ഇന്ന് നിക്ഷേപകർക്ക് നഷ്ടമായത് 86,742 കോടി രൂപ
റഷ്യയും യുക്രൈനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ബുധനാഴ്ച ആഗോള ഓഹരി വിപണിയിലെ ബലഹീനതയെ പ്രതിഫലിപ്പിച്ചുകൊണ്ട് ഇന്ത്യൻ നിക്ഷേപകരുടെ ആസ്തി 86,741.74 കോടി രൂപ ഇടിഞ്ഞു. ആഗോള തലത്തിലുള്ള വില്‍പ്പനയ്ക്ക് അനുസൃതമായി സെന്‍സെക്‌സ് 1227.18 പോയിന്റ് വരെ ഇടിഞ്ഞ് 55,020.1 ല്‍ എത്തിയിരുന്നു. എന്നാല്‍ വിപണി അവസാനിക്കുമ്പോള്‍ 778.38 പോയിന്റ് അഥവാ 1.38 ശതമാനം താഴ്ന്ന് 55,468.90 എന്ന നിലയിലെത്തി. അസംസ്‌കൃത എണ്ണയുടെ വിലക്കയറ്റവും വിദേശ മൂലധനത്തിന്റെ ഒഴുക്കുമാണ് നിക്ഷേപകരുടെ പിന്മാറ്റത്തിന് കാരണമായി. ബിസ്ഇ ലിസ്റ്റ് ചെയ്ത […]
റഷ്യയും യുക്രൈനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ബുധനാഴ്ച ആഗോള ഓഹരി വിപണിയിലെ ബലഹീനതയെ പ്രതിഫലിപ്പിച്ചുകൊണ്ട് ഇന്ത്യൻ നിക്ഷേപകരുടെ ആസ്തി 86,741.74 കോടി രൂപ ഇടിഞ്ഞു.
ആഗോള തലത്തിലുള്ള വില്‍പ്പനയ്ക്ക് അനുസൃതമായി സെന്‍സെക്‌സ് 1227.18 പോയിന്റ് വരെ ഇടിഞ്ഞ് 55,020.1 ല്‍ എത്തിയിരുന്നു. എന്നാല്‍ വിപണി അവസാനിക്കുമ്പോള്‍ 778.38 പോയിന്റ് അഥവാ 1.38 ശതമാനം താഴ്ന്ന് 55,468.90 എന്ന നിലയിലെത്തി.
അസംസ്‌കൃത എണ്ണയുടെ വിലക്കയറ്റവും വിദേശ മൂലധനത്തിന്റെ ഒഴുക്കുമാണ് നിക്ഷേപകരുടെ പിന്മാറ്റത്തിന് കാരണമായി. ബിസ്ഇ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണി മൂലധനം 86,741.74 രൂപ ഇടിഞ്ഞ് 2,51,52,303.305 കോടി രൂപയിലെത്തി.
സെന്‍സെക്‌സില്‍ ഏറ്റവും കൂടുതല്‍ നഷ്ടം രേഖപ്പെടുത്തിയത് മാരുതിയാണ്. ആറ് ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. ഡോ റെഡ്ഡീസ് ലബോറട്ടറീസ്, ഏഷ്യന്‍ പെയിന്റ്‌സ്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി, എച്ച്ഡിഎഫ്‌സി ബാങ്ക്, അള്‍ട്രാടെക് സിമന്റ് എന്നിവയാണ് തൊട്ടു പുറകില്‍.
ബ്രെന്റ് ക്രൂഡ് 110 യുഎസ് ഡോളര്‍ കടന്നതിനാല്‍ ക്രൂഡ് ഓയില്‍ വിലയിലെ കുത്തനെയുള്ള കുതിച്ചുചാട്ടം ഇന്ത്യന്‍ വിപണിയെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളിയാണ്. അതേസമയം വലിയ പിരിമുറുക്കമാണ് റഷ്യ-യുക്രൈന്‍ യുദ്ധം മൂലം ഇന്ത്യന്‍ വിപണികള്‍ക്ക് ഇന്ന് നേരിടേണ്ടി വന്നത്.
"പ്രധാന സൂചികകള്‍ പരിശോധിച്ചാല്‍, വിപണി വളരെ ദുര്‍ബലമായിരുന്നു. പക്ഷേ വിശാലമായ വിപണിയില്‍ താഴ്ന്ന തലങ്ങളില്‍ നിന്ന് ചില വാങ്ങലുകള്‍ ഉണ്ടായിരുന്നു", സ്വസ്തിക ഇന്‍വെസ്റ്റ്മാര്‍ട്ട് ലിമിറ്റഡിന്റെ ഗവേഷണ വിഭാഗം മേധാവി സന്തോഷ് മീണ പറഞ്ഞു.
റഷ്യ-യുക്രൈന്‍ പ്രതിസന്ധിയുമായി ബന്ധപ്പെട്ട വലറെ മോശം വാര്‍ത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. ക്രൂഡ് ഓയില്‍ വിലയിലെ മാറ്റമാണ് വിപണിയിലെ ചാഞ്ചാട്ടത്തിന് പ്രധാന കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിപണികള്‍ അസ്ഥിരമായി വ്യാപാരം ചെയ്യുകയും ദുര്‍ബലമായ ആഗോള സൂചനകള്‍ക്കിടയില്‍ ഒരു ശതമാനത്തിലധികം നഷ്ടപ്പെടുകയും ചെയ്തു. റഷ്യ-യുക്രൈൻ യുദ്ധം ശക്തമാകുമെന്ന വാര്‍ത്തകള്‍ ദുര്‍ബലമായ തുടക്കത്തിലേക്ക് നയിച്ചു. ക്രൂഡ് ഓയില്‍ വിലയിലെ കുത്തനെ വര്‍ധനവ് ഇത് കാരങ്ങള്‍ കൂടുതല്‍ വഷളാക്കി, റെലിഗെയര്‍ ബ്രോക്കിംഗ് ലിമിറ്റഡ് റിസര്‍ച്ച് വിപി അജിത് മിശ്ര പറഞ്ഞു.