ഇന്ത്യയിലുള്ള വിദേശ നിക്ഷേപം പിന്‍വലിക്കുന്നതില്‍ വര്‍ധന
ഡെല്‍ഹി : കോവിഡ് മഹാമാരി ആരംഭിച്ചതിന് പിന്നാലെ ഇന്ത്യയിലെ ഓഹരി വിപണിയിലും എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളിലും വിദേശത്ത് നിന്നും എത്തിയ നിക്ഷേപങ്ങള്‍ പിന്‍വലിക്കുന്നതില്‍ വര്‍ധനയുണ്ടായതായി റിപ്പോര്‍ട്ട്. 2021 ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ മാത്രം 435 മില്യണ്‍ യുഎസ് ഡോളറാണ് ഇത്തരത്തില്‍ പിന്‍വലിക്കപ്പെട്ടത്. 2021 സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ ഇത് 95 മില്യണ്‍ യുഎസ് ഡോളറായിരുന്നു. യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ കൂട്ടുന്നത് സംബന്ധിച്ച ആശങ്കയാണ് മിക്ക വിദേശ രാജ്യങ്ങളും പണം പിന്‍വലിക്കാനുള്ള കാരണമായി കണക്കാക്കുന്നത്. ഇന്ത്യയെ […]
ഡെല്‍ഹി : കോവിഡ് മഹാമാരി ആരംഭിച്ചതിന് പിന്നാലെ ഇന്ത്യയിലെ ഓഹരി വിപണിയിലും എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളിലും വിദേശത്ത് നിന്നും എത്തിയ നിക്ഷേപങ്ങള്‍ പിന്‍വലിക്കുന്നതില്‍ വര്‍ധനയുണ്ടായതായി റിപ്പോര്‍ട്ട്. 2021 ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ മാത്രം 435 മില്യണ്‍ യുഎസ് ഡോളറാണ് ഇത്തരത്തില്‍ പിന്‍വലിക്കപ്പെട്ടത്. 2021 സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ ഇത് 95 മില്യണ്‍ യുഎസ് ഡോളറായിരുന്നു. യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ കൂട്ടുന്നത് സംബന്ധിച്ച ആശങ്കയാണ് മിക്ക വിദേശ രാജ്യങ്ങളും പണം പിന്‍വലിക്കാനുള്ള കാരണമായി കണക്കാക്കുന്നത്. ഇന്ത്യയെ ലക്ഷ്യമാക്കിയുള്ള ഓഫ് ഷോര്‍ ഫണ്ടുകളും ഇടിഎഫുകളുമാണ് രാജ്യത്തെ ഓഹരി വിപണിയിലേക്ക് എത്തുന്ന വിദേശ നിക്ഷേപങ്ങളുടെ പ്രധാന സ്രോതസ്. 2021ല്‍ 2.45 ബില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് ഇത്തരത്തില്‍ പിന്‍വലിക്കപ്പെട്ടത്. കോവിഡ് മഹാമാരി വന്‍ പ്രതിസന്ധി സൃഷ്ടിച്ച 2020ല്‍ ഇത് 9.26 ബില്യണ്‍ ഡോളറായിരുന്നു.
2021 ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള പാദത്തില്‍ 14 മില്യണ്‍ യുഎസ് ഡോളര്‍ മാത്രമാണ് നിക്ഷേപമായി എത്തിയത്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ ഇന്ത്യ -ലക്ഷ്യമാക്കിയുള്ള വിദേശ നിക്ഷേപങ്ങളില്‍ നിന്നും 638 മില്യണ്‍ യുഎസ് ഡോളറാണ് പിന്‍വലിക്കപ്പെട്ടത്. എന്നാല്‍ തൊട്ടു മുന്‍പുള്ള പാദത്തില്‍ 14 മില്യണ്‍ യുഎസ് ഡോളര്‍ നിക്ഷേപമായി എത്തിയിരുന്നു. രാജ്യത്തെ ഇടിഎഫുകളില്‍ നിന്നും 203 മില്യണ്‍ യുഎസ് ഡോളറാണ് ഇക്കഴിഞ്ഞ പാദത്തില്‍ പിന്‍വലിക്കപ്പെട്ടത്. 2021 ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കണക്കുകള്‍ നോക്കിയാല്‍ ഇത് 108 മില്യണ്‍ യുഎസ് ഡോളറായിരുന്നു. 2021ല്‍ മാത്രം ഇടിഎഫിലേക്ക് 1.01 ബില്യണ്‍ യുഎസ് ഡോളറാണ് നിക്ഷേപമായി എത്തിയത്.
ഓഫ്ഷോര്‍ ഫണ്ടുകളിലേക്ക് ദീര്‍ഘകാലത്തേക്കും ഇടിഎഫുകളിലേക്ക് ഹ്രസ്വകാലത്തേക്കുമാണ് വിദേശത്ത് നിന്നും നിക്ഷേപം എത്തുന്നത്. 2018 ഫെബ്രുവരി മുതല്‍ തന്നെ ഓഫ്ഷോര്‍ ഫണ്ടുകളില്‍ നിന്നും ഇടിഎഫ് ഫണ്ടുകളില്‍ നിന്നും വലിയ തോതില്‍ വിദേശ നിക്ഷേപം പിന്‍വലിക്കപ്പെട്ടിരുന്നു. 2020 മാര്‍ച്ച് ആയപ്പോഴേയ്ക്കും ഇത്തരത്തില്‍ പിന്‍വലിക്കപ്പെടുന്ന പണത്തിന്റെ അളവും കൂടി. ഈ സമയത്തിനുള്ളില്‍ തന്നെ ഏകദേശം 5 ബില്യണ്‍ യുഎസ് ഡോളര്‍ പിന്‍വലിച്ചു. 2020ന്റെ പകുതി കഴിഞ്ഞതോടെ ഇത്തരത്തില്‍ പിന്‍വലിക്കപ്പെടുന്ന നിക്ഷേപത്തിന്റെ അളവില്‍ അല്‍പം കുറവ് വന്നിരുന്നു.