2022-ലെ ജിഡിപി 5.5% ആയി താഴ്ത്തി ചൈന
ബെയ്‌ജിങ്: ജിഡിപി ലക്ഷ്യം 5.5 ശതമാനമായി കുറച്ച് ആഗോള തലത്തില്‍ രണ്ടാമത്തെ വലിയ സമ്പദ് വ്യവസ്ഥയായ ചൈന. കഴിഞ്ഞ വര്‍ഷത്തെ 6.1 ശതമാനത്തില്‍ നിന്നാണ് ഈ വര്‍ഷം 5.5 ശതമാനമായി കുറച്ചിരിക്കുന്നത്. നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസിന് സമര്‍പ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടിലാണ് കൗണ്‍സില്‍ തലവന്‍ ലി കെകിയാങ് ചൈനയുടെ പുതിയ ജിഡിപി ലക്ഷ്യം പ്രഖ്യാപിച്ചത്. 2021ല്‍ ചൈനയുടെ സമ്പദ് വ്യവസ്ഥ 8.1 ശതമാനം വര്‍ധിച്ച് 18 ട്രില്ല്യണ്‍ ഡോളറിലെത്തിയിരുന്നു. ദശാബ്ദത്തിലെ ഏറ്റവും മികച്ച സാമ്പത്തിക വളര്‍ച്ചയായിരുന്നു ഇത്. 2021-ലെ […]
ബെയ്‌ജിങ്: ജിഡിപി ലക്ഷ്യം 5.5 ശതമാനമായി കുറച്ച് ആഗോള തലത്തില്‍ രണ്ടാമത്തെ വലിയ സമ്പദ് വ്യവസ്ഥയായ ചൈന.
കഴിഞ്ഞ വര്‍ഷത്തെ 6.1 ശതമാനത്തില്‍ നിന്നാണ് ഈ വര്‍ഷം 5.5 ശതമാനമായി കുറച്ചിരിക്കുന്നത്.
നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസിന് സമര്‍പ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടിലാണ് കൗണ്‍സില്‍ തലവന്‍ ലി കെകിയാങ് ചൈനയുടെ പുതിയ ജിഡിപി ലക്ഷ്യം പ്രഖ്യാപിച്ചത്.
2021ല്‍ ചൈനയുടെ സമ്പദ് വ്യവസ്ഥ 8.1 ശതമാനം വര്‍ധിച്ച് 18 ട്രില്ല്യണ്‍ ഡോളറിലെത്തിയിരുന്നു. ദശാബ്ദത്തിലെ ഏറ്റവും മികച്ച സാമ്പത്തിക വളര്‍ച്ചയായിരുന്നു ഇത്. 2021-ലെ സര്‍ക്കാര്‍ ലക്ഷ്യമായ 6% ശതമാനത്തിന് മുകളിലായിരുന്നു വളര്‍ച്ച രേഖപ്പെടുത്തിയത്.
2022-ല്‍ 11 ദശലക്ഷത്തിലധികം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ചൈന പദ്ധതിയിടുന്നതായി പാര്‍ലമെന്റില്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ ലി പറഞ്ഞു. 2022-ല്‍ ജിഡിപിയിലേക്കുള്ള കമ്മി ഏകദേശം 2.8 ശതമാനമായി കുറയ്ക്കാനും ചൈന പദ്ധതിയിടുന്നുണ്ട്.
എങ്കിലും ചൈനയുടെ സമ്പദ് വ്യവസ്ഥയുടെ അടിസ്ഥാനകാര്യങ്ങള്‍ മാറ്റമില്ലാതെ തുടരും, അവ ദീര്‍ഘകാല വളര്‍ച്ച നിലനിര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.
2,800-ലധികം അംഗങ്ങള്‍ പാര്‍ലമെന്റില്‍ പങ്കെടുത്തു. വാര്‍ഷിക നിയമനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി ഒരാഴ്ച്ചയ്ക്ക് ശേഷം വീണ്ടും യോഗം ചേരും.