ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ചട്ടങ്ങൾ നടപ്പാക്കുന്നത് ഒക്ടോബർ 1 വരെ നീട്ടി

മുംബൈ: ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡുകളുമായി ബന്ധപ്പെട്ട ചില ചട്ടങ്ങളില്‍ മാറ്റം വരുത്തുന്നത് ഒക്ടോബര്‍ ഒന്നിലേക്ക് നീട്ടി ആര്‍ബിഐ. ക്രെഡിറ്റ് കാര്‍ഡുകള്‍ കസ്റ്റമേഴ്‌സിന് നല്‍കുമ്പോള്‍ അവര്‍ 30 ദിവസത്തിനുള്ളില്‍ സ്വമേധയാ ആക്ടിവേറ്റ് ചെയ്തില്ലെങ്കില്‍ ഇഷ്യൂ സ്ഥാപനം ഒടിപി അനുമതി തേടിയിരിക്കണമെന്നുള്ളതാണ് ആര്‍ബിഐ ചട്ടങ്ങളില്‍ പ്രധാനമായിട്ടുള്ളത്. വായ്പാ പരിധി സംബന്ധിച്ചുള്ളതാണ് മറ്റൊരു നിര്‍ദേശം. കാര്‍ഡ് ഉപയോക്താക്കള്‍ക്ക് നല്‍കുന്ന ക്രെഡിറ്റ് ലിമിറ്റ് ഒരു ഘട്ടത്തിലും ലംഘിക്കുന്നില്ല എന്ന് ഉറപ്പ് വരുത്തണം. അടയ്ക്കപ്പെടാത്ത ചാര്‍ജുകള്‍, നികുതി, തീരുവ എന്നിവയ്ക്ക് കൂട്ടു പലിശ ഈടാക്കുമ്പോള്‍ കാപിറ്റലൈസേഷന്‍ […]

Update: 2022-06-22 00:52 GMT

മുംബൈ: ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡുകളുമായി ബന്ധപ്പെട്ട ചില ചട്ടങ്ങളില്‍ മാറ്റം വരുത്തുന്നത് ഒക്ടോബര്‍ ഒന്നിലേക്ക് നീട്ടി ആര്‍ബിഐ. ക്രെഡിറ്റ് കാര്‍ഡുകള്‍ കസ്റ്റമേഴ്‌സിന് നല്‍കുമ്പോള്‍ അവര്‍ 30 ദിവസത്തിനുള്ളില്‍ സ്വമേധയാ ആക്ടിവേറ്റ് ചെയ്തില്ലെങ്കില്‍ ഇഷ്യൂ സ്ഥാപനം ഒടിപി അനുമതി തേടിയിരിക്കണമെന്നുള്ളതാണ് ആര്‍ബിഐ ചട്ടങ്ങളില്‍ പ്രധാനമായിട്ടുള്ളത്.

വായ്പാ പരിധി സംബന്ധിച്ചുള്ളതാണ് മറ്റൊരു നിര്‍ദേശം. കാര്‍ഡ് ഉപയോക്താക്കള്‍ക്ക് നല്‍കുന്ന ക്രെഡിറ്റ് ലിമിറ്റ് ഒരു ഘട്ടത്തിലും ലംഘിക്കുന്നില്ല എന്ന് ഉറപ്പ് വരുത്തണം. അടയ്ക്കപ്പെടാത്ത ചാര്‍ജുകള്‍, നികുതി, തീരുവ എന്നിവയ്ക്ക് കൂട്ടു പലിശ ഈടാക്കുമ്പോള്‍ കാപിറ്റലൈസേഷന്‍ പാടില്ല. അതേസമയം, ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് സംബന്ധിച്ച മറ്റ് മാര്‍ഗ നിര്‍ദേശത്തിന് തീയതി നീട്ടല്‍ ബാധകമല്ല.
ആര്‍ബി ഐ യുടെ നിര്‍ദേശമനുസരിച്ച് 100 കോടി രൂപ വരെ അറ്റമൂല്യമുള്ള വാണിജ്യബാങ്കുകള്‍ക്ക് ക്രെഡിറ്റ് കാര്‍ഡ് ബിസിനസ് സ്വന്തമായോ മറ്റ് എന്‍ബിഎഫ്‌സികളുമായി സഹകരിച്ചോ നടത്താം. റീജിയണല്‍ റൂറല്‍ ബാങ്കുകള്‍ക്കും സ്‌പോണ്‍സര്‍ ബാങ്കുമായി ചേര്‍ന്ന് ക്രെഡിറ്റ് കാര്‍ഡ് ബിസിനസ് മേഖലയിലേക്ക് പ്രവേശിക്കാം.

ഡെബിറ്റ് അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ നല്‍കുമ്പോള്‍ കാര്‍ഡ് വിതരണക്കാര്‍ പാലിക്കേണ്ട പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഏപ്രിലിലാണ് ആര്‍ബിഐ പുറത്തിറക്കിയത്. ജൂലായ് 1 മുതല്‍ പ്രാബല്യത്തില്‍ വരുമായിരുന്നു. ബില്ലിംഗ്, ക്രെഡിറ്റ് കാര്‍ഡുകള്‍ അടയ്ക്കല്‍ എന്നിവ സംബന്ധിച്ച നിര്‍ദ്ദേശങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. പുതിയ വ്യവസ്ഥകള്‍ എല്ലാ ഷെഡ്യൂള്‍ഡ് ബാങ്കുകള്‍ക്കും (പേയ്‌മെന്റ് ബാങ്കുകള്‍, സംസ്ഥാന സഹകരണ ബാങ്കുകള്‍, ജില്ലാ കേന്ദ്ര സഹകരണ ബാങ്കുകള്‍ എന്നിവ ഒഴികെ) ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികള്‍ക്കും (എന്‍ബിഎഫ്‌സി) ബാധകമാണ്.

 

 

Tags:    

Similar News