തുടർച്ചയായ ആറാം ദിവസവും നഷ്ടം ഏറ്റുവാങ്ങി സെൻസെക്സും നിഫ്റ്റിയും

​മുംബൈ: നിക്ഷേപകരിലേക്ക് ആശങ്കയ്ക്ക് വഴിതുറന്ന് യുക്രെയ്ൻ പ്രതിസന്ധി. തുടർച്ചയായ ആറാം ദിവസവും (ബുധനാഴ്ച) ഇന്ത്യൻ സൂചികകൾ നഷ്ടം രേഖപ്പെടുത്തി. ​സെൻസെക്‌സ് 68.62 പോയിന്റ് (0.12% ) താഴ്ന്ന് 57,232.06ലും നിഫ്റ്റി 28.95 പോയിന്റ് (0.12) ശതമാനം ഇടിഞ്ഞ് 17,063.25ലും ക്ലോസ് ചെയ്തു. ​സെഷന്റെ ആദ്യ പകുതിയിൽ രണ്ട് സൂചികകളും പോസിറ്റീവായി തന്നെ വ്യാപാരം നടത്തി. റഷ്യ- യുക്രെയ്ൻ സൈനിക നീക്കങ്ങൾക്ക് ശേഷം റഷ്യയ്‌ക്കെതിരായ പാശ്ചാത്യ ഉപരോധത്തിൽ വ്‌ളാഡിമിർ പുടിൻ നയം മയപ്പെടുത്തുമെന്നും യുദ്ധം ഒഴിവായേക്കുമെന്നും നിക്ഷേപകർ പ്രതീക്ഷിച്ചതിനാൽ […]

Update: 2022-02-23 06:47 GMT

​മുംബൈ: നിക്ഷേപകരിലേക്ക് ആശങ്കയ്ക്ക് വഴിതുറന്ന് യുക്രെയ്ൻ പ്രതിസന്ധി. തുടർച്ചയായ ആറാം ദിവസവും (ബുധനാഴ്ച) ഇന്ത്യൻ സൂചികകൾ നഷ്ടം രേഖപ്പെടുത്തി.

​സെൻസെക്‌സ് 68.62 പോയിന്റ് (0.12% ) താഴ്ന്ന് 57,232.06ലും നിഫ്റ്റി 28.95 പോയിന്റ് (0.12) ശതമാനം ഇടിഞ്ഞ് 17,063.25ലും ക്ലോസ് ചെയ്തു.

​സെഷന്റെ ആദ്യ പകുതിയിൽ രണ്ട് സൂചികകളും പോസിറ്റീവായി തന്നെ വ്യാപാരം നടത്തി. റഷ്യ- യുക്രെയ്ൻ സൈനിക നീക്കങ്ങൾക്ക് ശേഷം റഷ്യയ്‌ക്കെതിരായ പാശ്ചാത്യ ഉപരോധത്തിൽ വ്‌ളാഡിമിർ പുടിൻ നയം മയപ്പെടുത്തുമെന്നും യുദ്ധം ഒഴിവായേക്കുമെന്നും നിക്ഷേപകർ പ്രതീക്ഷിച്ചതിനാൽ ഏഷ്യൻ മാർക്കറ്റ് കുറച്ചൂടെ സജീവമായിരുന്നു.

സെൻസെക്‌സിൽ ലാഭനഷ്ടങ്ങൾ തുല്യമായി തന്നെ കാണാൻ കഴിഞ്ഞു. എൻടിപിസി, എൽ ആൻഡ് ടി, നെസ്‌ലെ, ഐസിഐസിഐ ബാങ്ക് ഓഹരികളാണ് സൂചികയിൽ ഏറ്റവും കൂടുതൽ ഇടിഞ്ഞത്.

യുഎസ്, ജപ്പാൻ, യൂറോപ്യൻ ശക്തികൾ റഷ്യയ്‌ക്കെതിരെ ഉപരോധം ഏർപ്പെടുത്തിയതിന് ശേഷം യുക്രെയ്‌നിലെ യുദ്ധം ഒഴിവാക്കാനാകുമെന്ന പ്രതീക്ഷയിൽ ഏഷ്യയിൽ ചിലയിടങ്ങളിൽ ഓഹരികൾ കൂടുതലും ഉയർന്ന നിലയിൽ തന്നെ അവസാനിച്ചു.

എന്നാൽ യുക്രെയ്നിന്റെ കിഴക്കൻ മേഖലകളിലേക്ക് റഷ്യ സൈന്യത്തെ അയച്ചതിനെത്തുടർന്ന് ചൊവ്വാഴ്ച വാൾസ്ട്രീറ്റിൽ ഓഹരികൾ താഴ്ന്നു തന്നെ കാണപ്പെട്ടു. ​യുക്രൈനിലെ രണ്ടു പ്രദേശങ്ങളെ റഷ്യ അംഗീകരിച്ചതിൽ പ്രതിഷേധിച്ചു യുഎസ് സ്റ്റേറ്റ് സെക്രട്ടറി ടോണി ബ്ലിങ്കെൻ ചൊവ്വാഴ്ച റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവുമായി നടത്താനിരുന്ന കൂടിക്കാഴ്ച റദ്ദാക്കി.

ചൊവ്വാഴ്ച്ച രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന വിലയായ 99.50 ഡോളറിൽ നിന്നും ​ബ്രെന്റ് ക്രൂഡ് ഫ്യൂച്ചറുകൾ ബാരലിന് 96.74 ഡോളർ എന്ന താഴ്ന്ന മൂല്യത്തിലെത്തി.

വിദേശ സ്ഥാപന നിക്ഷേപകർ ഇന്ത്യൻ വിപണികളിൽ അവരുടെ വിൽപ്പന തുടരുകയാണ്. എക്‌സ്‌ചേഞ്ച് ഡാറ്റ പ്രകാരം ചൊവ്വാഴ്ച 3,245.52 കോടി രൂപയുടെ ഓഹരികളാണ് വിറ്റഴിച്ചത്.

Tags:    

Similar News