ആര്‍ഇസി മൂന്ന് ഓഹരിക്ക് ഒരു ബോണസ് ഷെയര്‍ നൽകുന്നു
ന്യൂഡല്‍ഹി: പൊതുമേഖലാ സ്ഥാപനമായ ആര്‍ഇസി 65.83 കോടി രൂപയുടെ ബോണസ് ഓഹരികള്‍ ഇഷ്യൂ ചെയ്യുന്നതിന് ഓഹരി ഉടമകളുടെ അനുമതി തേടി. തപാല്‍ ബാലറ്റിലൂടെ 658.30 കോടി രൂപ മൂലധന കരുതല്‍ വിനിയോഗിച്ചാണ് ഈ ബോണസ് ഓഹരികള്‍ വിതരണം ചെയ്യുക. ആര്‍ഇസിയുടെ തപാല്‍ ബാലറ്റ് നോട്ടീസ് പ്രകാരം ഓഹരി ഉടമകള്‍ക്ക് നിലവിലുള്ള മൂന്ന് ഓഹരികള്‍ക്ക് ഒരു ബോണസ് ഓഹരി നൽകാനാണ് കമ്പനി നിർദ്ദേശം.. പദ്ധതി അനുസരിച്ച് റിമോട്ട് ഇ-വോട്ടിംഗ് കാലയളവ് 2022 ജൂലൈ 11 തിങ്കളാഴ്ച ആരംഭിക്കും. 2022 […]
ന്യൂഡല്‍ഹി: പൊതുമേഖലാ സ്ഥാപനമായ ആര്‍ഇസി 65.83 കോടി രൂപയുടെ ബോണസ് ഓഹരികള്‍ ഇഷ്യൂ ചെയ്യുന്നതിന് ഓഹരി ഉടമകളുടെ അനുമതി തേടി.
തപാല്‍ ബാലറ്റിലൂടെ 658.30 കോടി രൂപ മൂലധന കരുതല്‍ വിനിയോഗിച്ചാണ് ഈ ബോണസ് ഓഹരികള്‍ വിതരണം ചെയ്യുക. ആര്‍ഇസിയുടെ തപാല്‍ ബാലറ്റ് നോട്ടീസ് പ്രകാരം ഓഹരി ഉടമകള്‍ക്ക് നിലവിലുള്ള മൂന്ന് ഓഹരികള്‍ക്ക് ഒരു ബോണസ് ഓഹരി നൽകാനാണ് കമ്പനി നിർദ്ദേശം..
പദ്ധതി അനുസരിച്ച് റിമോട്ട് ഇ-വോട്ടിംഗ് കാലയളവ് 2022 ജൂലൈ 11 തിങ്കളാഴ്ച ആരംഭിക്കും. 2022 ഓഗസ്റ്റ് 9 ചൊവ്വാഴ്ച ഇത് അവസാനിക്കും.
10 രൂപ വീതമുള്ള 65,83,06,000 പുതിയ ഓഹരികളുടെ ഇഷ്യൂവിന് ബോണസ് ഷെയറുകള്‍ക്ക് തുല്യമായി പ്രസ്തുത തുക പൂര്‍ണ്ണമായും ഉപയോഗിക്കാന്‍ കമ്പനി നിര്‍ദ്ദേശിച്ചു.
തല്‍ഫലമായി, കമ്പനിയുടെ പെയ്ഡ്-അപ്പ് മൂലധനം (paid -up capital) 2,633.22 കോടി രൂപയായി വര്‍ധിക്കും.