സ്വര്‍ണത്തിന് ഇന്ന് ദു:ഖവെള്ളി: പവന് 600 രൂപയുടെ ഇടിവ്
കൊച്ചി: സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇടിവ്. ഇന്ന് പവന് 600 രൂപ കുറഞ്ഞ് 37,160 രൂപയില്‍ എത്തി. ഗ്രാമിന് 75 രൂപയാണ് കുറഞ്ഞത്. രണ്ട് ദിവസത്തെ തുടര്‍ച്ചയായ ഇടിവിന് പിന്നാലെ വ്യാഴാഴ്ച്ച പവന് 360 രൂപ വര്‍ധിച്ച് 37,760 രൂപയില്‍ എത്തിയിരുന്നു. 4,645 രൂപയാണ് ഗ്രാമിന് ഇന്നത്തെ വില. കഴിഞ്ഞ രണ്ടാഴ്ച്ചയിലേറെയായി സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം പ്രകടമാണ്. ഇക്കഴിഞ്ഞ അക്ഷയ തൃതീയയുടെ തലേന്ന് പവന് 952 രൂപയാണ് ഇടിഞ്ഞത്. മാര്‍ച്ച് ഒന്‍പതാം തീയതി സ്വര്‍ണവില 40,560 രൂപയിലേക്ക് കുതിച്ചിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ […]
കൊച്ചി: സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇടിവ്. ഇന്ന് പവന് 600 രൂപ കുറഞ്ഞ് 37,160 രൂപയില്‍ എത്തി. ഗ്രാമിന് 75 രൂപയാണ് കുറഞ്ഞത്. രണ്ട് ദിവസത്തെ തുടര്‍ച്ചയായ ഇടിവിന് പിന്നാലെ വ്യാഴാഴ്ച്ച പവന് 360 രൂപ വര്‍ധിച്ച് 37,760 രൂപയില്‍ എത്തിയിരുന്നു. 4,645 രൂപയാണ് ഗ്രാമിന് ഇന്നത്തെ വില. കഴിഞ്ഞ രണ്ടാഴ്ച്ചയിലേറെയായി സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം പ്രകടമാണ്. ഇക്കഴിഞ്ഞ അക്ഷയ തൃതീയയുടെ തലേന്ന് പവന് 952 രൂപയാണ് ഇടിഞ്ഞത്.
മാര്‍ച്ച് ഒന്‍പതാം തീയതി സ്വര്‍ണവില 40,560 രൂപയിലേക്ക് കുതിച്ചിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണത്തിന്റെ വില ഔണ്‍സിന് 1,821.80 ഡോളറായി. 2020 ഓഗസ്റ്റ് ഏഴിനാണ് നിലവിലുള്ളതില്‍ ഏറ്റവുമധികം സ്വര്‍ണവില സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. പവന് 42,000 രൂപ വരെ അക്കാലയളവില്‍ വില എത്തിയിരുന്നു. ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് ഏകദേശം 108.82 ഡോളറായി.