ഫെബ്രു. 18 വരെ വിദേശ നിക്ഷേപകര്‍ പിൻവലിച്ചത് 18,856 കോടി രൂപ

ന്യൂഡല്‍ഹി: ഫെബ്രുവരി 18 വരെയുള്ള കണക്കനുസരിച്ച് വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ (എഫ് പി ഐ ) ഇന്ത്യയില്‍ നിന്ന് 18,856 കോടി രൂപ പിന്‍വലിച്ചു. രാഷ്ട്രീയ പിരിമുറുക്കങ്ങള്‍ക്കും യുഎസ് ഫെഡറല്‍ റിസര്‍വിന്റെ നിരക്ക് വര്‍ദ്ധനയുടെ സാധ്യതകള്‍ക്കുമിടയില്‍ വിപണിയില്‍ നിന്നു പിന്‍വലിച്ച തുകയാണിത്. ഡെപ്പോസിറ്ററികളിലെ കണക്കുകള്‍ പ്രകാരം, വിദേശ നിക്ഷേപകര്‍ ഫെബ്രുവരി 1 മുതല്‍ 18 വരെ ഇക്വിറ്റികളില്‍ നിന്ന് 15,342 കോടി രൂപയും ബോണ്ട് മാര്‍ക്കറ്റില്‍ നിന്ന് 3,629 കോടി രൂപയും പിന്‍വലിച്ചിട്ടുണ്ട്. അതേ സമയം, അവര്‍ […]

Update: 2022-02-20 06:36 GMT

ന്യൂഡല്‍ഹി: ഫെബ്രുവരി 18 വരെയുള്ള കണക്കനുസരിച്ച് വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ (എഫ് പി ഐ ) ഇന്ത്യയില്‍ നിന്ന് 18,856 കോടി രൂപ പിന്‍വലിച്ചു. രാഷ്ട്രീയ പിരിമുറുക്കങ്ങള്‍ക്കും യുഎസ് ഫെഡറല്‍ റിസര്‍വിന്റെ നിരക്ക് വര്‍ദ്ധനയുടെ സാധ്യതകള്‍ക്കുമിടയില്‍ വിപണിയില്‍ നിന്നു പിന്‍വലിച്ച തുകയാണിത്.

ഡെപ്പോസിറ്ററികളിലെ കണക്കുകള്‍ പ്രകാരം, വിദേശ നിക്ഷേപകര്‍
ഫെബ്രുവരി 1 മുതല്‍ 18 വരെ ഇക്വിറ്റികളില്‍ നിന്ന് 15,342 കോടി രൂപയും ബോണ്ട് മാര്‍ക്കറ്റില്‍ നിന്ന് 3,629 കോടി രൂപയും പിന്‍വലിച്ചിട്ടുണ്ട്. അതേ സമയം, അവര്‍ ഹൈബ്രിഡ് ഉപകരണങ്ങള്‍ക്കായി 115 കോടി രൂപ നിക്ഷേപിച്ചു.

തുടര്‍ച്ചയായ അഞ്ചാം മാസമാണ് വിദേശ ഫണ്ട് പുറത്തേക്ക് ഒഴുകുന്നത്.

'രാഷ്ട്രീയ സാഹചര്യങ്ങളും പിരിമുറുക്കവും യുഎസ് ഫെഡിന്റെ നിരക്ക് വര്‍ദ്ധനയ്ക്കുള്ള സാധ്യതയും സമീപകാലത്ത് ഇന്ത്യന്‍ ഇക്വിറ്റി മാര്‍ക്കറ്റുകളിലെ എഫ് പി ഐകളില്‍ നിന്നുള്ള പണമൊഴുക്കിന് കാരണമായി. യുഎസ് ഫെഡ് പലിശനിരക്ക് കൂട്ടാൻ സാധ്യതയുണ്ടെന്ന് സൂചിപ്പിച്ചതിന് ശേഷം അവര്‍ വില്‍പ്പനയുടെ വേഗത കുത്തനെ വര്‍ദ്ധിപ്പിച്ചതായി മോണിംഗ്സ്റ്റാര്‍ ഇന്ത്യ റിസര്‍ച്ച് മാനേജര്‍ ഹിമാന്‍ഷു ശ്രീവാസ്തവ പറഞ്ഞു.

യുക്രെയിനിനെച്ചൊല്ലി യുഎസിനും റഷ്യയ്ക്കും ഇടയില്‍ തര്‍ക്കം ആരംഭിച്ചതിനാല്‍ നിക്ഷേപകര്‍ പ്രതിരോധ മേഖലകളിലേക്ക് മാറിയെന്ന് കൊട്ടക് സെക്യൂരിറ്റീസ് ഇക്വിറ്റി റിസര്‍ച്ച് ഹെഡ് ശ്രീകാന്ത് ചൗഹാന്‍ പറഞ്ഞു. ബോണ്ടുകളും സ്വര്‍ണവും പോലുള്ള സുരക്ഷിത മേഖലകളില്‍ നിക്ഷേപിക്കാനാണ് നിക്ഷേപകര്‍ താത്പര്യപ്പെടുന്നത്.

'കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ ഓഹരികളില്‍ നിന്നുള്ള
എഫ് പി ഐകളുടെ മൊത്ത ഒഴുക്ക് 8 ബില്യണ്‍ യുഎസ് ഡോളറിനടുത്താണ്. ഇത് 2009 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന കണക്കാണ്. ഫെബ്രുവരി വരെ കാലയളവില്‍ ഏകദേശം 17,500 കോടി രൂപയുടെ ഓഹരികൾ എഫ്ഐഐകള്‍ വിറ്റു. 2023, 2024 സാമ്പത്തിക വര്‍ഷത്തില്‍ 16-18 ശതമാനം വാര്‍ഷിക വളര്‍ച്ചാ നിരക്കാണ് പ്രതീക്ഷിക്കുന്നത്.

'എങ്കിലും ഈ കണക്കുകള്‍ യുഎസില്‍ മൂലധനച്ചെലവ് വര്‍ദ്ധിക്കുന്നതിന്റെ അപകടസാധ്യതകള്‍ കണക്കിലെടുക്കുന്നില്ല (ഇന്ത്യയുടെ മൂലധനച്ചെലവ് യുഎസ് മൂലധന ചെലവുമായി ബന്ധപ്പെട്ടിരിക്കുന്നു).

വിപണിയിലെ തിരുത്തലുകള്‍ മൂല്യനിര്‍ണ്ണയത്തെ ആകര്‍ഷകമാക്കുന്നില്ലെങ്കില്‍, എഫ് പി ഐകളുടെ മുന്നോട്ടുള്ള വില്‍പ്പന കൂടുതല്‍ പ്രതീക്ഷിക്കാമെന്ന് ഐടിഐ ലോങ് ഷോര്‍ട് ഇക്വിറ്റി ഫണ്ട് എംഡിയും സിഐഓ യുമായ രാജേഷ് ഭാട്ടിയ പറഞ്ഞു.

 

Tags:    

Similar News