കരാർ റദ്ദാക്കൽ: പ്രൈം ഫോക്കസ് ഓഹരികളിൽ 5 ശതമാനം ഇടിവ്
പ്രൈം ഫോക്കസിന്റെ ഓഹരികള്‍ ഇന്ന് ബിഎസ്ഇ യില്‍ 4.96 ശതമാനം ഇടിഞ്ഞു. കമ്പനിയുടെ യുകെ അധിഷ്ഠിത ഉപവിഭാഗമായ ഡിഎന്‍ഇജി യും സ്‌പോര്‍ട്ട്‌സ് വെഞ്ച്വര്‍സ് അക്വിസിഷന്‍ കോര്‍പ്പും നേരത്തെ പ്രഖ്യാപിച്ച ബിസിനസ് കോമ്പിനേഷന്‍ കരാര്‍ അവസാനിപ്പിക്കാന്‍ പരസ്പര ധാരണയിലെത്തിയിരുന്നു. വിപണിയിലെ പ്രതികൂല സാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നീക്കം. ഇതോടെയാണ് കമ്പനിയുടെ ഓഹരികളിലും ഇടിവുണ്ടായത്. ഫീച്ചര്‍ ഫിലിം, ടെലിവിഷന്‍, മള്‍ട്ടിപ്ലാറ്റ്‌ഫോം ഉള്ളടക്കം എന്നിവ സൃഷ്ടിക്കുന്നതിനുള്ള വിഷ്വല്‍ ഇഫക്റ്റ്സ് (വിഎഫ്എക്‌സ്), ആനിമേഷന്‍ കമ്പനിയാണ് ഡിഎന്‍ഇജി. ഡിഎന്‍ഇജി അടുത്തിടെ ശക്തമായ വരുമാന വളര്‍ച്ച റിപ്പോര്‍ട്ട് […]
പ്രൈം ഫോക്കസിന്റെ ഓഹരികള്‍ ഇന്ന് ബിഎസ്ഇ യില്‍ 4.96 ശതമാനം ഇടിഞ്ഞു. കമ്പനിയുടെ യുകെ അധിഷ്ഠിത ഉപവിഭാഗമായ ഡിഎന്‍ഇജി യും സ്‌പോര്‍ട്ട്‌സ് വെഞ്ച്വര്‍സ് അക്വിസിഷന്‍ കോര്‍പ്പും നേരത്തെ പ്രഖ്യാപിച്ച ബിസിനസ് കോമ്പിനേഷന്‍ കരാര്‍ അവസാനിപ്പിക്കാന്‍ പരസ്പര ധാരണയിലെത്തിയിരുന്നു. വിപണിയിലെ പ്രതികൂല സാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നീക്കം. ഇതോടെയാണ് കമ്പനിയുടെ ഓഹരികളിലും ഇടിവുണ്ടായത്. ഫീച്ചര്‍ ഫിലിം, ടെലിവിഷന്‍, മള്‍ട്ടിപ്ലാറ്റ്‌ഫോം ഉള്ളടക്കം എന്നിവ സൃഷ്ടിക്കുന്നതിനുള്ള വിഷ്വല്‍ ഇഫക്റ്റ്സ് (വിഎഫ്എക്‌സ്), ആനിമേഷന്‍ കമ്പനിയാണ് ഡിഎന്‍ഇജി.
ഡിഎന്‍ഇജി അടുത്തിടെ ശക്തമായ വരുമാന വളര്‍ച്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു. കമ്പനിയ്ക്ക് ലഭിച്ചേക്കാവുന്ന പുതിയ ബിസിനസുകള്‍ റെക്കോര്‍ഡ് നിലയിലാണ്. ഇത് വെളിപ്പെടുത്തുന്നത് വിഷ്വല്‍ ഇഫക്ട്‌സ്, ആനിമേഷന്‍ സേവനങ്ങള്‍ക്കുള്ള അഭൂതപൂര്‍വ്വമായ ഡിമാന്റാണ്.
"ഡിഎന്‍ഇജി യുടെ ഭാവിയെക്കുറിച്ച് ഞങ്ങള്‍ക്ക് മികച്ച ശുഭാപ്തിവിശ്വാസമുണ്ട്. ഈ ആഴ്ച ആദ്യം പ്രഖ്യാപിച്ച ഞങ്ങളുടെ എക്കാലത്തെയും ഉയര്‍ന്ന വരുമാന വളര്‍ച്ചയോടെയുള്ള സാമ്പത്തിക ഫലങ്ങള്‍ സൃഷ്ടിക്കാന്‍ കമ്പനിയ്ക്ക് സാധിക്കുന്നുണ്ട്. 2025 വരെ നെറ്റ്ഫ്‌ളിക്‌സുമായി പ്രഖ്യാപിച്ച മള്‍ട്ടി-ഇയര്‍ കരാർ എക്സ്റ്റന്‍ഷനും, വിഎഫ്എക്‌സ് സേവനങ്ങളുടെ പുതുക്കല്‍ കരാറും ചൂണ്ടിക്കാണിക്കുന്നതു പോലെ, ഞങ്ങളുടെ വിഷ്വല്‍ ഇഫക്റ്റുകള്‍ക്കും ആനിമേഷന്‍ സേവനങ്ങള്‍ക്കുമുള്ള ആവശ്യം ഗണ്യമായി വര്‍ധിക്കുകയാണ്," ഡിഎന്‍ഇജി ചെയര്‍മാനും സിഇഒയുമായ നമിത് മല്‍ഹോത്ര പറഞ്ഞു.