എച്ച്എസ്ബിസി $425 മില്യണ് എല്‍ ആന്‍ഡ് ടി എഎംസിയെ ഏറ്റെടുക്കുന്നു
ഡെല്‍ഹി : എല്‍ ആന്‍ഡ് ടി ഇന്‍വെസ്റ്റ്‌മെന്റ് മാനേജ്‌മെന്റ് ലിമിറ്റഡിനെ ഏറ്റെടുക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ എച്ച്എസ്ബിസി അസറ്റ് മാനേജ്‌മെന്റ് ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡ് ഉടന്‍ ആരംഭിക്കും. എല്‍ ആന്‍ഡ് ടി എഎംസിയുടെ നൂറു ശതമാനം ഓഹരിയും ഏറ്റെടുക്കാന്‍ കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ (സിസിഐ) അനുമതി ലഭിച്ചതോടെയാണ് കമ്പനി നടപടിക്രമങ്ങള്‍ ആരംഭിച്ചത്. സിസിഐയുടെ ട്വീറ്റിലും അനുമതി സംബന്ധിച്ച അറിയിപ്പുണ്ട്. ഏറ്റെടുക്കല്‍ പൂര്‍ത്തിയാകുന്നതോടെ എല്‍ ആന്‍ഡ് ടി എഎംസി നിയന്ത്രിക്കുന്ന എല്‍ ആന്‍ഡ് ടി മ്യൂച്വല്‍ ഫണ്ട് സ്‌കീമുകളുടെ സ്‌പോണ്‍സര്‍ഷിപ്പ്, […]
ഡെല്‍ഹി : എല്‍ ആന്‍ഡ് ടി ഇന്‍വെസ്റ്റ്‌മെന്റ് മാനേജ്‌മെന്റ് ലിമിറ്റഡിനെ ഏറ്റെടുക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ എച്ച്എസ്ബിസി അസറ്റ് മാനേജ്‌മെന്റ് ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡ് ഉടന്‍ ആരംഭിക്കും. എല്‍ ആന്‍ഡ് ടി എഎംസിയുടെ നൂറു ശതമാനം ഓഹരിയും ഏറ്റെടുക്കാന്‍ കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ (സിസിഐ) അനുമതി ലഭിച്ചതോടെയാണ് കമ്പനി നടപടിക്രമങ്ങള്‍ ആരംഭിച്ചത്. സിസിഐയുടെ ട്വീറ്റിലും അനുമതി സംബന്ധിച്ച അറിയിപ്പുണ്ട്.
ഏറ്റെടുക്കല്‍ പൂര്‍ത്തിയാകുന്നതോടെ എല്‍ ആന്‍ഡ് ടി എഎംസി നിയന്ത്രിക്കുന്ന എല്‍ ആന്‍ഡ് ടി മ്യൂച്വല്‍ ഫണ്ട് സ്‌കീമുകളുടെ സ്‌പോണ്‍സര്‍ഷിപ്പ്, ട്രസ്റ്റി, മാനേജ്‌മെന്റ്, അഡ്മിനിഷ്ട്രേഷന്‍ എന്നിവയിലുള്‍പ്പടെ മാറ്റമുണ്ടാകും.
നിലവിലെ എച്ച്എസ്ബിസി ട്രസ്റ്റിയ്ക്ക് തന്നെയാകും എല്‍ ആന്‍ഡ് ടി മ്യൂച്വല്‍ ഫണ്ടിന്റെ ചുമതല. 425 മില്യണ്‍ ഡോളറിനാണ് എല്‍ ആന്‍ഡ് ടി ഇന്‍വെസ്റ്റ്‌മെന്റിനെ ഏറ്റെടുക്കുകയെന്ന് എച്ച്എസ്ബിസി എഎംസി ഇക്കഴിഞ്ഞ ഡിസംബറില്‍ അറിയിച്ചിരുന്നു.