നാല് ദിവസത്തെ തകർച്ചയ്ക്ക് ശേഷം നഷ്ടം നികത്തി സൂചികകൾ ​

മുംബൈ: ഉയർന്ന അസ്ഥിരമായ വ്യാപാരത്തിൽ, ഐടി, റിയാലിറ്റി മേഖലയിലെ വാങ്ങലുകൾ വഴി നാല് ദിവസത്തെ കനത്ത തകർച്ചയ്ക്ക് ശേഷം സെൻസെക്സും നിഫ്റ്റിയും ചൊവ്വാഴ്ച കുത്തനെ ഉയർന്നു. ബിഎസ്ഇ സെൻസെക്‌സ് നഷ്ടത്തിൽ ആരംഭിച്ച് 581.93 പോയിന്റ് (1.10 %) ഇടിഞ്ഞ് 52,260.82 എന്ന നിലയിലെത്തി. ​വലിയ ചാഞ്ചാട്ടങ്ങൾ നേരിടുന്ന വിപണിയിൽ വ്യാപാര സമയത്ത് സെൻസെക്സ് ഉയർന്ന് 53,484.26 ലും ഏറ്റവും താഴ്ന്ന 52,260.82 എന്ന പോയിന്റിലും എത്തിയിരുന്നു. എന്നാൽ ഒടുവിൽ 581.34 പോയിന്റ് (1.10 %) ഉയർന്ന് 53,424.09 […]

Update: 2022-03-08 06:30 GMT

മുംബൈ: ഉയർന്ന അസ്ഥിരമായ വ്യാപാരത്തിൽ, ഐടി, റിയാലിറ്റി മേഖലയിലെ വാങ്ങലുകൾ വഴി നാല് ദിവസത്തെ കനത്ത തകർച്ചയ്ക്ക് ശേഷം സെൻസെക്സും നിഫ്റ്റിയും ചൊവ്വാഴ്ച കുത്തനെ ഉയർന്നു.

ബിഎസ്ഇ സെൻസെക്‌സ് നഷ്ടത്തിൽ ആരംഭിച്ച് 581.93 പോയിന്റ് (1.10 %) ഇടിഞ്ഞ് 52,260.82 എന്ന നിലയിലെത്തി. ​വലിയ ചാഞ്ചാട്ടങ്ങൾ നേരിടുന്ന വിപണിയിൽ വ്യാപാര സമയത്ത് സെൻസെക്സ് ഉയർന്ന് 53,484.26 ലും ഏറ്റവും താഴ്ന്ന 52,260.82 എന്ന പോയിന്റിലും എത്തിയിരുന്നു. എന്നാൽ ഒടുവിൽ 581.34 പോയിന്റ് (1.10 %) ഉയർന്ന് 53,424.09 ൽ ക്ലോസ് ചെയ്തു.

എൻഎസ്ഇ നിഫ്റ്റി തു‌ടക്കത്തിൽ 115.75 പോയിന്റ് (0.72 %) ഇടിഞ്ഞ് 15,747.40 ൽ എത്തിയെങ്കിലും പിന്നീട് 150.30 പോയിന്റ് (0.95%) ഉയർന്ന് 16,013.45 ൽ അവസാനിച്ചു.

തിങ്കളാഴ്ച സെൻസെക്‌സ് 1,491.06 പോയിന്റ് (2.74 %) താഴ്ന്ന് 52,842.75ലും നിഫ്റ്റി 382.20 പോയിന്റ് (2.35%) ഇടിഞ്ഞ് 15,863.15ലും ക്ലോസ് ചെയ്‌തിരുന്നു..

സെൻസെക്സിൽ സൺ ഫാർമ, ടിസിഎസ്, ടെക് മഹീന്ദ്ര, എൻടിപിസി, വിപ്രോ, അൾട്രാടെക് സിമന്റ്, ഡോ.റെഡ്ഡീസ് ലബോറട്ടറീസ്, ഇൻഫോസിസ് എന്നിവ 3.99 ശതമാനം ഉയർന്നു. എന്നാൽ, ടാറ്റ സ്റ്റീൽ, നെസ്‌ലെ, ടൈറ്റൻ കമ്പനി, പവർഗ്രിഡ്, റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവ നഷ്ടത്തിലാണ്.

വിപണിയിൽ ബിഎസ്ഇ മിഡ്ക്യാപ് സൂചിക 1.46 ശതമാനവും സ്മോൾക്യാപ് 1.33 ശതമാനവും ഉയർന്നു.

"ആഗോള പണപ്പെരുപ്പ സമ്മർദ്ദത്തിന്റെ ആഘാതത്തെ ഭയന്ന് മറ്റ് ഏഷ്യൻ വിപണികൾ നെഗറ്റീവ് ടെറിട്ടറിയിൽ വ്യാപാരം തുടരുമ്പോൾ പ്രധാന പാശ്ചാത്യ വിപണികൾ ലാഭത്തിലാണ് വ്യാപാരം ചെയ്യുന്നത്," ജിയോജിത് ഫിനാൻഷ്യൽ സർവീസസ് റിസർച്ച് ഹെഡ് വിനോദ് നായർ പറഞ്ഞു.

​ഹോങ്കോംഗ്, ഷാങ്ഹായ്, ടോക്കിയോ എന്നിവിടങ്ങളിലെ ഓഹരികൾ താഴ്ന്ന നിലയിലാണ്. യുഎസിലെ സ്റ്റോക്ക് എക്സ്ചേഞ്ചുകൾ തിങ്കളാഴ്ച കുത്തനെ ഇടിഞ്ഞ് നെഗറ്റീവ് ടെറിട്ടറിയിൽ ക്ലോസ് ചെയ്തു.

ബ്രെന്റ് ക്രൂഡ് 2.87 ശതമാനം ഉയർന്ന് ബാരലിന് 126.6 ഡോളറിലെത്തി.

​"യുക്രൈൻ യുദ്ധത്തിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ആശങ്കകൾ രൂക്ഷമായതിനാൽ നിക്ഷേപകർ ഓഹരികൾ വിറ്റഴിക്കുകയും സുരക്ഷിതമായ ആസ്തികൾ സംഭരിക്കുകയും ചെയ്തതിനാൽ യുഎസ് ഇക്വിറ്റികൾ ഇടിഞ്ഞു. നാസ് ഡാക് 3.6 ശതമാനം ഇടിഞ്ഞതായി റിലയൻസ് സെക്യൂരിറ്റീസ് റിസർച്ച് മേധാവി മിതുൽ ഷാ പറഞ്ഞു.

എക്‌സ്‌ചേഞ്ച് ഡാറ്റ പ്രകാരം വിദേശ സ്ഥാപന നിക്ഷേപകർ തിങ്കളാഴ്ച അറ്റ ​​അടിസ്ഥാനത്തിൽ 7,482.08 കോടി രൂപയുടെ ഓഹരികൾ ഇന്ത്യൻ വിപണികളിൽ വിറ്റഴിച്ചു.

Tags:    

Similar News