേവനങ്ങള്‍ക്കുള്ള ചെലവഴിക്കല്‍ പ്രക്രിയ വേഗത്തില്‍ വീണ്ടെടുത്തു. 2021 അവസാനത്തോടെ രാജ്യത്തെ ജനസംഖ്യയില്‍ ഏകദേശം 80 ശതമാനം പേര്‍ വാക്സിനേഷന്‍ നടത്തി. ഇത് ആളുകളില്‍ പുറത്തു നിന്നു ഭക്ഷണം കഴിക്കുന്നതോ ദൂര യാത്ര ചെയ്യുന്നതോ സുരക്ഷിതമാണെന്ന തോന്നലുണ്ടാക്കി.

എന്നിരുന്നാലും, 2022 ല്‍ ഒമിക്രോണ്‍ കേസുകളില്‍ വര്‍ദ്ധനവുണ്ടായി. ഈ മാസം ആദ്യം രാജ്യവ്യാപകമായി പ്രതിദിന കേസുകള്‍ 100,000 കവിഞ്ഞു. സര്‍ക്കാര്‍ വീണ്ടും റെസ്റ്റോറന്റുകളില്‍ മിതമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ചെറുകിട വ്യാപാരികള്‍ക്കും പ്രവര്‍ത്തന സമയം കുറച്ചതായി റിപ്പോര്‍ട്ട് പറയുന്നു.

2020 ന്റെ ആദ്യ പാദത്തില്‍ മഹാമാരി ആരംഭിച്ചതു മുതല്‍, ജപ്പാന്റെ സമ്പദ്വ്യവസ്ഥ കയറ്റിറക്കങ്ങള്‍ നേരിടുകയാണ്. കൊവിഡ് നിയന്ത്രണങ്ങളും ഇളവുകളും മാറിവരുന്നത് സമ്പദ്വ്യവസ്ഥയെയും സാരമായി ബാധിക്കുന്നുണ്ട്.

Tags:    

Similar News