വില്പന നേട്ടം: ഫോഴ്സ് മോട്ടോഴ്സ് ഓഹരികൾ ഉയർന്നു
വിപണിയിൽ ഓട്ടോ മേഖലയിലെ ഓഹരികൾ നഷ്ടത്തിലായിരുന്നുവെങ്കിലും ഫോഴ്സ് മോട്ടോഴ്സിന്റെ ഓഹരികൾ അതിനു വിപരീതമായി മികച്ച ഉയർച്ച രേഖപ്പെടുത്തി. മെയ് മാസത്തിലെ ആഭ്യന്തര വില്പനയിൽ 31 ശതമാനം വളർച്ച റിപ്പോർട്ട് ചെയ്തതിനു പിന്നാലെയാണ് ഈ വർദ്ധനവ്. ബിഎസ്ഇ യിൽ ഓഹരി വില 6.72 ശതമാനം ഉയർന്ന് 1,119.40 രൂപ വരെ എത്തിയിരുന്നു. വില 24.30 രൂപ (2.32 ശതമാനം) ഉയർന്നു 1,073.20 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ലൈറ്റ് കൊമേർഷ്യൽ വാഹനങ്ങളും, യൂട്ടിലിറ്റി വാഹനങ്ങളും, അവയുടെ എൻജിനും നിർമിക്കുന്ന കമ്പനി […]
വിപണിയിൽ ഓട്ടോ മേഖലയിലെ ഓഹരികൾ നഷ്ടത്തിലായിരുന്നുവെങ്കിലും ഫോഴ്സ് മോട്ടോഴ്സിന്റെ ഓഹരികൾ അതിനു വിപരീതമായി മികച്ച ഉയർച്ച രേഖപ്പെടുത്തി. മെയ് മാസത്തിലെ ആഭ്യന്തര വില്പനയിൽ 31 ശതമാനം വളർച്ച റിപ്പോർട്ട് ചെയ്തതിനു പിന്നാലെയാണ് ഈ വർദ്ധനവ്.
ബിഎസ്ഇ യിൽ ഓഹരി വില 6.72 ശതമാനം ഉയർന്ന് 1,119.40 രൂപ വരെ എത്തിയിരുന്നു. വില 24.30 രൂപ (2.32 ശതമാനം) ഉയർന്നു 1,073.20 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ലൈറ്റ് കൊമേർഷ്യൽ വാഹനങ്ങളും, യൂട്ടിലിറ്റി വാഹനങ്ങളും, അവയുടെ എൻജിനും നിർമിക്കുന്ന കമ്പനി 2022 മെയ് മാസത്തിൽ 1,709 യൂണിറ്റുകളാണ് വിറ്റത്. കഴിഞ്ഞ വർഷം മെയ് മാസത്തിൽ ഇത് 1,306 യൂണിറ്റുകളായിരുന്നു.
കമ്പനിയുടെ കയറ്റുമതി വിൽപന 105 ശതമാനം ഉയർന്ന് 317 യൂണിറ്റുകളായി. ഇതോടെ ഈ മാസത്തിലെ ഉത്പാദനം 2,047 യൂണിറ്റുകളായി വർധിച്ചു. ഇത് കഴിഞ്ഞ വർഷം മെയ് മാസത്തിലെ ഉല്പാദനത്തിൽ നിന്നും 56 ശതമാനം വർധനവാണ് സൂചിപ്പിക്കുന്നത്