നിക്ഷേപകർ ഡെറ്റ് മ്യൂച്വല്‍ ഫണ്ട് കയ്യൊഴിയുന്നു; ജൂണ്‍ പാദത്തില്‍ പിൻവലിച്ചത് 70,000 കോടി രൂപ

ഡെല്‍ഹി: ഉയര്‍ന്ന പണപ്പെരുപ്പവും പലിശ നിരക്കിലെ വർധനവും മൂലം തുടര്‍ച്ചയായ മൂന്നു പാദത്തിലും സ്ഥിരവരുമാന സെക്യൂരിറ്റികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന മ്യൂച്വല്‍ ഫണ്ടുകളില്‍ നിന്ന് നിക്ഷേപകര്‍ പണം പിൻവലിക്കുന്നത് തുടർന്നു. ഏപ്രില്‍-ജൂണ്‍ മാസങ്ങളില്‍ മാത്രം 70,000 കോടി രൂപയാണ് ഇങ്ങനെ പിൻവലിച്ചത്. അടുത്ത പാദത്തിലും (സെപ്റ്റംബര്‍- ഡിസംബര്‍) കുറഞ്ഞ പണ ലഭ്യതയും ഉയര്‍ന്ന റെഗുലേറ്ററി നിരക്കുകളും കണക്കിലെടുത്ത് മ്യൂച്വല്‍ ഫണ്ട് ഡെറ്റ് കോര്‍പ്പസുകളില്‍ കുറവുണ്ടാക്കുമെന്ന് ട്രസ്റ്റ് മ്യൂച്വല്‍ ഫണ്ട് സിഇഓ സന്ദീപ് ബാഗ്ല പറഞ്ഞു. വരും പാദങ്ങളില്‍ ഡെറ്റ് […]

Update: 2022-08-21 21:00 GMT

ഡെല്‍ഹി: ഉയര്‍ന്ന പണപ്പെരുപ്പവും പലിശ നിരക്കിലെ വർധനവും മൂലം തുടര്‍ച്ചയായ മൂന്നു പാദത്തിലും സ്ഥിരവരുമാന സെക്യൂരിറ്റികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന മ്യൂച്വല്‍ ഫണ്ടുകളില്‍ നിന്ന് നിക്ഷേപകര്‍ പണം പിൻവലിക്കുന്നത് തുടർന്നു. ഏപ്രില്‍-ജൂണ്‍ മാസങ്ങളില്‍ മാത്രം 70,000 കോടി രൂപയാണ് ഇങ്ങനെ പിൻവലിച്ചത്.

അടുത്ത പാദത്തിലും (സെപ്റ്റംബര്‍- ഡിസംബര്‍) കുറഞ്ഞ പണ ലഭ്യതയും ഉയര്‍ന്ന റെഗുലേറ്ററി നിരക്കുകളും കണക്കിലെടുത്ത് മ്യൂച്വല്‍ ഫണ്ട് ഡെറ്റ് കോര്‍പ്പസുകളില്‍ കുറവുണ്ടാക്കുമെന്ന് ട്രസ്റ്റ് മ്യൂച്വല്‍ ഫണ്ട് സിഇഓ സന്ദീപ് ബാഗ്ല പറഞ്ഞു.

വരും പാദങ്ങളില്‍ ഡെറ്റ് മ്യൂച്വല്‍ ഫണ്ടുകളിലെ ഒഴുക്ക് നിര്‍ണ്ണയിക്കുന്നതിനുള്ള പ്രധാന ഘടകം പലിശ നിരക്കായിരിക്കും. നിരക്കുകള്‍ സ്ഥിരത കൈവരിക്കാന്‍ തുടങ്ങിയാല്‍, വരവ് പ്രതീക്ഷിക്കാമെന്ന് വെല്‍ത്ത് മാനേജറും (യുഎസ്എ) മാര്‍ക്കറ്റ് മാസ്ട്രോ ഡയറക്ടറുമായ അങ്കിത് യാദവ് പറഞ്ഞു.

ഡെറ്റ് ഫിക്സഡ്-ഇന്‍കം ഫണ്ടുകള്‍ക്കായി ഫണ്ട് മാനേജര്‍മാര്‍ കൈകാര്യം ചെയ്യുന്ന ആസ്തി മാര്‍ച്ച് അവസാനത്തെ 13 ലക്ഷം കോടി രൂപയില്‍ നിന്ന് ജൂണ്‍ അവസാനത്തോടെ 12.35 ലക്ഷം കോടി രൂപയായി കുറഞ്ഞതായി അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ടസ് ഇന്ത്യയിലെ (Amfi) കണക്കുകള്‍ വ്യക്തമാക്കി.

2022 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ 14.16 ലക്ഷം കോടിയുടെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയ ശേഷം, സ്ഥിരവരുമാന വിഭാഗത്തിന് കീഴിലുള്ള കൈകാര്യ ആസ്തികള്‍ 13 ശതമാനം ഇടിഞ്ഞു. ഓപ്പണ്‍ എന്‍ഡ് ഫിക്സഡ്-ഇന്‍കം മ്യൂച്വല്‍ ഫണ്ടുകളില്‍ നിന്നോ ഡെറ്റ് മ്യൂച്വല്‍ ഫണ്ടുകളില്‍ നിന്നോ ഉള്ള പിന്‍വലിക്കല്‍ അവലോകന പാദത്തില്‍ 70,213 കോടി രൂപയായിരുന്നു.

മെയ്, ജൂണ്‍ മാസങ്ങളില്‍ യഥാക്രമം 32,722 കോടി രൂപയും 92,247 കോടി രൂപയും പിന്‍വലിച്ചു. ലോ ഡ്യൂറേഷന്‍ ഫണ്ടുകള്‍, ഷോര്‍ട്ട് ഡ്യൂറേഷന്‍ ഫണ്ടുകള്‍, കോര്‍പ്പറേറ്റ് ബോണ്ട് ഫണ്ടുകള്‍, ബാങ്കിംഗ്, പിഎസ്യു ഫണ്ടുകള്‍ തുടങ്ങിയ സെഗ്മെന്റുകളില്‍ നിന്ന് കൂടുതല്‍ പിന്‍വലിക്കലുണ്ടായി.

Tags:    

Similar News